നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | മാസ്ക് കൊണ്ട് പട്ടിക്കാഷ്ഠം നീക്കി അതേ മാസ്ക് വീണ്ടും ധരിച്ച് മിയ ഖലീഫ; എന്ത് വൃത്തികേടാണെന്ന് നെറ്റിസൺസ്

  Viral Video | മാസ്ക് കൊണ്ട് പട്ടിക്കാഷ്ഠം നീക്കി അതേ മാസ്ക് വീണ്ടും ധരിച്ച് മിയ ഖലീഫ; എന്ത് വൃത്തികേടാണെന്ന് നെറ്റിസൺസ്

  'സത്യസന്ധമായി പറഞ്ഞാൽ മാസ്ക് ധരിച്ചില്ല എന്ന കാരണത്തെക്കാൾ ഇക്കാര്യത്തിൽ നാണം കെട്ടോട്ടോ.. കുറഞ്ഞത് ഞാനൊരു മാസ്ക് വിരുദ്ധയെങ്കിലും ആകില്ലല്ലോ'

  Mia Khalifa

  Mia Khalifa

  • Share this:
   സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി വൈറലായിരിക്കുന്ന മുൻ പോൺ താരം മിയ ഖലീഫയുടെ ഒരു വീഡിയോയാണ്. ടിക് ടോക് താരമായ ബെന്നി ബ്ലാങ്കോ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം പത്തുലക്ഷത്തോളം ആളുകളാണ് കണ്ടത്. തന്‍റെ വളർത്തു നായയുമായി നടക്കാനിറങ്ങിയ മിയ ഖലീഫയാണ് ദൃശ്യങ്ങളിൽ. ഇതിനിടയിൽ നായ പൊതു വഴിയിൽ മലവിസർജ്ജനം നടത്തി. ഇത് നീക്കം ചെയ്യാൻ മിയ സ്വീകരിച്ച മാർഗമാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നതെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു.

   Also Read-ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞ് മിയ ഖലീഫ; ഹൃദയം തകർന്നെന്ന് മിയ

   ധരിച്ചിരുന്ന മാസ്ക് ഊരിയാണ് മിയ വഴിയിൽ നിന്നും കാഷ്ഠം നീക്കം ചെയ്തത്. മാസ്ക് കൊണ്ട് കാഷ്ഠം കോരിയെടുത്ത് സമീപത്തെ ചവറ് വീപ്പയിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാൽ ഇതിനു ശേഷം ചെയ്ത പ്രവൃത്തി അറപ്പുളവാക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. പട്ടിക്കാഷ്ഠം കോരാനുപയോഗിച്ച അതേ മാസ്ക് വീണ്ടും ധരിച്ച് ചുറ്റുപാടും നിരീക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ മിയ നടന്നു നീങ്ങുകയാണ്. എന്തൊരു വൃത്തികേടാണിതെന്നാണ് ആളുകളുടെ ചോദ്യം.   അതേസമയം വീഡിയോയുടെ ആധികാരികത സംബന്ധിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. ഇത് മിയ തന്നെയാണോയെന്നാണ് ഉയർന്ന സംശയം. എന്നാൽ ഇതിന് മുമ്പ് താരം പോസ്റ്റ് ചെയ്ത ഒരു വീഡീയോയിൽ ധരിച്ചിരുന്ന അതേ വേഷം തന്നെയാണ് വൈറൽ വീഡിയോയിലും കാണാനാകുന്നത്. അതുകൊണ്ട് തന്നെ ഇത് മിയ തന്നെയെന്ന് ആളുകൾ ഉറപ്പിക്കുകയും ചെയ്തു.   വീഡിയോ വ്യാജം ആണെന്നും ഇരുകൂട്ടരും പബ്ലിസിറ്റിക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും വാദം ഉയര്‍ന്നു. റോഡിലെ മാലിന്യം നീക്കം ചെയ്തതിന് മിയയെ അഭിനന്ദിച്ചും ആളുകൾ പ്രതികരിച്ചിരുന്നു.  നിരവധി ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ മിയ തന്നെ പ്രതികരണവുമായെത്തി.   'സത്യസന്ധമായി പറഞ്ഞാൽ മാസ്ക് ധരിച്ചില്ല എന്ന കാരണത്തെക്കാൾ ഇക്കാര്യത്തിൽ നാണം കെട്ടോട്ടോ.. കുറഞ്ഞത് ഞാനൊരു മാസ്ക് വിരുദ്ധയെങ്കിലും ആകില്ലല്ലോ' എന്നായിരുന്നു ഒരു ചോദ്യത്തിന് മറുപടിയായി മിയയുടെ പ്രതികരണം.
   First published:
   )}