ശെടാ! ടെലിവിഷൻ ലൈവിനിടെ അവതാരകയുടെ ഡെസ്‌കില്‍ നായ വിസർജിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
സംഭവത്തില്‍ നിരവധി പേരാണ് ട്രോളുമായി എത്തിയത്.
തത്സമയ വാര്‍ത്താ അവതരണത്തിനിടെ അവതാരകയുടെ ഡെസ്‌കില്‍ കയറി വിസര്‍ജിച്ച് നായ. ബൊളീവിയയിലെ ഒരു ചാനല്‍ ആസ്ഥാനത്താണ് സംഭവം നടന്നത്. തെരുവ് നായകളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ അവതരണത്തിനായി എത്തിച്ച നായയാണ് ഡെസ്കിൽ വിസര്‍ജിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ കമന്റുമായി എത്തുകയും ചെയ്തു.ഡെസ്‌കില്‍ ഒരു നായയുമായി അവതാരക ഇരുന്ന് വാര്‍ത്ത വായിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. പ്രേക്ഷകരോട് അനാഥരായ നായ്ക്കളെ ദത്തെടുക്കണമെന്നാണ് അവതാരക പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴാണ് എല്ലാവരെയും ഞെട്ടിപ്പിച്ച് നായ ഡെസ്‌കില്‍ വിസര്‍ജിച്ചത്.
ഞെട്ടിപ്പോയ അവതാരക കൈയ്യില്‍ കിട്ടിയ പേപ്പര്‍ ഉപയോഗിച്ച് ഡെസ്‌ക് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ നിരവധി പേരാണ് ട്രോളുമായി എത്തിയത്.
'' നായ അതിന്റെ പ്രാഥമിക കൃത്യം ചെയ്യുന്നു. അതിന്റെ അതിര്‍ത്തി രേഖപ്പെടുത്തുകയാണെന്ന് തോന്നുന്നു,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ''പത്രപ്രവര്‍ത്തനം എന്താണെന്ന് നായയ്ക്ക് വരെ മനസ്സിലായി തുടങ്ങി,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
അതേസമയം വിമാനത്തിനുള്ളില്‍ നായ വിസര്‍ജിച്ചതിനെത്തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് വഴിതിരിച്ച് വിട്ടതും വാര്‍ത്തയായിരുന്നു. റെഡ്ഡിറ്റിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്. സംഭവം സ്ഥിരീകരിച്ച് എയര്‍ലൈന്‍ ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.
വിമാനത്തിലെ ഫസ്റ്റ് ക്ലാസ് വിഭാഗത്തിലാണ് നായ വിസര്‍ജിച്ചത്. സിയാറ്റിലേക്ക് പോകാന്‍ പുറപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്ത ഒരു മണിക്കൂറിന് ശേഷം ഡല്ലാസിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് ജീവനക്കാര്‍ രണ്ട് മണിക്കൂറോളം എടുത്ത് വിമാനം വൃത്തിയാക്കുകയും ചെയ്തു. അതിന് ശേഷമാണ് വിമാനം വീണ്ടും യാത്ര ആരംഭിച്ചതെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 10, 2024 12:36 PM IST