മകള്‍ ഉപേക്ഷിച്ച ദമ്പതികള്‍ ട്രെയിനില്‍ മധുരപലഹാരം വിറ്റു ജീവിക്കുന്ന ചിത്രം വൈറൽ; ഒരു ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ രാഘവ ലോറൻസ്

Last Updated:

ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കി സഹായിക്കാന്‍ തയ്യാറാണെന്ന് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ലോറന്‍സ്

News18
News18
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ മകള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ മധുരപലഹാരങ്ങളും മറ്റും വിൽപ്പന നടത്തി ഉപജീവനം തേടുന്ന ദമ്പതികളുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സ്. ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കി സഹായിക്കാന്‍ തയ്യാറാണെന്ന് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ലോറന്‍സ് പറഞ്ഞു.
"ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ചെന്നൈയില്‍ നിന്നുള്ള 80 വയസ്സുകാരനും ഭാര്യയും മധുരപലഹാരങ്ങൾ ഉണ്ടാക്കി തീവണ്ടിയില്‍ വില്‍ക്കുന്നതാണ് ചിത്രം. അവരുടെ ഉപജീവനമാര്‍ഗമാണത്. അവരുടെ തളരാതെ പിടിച്ചുനില്‍ക്കാനുള്ള ശ്രമം എന്നെ വളരെയധികം സ്വാധീനിച്ചു," അദ്ദേഹം പറഞ്ഞു. "അവരെ പിന്തുണയ്ക്കുന്നതിനായി ഒരു ലക്ഷം രൂപ നല്‍കാന്‍ ഞാന്‍ തയ്യാറാണ്. അത് അവര്‍ക്ക് ആശ്വാസവും ശക്തിയും നല്‍കുമെന്ന് കരുതുന്നു. നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ആര്‍ക്കെങ്കിലും അവരുടെ വിവരങ്ങള്‍ അറിയാമെങ്കില്‍ ദയവായി എന്ന ബന്ധപ്പെടുക," ലോറന്‍സ് പറഞ്ഞു.
advertisement
രാഘവേന്ദ്ര എന്നാണ് 80കാരന്റെ പേരെന്ന് എന്ന് വൈറലായ പോസ്റ്റില്‍ പറയുന്നു. രാഘവേന്ദ്രയെയും ഭാര്യയെയും ലണ്ടനില്‍ താമസിക്കുന്ന മകള്‍ ഉപേക്ഷിച്ചതാണെന്ന് പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭാര്യ മധുരപലഹാരങ്ങളും മറ്റും വീട്ടില്‍ തയ്യാര്‍ ചെയ്ത് രാഘവേന്ദ്രയുടെ പക്കല്‍ കൊടുത്തുവിടുന്നു. അദ്ദേഹം അത് ട്രെയിനില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റില്‍ വ്യക്തമാക്കി.
ഡോ.മൗത്ത് മാറ്റേഴ്‌സ് എന്ന എക്‌സ് അക്കൗണ്ടിലാണ് ദമ്പതികളെക്കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താന്‍ മധുരപലഹാരം രുചിച്ചുനോക്കിയെന്നും അവ അതീവ രുചികരമാണെന്നും സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നുവെന്നും പോസ്റ്റില്‍ പറഞ്ഞു. "നിങ്ങള്‍ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോള്‍ ഒരു മധുരപലഹാരമോ പോളിസോ മാത്രമായി വാങ്ങരുത്, അദ്ദേഹത്തിന്റെ ശക്തിയും സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവും തകര്‍ക്കാനാവാത്ത ഉത്സാഹവും കൂടി വാങ്ങുക," എക്‌സ് ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
advertisement
ഈ പോസ്റ്റ് പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. ട്രെയിനുകളില്‍ നിന്ന് ഓഡറുകള്‍ നല്‍കിയോ അവരില്‍ നിന്ന് നേരിട്ട് പലഹാരം വാങ്ങിയോ ദമ്പതികള്‍ക്ക് പിന്തുണ ഉറപ്പുവരുത്താന്‍ചെന്നെ നിവാസികളോട് ഉപയോക്താവ് അഭ്യര്‍ത്ഥിച്ചു.
Summary: Raghava Lawrence to help out elderly couple selling sweets on a train
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകള്‍ ഉപേക്ഷിച്ച ദമ്പതികള്‍ ട്രെയിനില്‍ മധുരപലഹാരം വിറ്റു ജീവിക്കുന്ന ചിത്രം വൈറൽ; ഒരു ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ രാഘവ ലോറൻസ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement