ഹണി റോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധ കമൻ്റ്; നടി പോലിസിൽ പരാതി നൽകി
- Published by:Sneha Reghu
- news18-malayalam
Last Updated:
കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഉൾപ്പെടുത്തിയാണ് ഹണി റോസ് പരാതി നൽകിയത്
കൊച്ചി: ഒരു വ്യക്തി തന്നെ മനഃപൂർവ്വം പിന്തുടരുകയും ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി കാണിച്ച് പൊലീസിൽ പരാതി നൽകി നടി ഹണി റോസ്. മുപ്പതോളം പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹണി റോസ് പരാതി നൽകിയത്.
പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റിട്ട 27 പേർക്കെതിരെയാണ് പരാതി. കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഉൾപ്പെടുത്തിയാണ്
പരാതി നൽകിയത്.
ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെൻ്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്‌തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് തന്നെ ക്ഷണിച്ചപ്പോൾ, പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തൻ്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നായിരുന്നു ഹണി റോസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്. ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ്
advertisement
പരാതിയിൽ പറയുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
January 05, 2025 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹണി റോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധ കമൻ്റ്; നടി പോലിസിൽ പരാതി നൽകി