സ്ഥിരം താമസക്കാരിയായ പൂച്ച ചത്തു; ലണ്ടനിലെ പള്ളിയിൽ 'പ്രത്യേക പ്രാർത്ഥന'
- Published by:Naseeba TC
- news18-malayalam
Last Updated:
2018 ലെ ക്രിസ്മസ് കാലത്ത് തെരുവിൽ അലഞ്ഞു നടന്ന പൂച്ച ഭക്ഷണത്തിനായാണ് കത്രീഡലിൽ ആദ്യമായി എത്തുന്നത്.
വാസ്തുവിദ്യയിലെ സവിശേഷത കൊണ്ട് പ്രശസ്തമാണ് ലണ്ടനിലെ സൗത്ത്റാക്ക് കത്രീഡൽ. തെയിംസ് നദിയുടെ തീരത്ത് പ്രകൃതി ഒരുക്കിയ ദൃശ്യ മികവിനൊപ്പം തലയുയർത്തി നിൽക്കുന്നതാണ് ഈ കത്രീഡൽ.
എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മറ്റൊരു കാര്യം കൊണ്ടും കത്രീഡൽ ലണ്ടനിൽ പ്രസിദ്ധമാണ്. കത്രീഡലിലെ അന്തേവാസിയായ ഒരു പൂച്ചയാണ് ഈ പ്രശസ്തിക്ക് കാരണം. കഴിഞ്ഞ 12 വർഷമായി കത്രീഡലിലെ സ്ഥിരം അന്തേവാസിയാണ് ഡൂർകിൻസ് എന്ന പേരുള്ള പൂച്ച.
advertisement
സെപ്റ്റംബർ 30ന് പൂച്ച ചത്തു. ട്വിറ്ററിൽ ധാരാളം ഫോളേവേഴ്സുള്ള പൂച്ചയുടെ നിര്യാണത്തിൽ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച ഓമനയായ പൂച്ചയുടെ മരണത്തിൽ അനുശോചിച്ചവർക്കായി പ്രത്യേക നന്ദി പ്രകാശിപ്പിക്കൽ ചടങ്ങും കത്രീഡലിൽ നടന്നു. കത്രീഡലിലെ ഡീൻ ആയ ആൻഡ്ര്യൂ നൺ ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
പൂച്ചയെ കാണാൻ വേണ്ടി മാത്രം നിരവധി പേർ പള്ളിയിൽ എത്തിയിരുന്നു. സ്വന്തം വളർത്തു മൃഗത്തെ പോലെയാണ് പലരും പൂച്ചയെ സ്നേഹിച്ചിരുന്നതെന്ന് ഡീൻ പറയുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക ചടങ്ങ് നടത്താൻ തീരുമാനിച്ചത്. ചടങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരുന്നു.
advertisement
advertisement
2018 ലെ ക്രിസ്മസ് കാലത്ത് തെരുവിൽ അലഞ്ഞു നടന്ന പൂച്ച ഭക്ഷണത്തിനായാണ് കത്രീഡലിൽ ആദ്യമായി എത്തുന്നത്. പിന്നീട് കത്രീഡലിലെ സ്ഥിരം സാന്നിധ്യമാകുകയായിരുന്നു. കത്രീഡലിലെ എല്ലാ ചടങ്ങുകളിലും ക്ഷണിക്കാതെ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഡൂർകിൻ പിന്നീട് കത്രീഡലിലെ പ്രധാന അംഗമായി മാറി.
വാർധക്യ സഹമായ അസുഖങ്ങളെ തുടർന്നാണ് ഡൂർകിന്റെ അന്ത്യം. കഴിഞ്ഞ വർഷം പൂച്ചയുടെ കാഴ്ച്ച ശക്തിയും കേൾവി ശക്തിയും നഷ്ടമായിരുന്നു. ഇതോടെ പ്രത്യേക പരിചരണത്തിനായി കത്രീഡലിലെ മുറിയിലായി ഡൂർകിന്റെ താമസം. മരണം വരെ അവിടെയായിരുന്നു ഡൂർകിൻ.
advertisement
നന്ദി പ്രകാശനത്തിൽ അഭിനന്ദിച്ച് നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2020 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്ഥിരം താമസക്കാരിയായ പൂച്ച ചത്തു; ലണ്ടനിലെ പള്ളിയിൽ 'പ്രത്യേക പ്രാർത്ഥന'


