'ഞാൻ പൂർണ ആരോഗ്യവാൻ..ശരീരഭാരം കുറഞ്ഞത് ജീവിതശൈലിയിലെ മാറ്റം കാരണം'; കരൺ ജോഹർ
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ കുട്ടികൾക്ക് വേണ്ടി ഇനിയും ഏറെക്കാലം ജീവിച്ചിരിക്കണമെന്നും അതിനായി ആരോഗ്യകരമായ ജീവിതശൈലി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി
താൻ പൂർണ ആരോഗ്യവാനെന്ന് അറിയിച്ച് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്. താരത്തിന്റെ ശരീരഭാരത്തിൽ പെട്ടെന്ന് ഉണ്ടായ മാറ്റമാണ് ഇതിനു കാരണം. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി കരൺ ജോഹർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ശരീരഭാരം കുറഞ്ഞത് അസുഖം കാരണമല്ലെന്നും താൻ ആരോഗ്യവാനാണെന്നും താരം അറിയിച്ചു. 'ധടക് 2' ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.
കരണിന്റെ വാക്കുകൾ ഇങ്ങനെ,' എന്റെ ആരോഗ്യസ്ഥിത പൂർണമായും നല്ല നിലയിൽ തന്നെയാണ്. ദിനചര്യയിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങൾ മൂലമാണ് ശരീരഭാരം കുറഞ്ഞത്. ധാരാളം പുതിയ കാര്യങ്ങളും രീതികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി. അതിനാൽ, ഞാൻ ഇപ്പോൾ ജീവനോടെയുണ്ട്. ഇങ്ങനെ തുടരാൻ തന്നെയാണ് ഉദ്ദേശം'. കരൺ വ്യക്തമാക്കി.
അതേസമയം, തന്റെ കുട്ടികൾക്ക് വേണ്ടി ഇനിയും ഏറെക്കാലം ജീവിച്ചിരിക്കണമെന്നും അതിനായി ആരോഗ്യകരമായ ജീവിതശൈലി തുടരണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കരൺ ജോഹർ ശരീരഭാരം കുറച്ചതും രൂപമാറ്റം വരുത്തിയതുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒസെമ്പിക് അടക്കമുള്ള മരുന്നുകൾ കരൺ ഉപയോഗിച്ചിരുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നിരുന്നു. അത്തരത്തിലുള്ള വാർത്തകളിൽ സത്യമില്ലെന്നും താൻ ഒസെമ്പിക്കോ മൗഞ്ചാരയോ ഉപയോഗിച്ചിട്ടില്ലെന്നും കരൺ പ്രതികരിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 12, 2025 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ പൂർണ ആരോഗ്യവാൻ..ശരീരഭാരം കുറഞ്ഞത് ജീവിതശൈലിയിലെ മാറ്റം കാരണം'; കരൺ ജോഹർ