'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ; അത് അങ്ങനെ ആയിരിക്കുക കൂടി വേണം'; കമൽ‌‌ ഹാസൻ

Last Updated:

അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദ കേരളാ സ്റ്റോറിയോടുള്ള തന്റെ എതിർപ്പ് കമൽ ഹാസൻ വ്യക്തമാക്കിയത്.

വിവാദങ്ങൾക്കിടയിലും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ് ‘ദ കേരള സ്റ്റോറി’. അദാ ശർമ അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി 13 ദിവസംകൊണ്ട് 200 കോടി കടന്നതായി റിപ്പോർട്ട്. ഇന്ത്യയില്‍‌ 13 ദിവസം കൊണ്ട് ചിത്രം 164 കോടി കടന്നു. ഇപ്പോഴിതാ വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യെ കുറിച്ച് പ്രതികരിച്ച് കമല്‍ ഹാസന്‍.
advertisement
അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദ കേരളാ സ്റ്റോറിയോടുള്ള തന്റെ എതിർപ്പ് കമൽ ഹാസൻ വ്യക്തമാക്കിയത്. ദ കേരളാ സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നും താൻ അത്തരം സിനിമകൾക്ക് എതിരാണെന്നും കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിന്റെ പേരിനുതാഴെ യഥാർത്ഥ കഥ എന്ന് ലോ​ഗോ ആയി വെച്ചാൽ മാത്രം പോര. അത് ശരിക്കും സത്യമായിരിക്കുകയും വേണമെന്നും കമൽ വ്യക്തമാക്കി.
advertisement
സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ; അത് അങ്ങനെ ആയിരിക്കുക കൂടി വേണം'; കമൽ‌‌ ഹാസൻ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement