മമ്മൂട്ടിയും മോഹൻലാലും മുരളിയും ഒപ്പം പ്രിയദർശനും; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ
- Published by:Naseeba TC
- news18-malayalam
Last Updated:
അൽപ്പ നാൾ മുമ്പ് ഹരികൃഷ്ണൻസ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുള്ള ഒരു ചിത്രവും വൈറലായിരുന്നു.
മലയാളിയുടെ സ്വന്തം മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും പഴയകാല ഫോട്ടോകൾ സോഷ്യൽമീഡിയയിൽ ഇടക്കിടെ തരംഗമാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള പഴയകാല സിനിമകളും പഴയ ഫട്ടോകളും കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് മലയാളിക്ക്. അത്തരം ഫോട്ടോകൾ നേരത്തേ നിരവധി തവണ ആരാധകർക്കിടിയിൽ പ്രചരിച്ചിട്ടുമുണ്ട്.
അൽപ്പ നാൾ മുമ്പ് ഹരികൃഷ്ണൻസ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുള്ള ഒരു ചിത്രവും വൈറലായിരുന്നു. സംവിധായകൻ ഫാസിലിനും ഭാര്യയ്ക്കും ഒപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒപ്പം പ്രണവ് മോഹൻലാലും സഹോദരിയും എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം ഇരു കൈയ്യും നീട്ടിയാണ് ആരാധാകർ സ്വീകരിച്ചത്.
ഇപ്പോഴിതാ അങ്ങനെയൊരു പഴയകാല ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം പ്രിയദർശനും കൂടാതെ മലയാളത്തിന്റെ മഹാനടനായ മുരളിയും ഉണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മുരളിയുടെ പഴയകാല ഫോട്ടോകൾ അപൂർവമായിട്ടാണ് സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെടാറുള്ളത് എന്നതിനാൽ തന്നെ ഈ ഫോട്ടോയും സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
advertisement
You may also like:നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയം; അതിഥികളായി ദിലീപും കാവ്യയും
ചിത്രം എപ്പോൾ എടുത്തതാണെന്ന് വ്യക്തമല്ല. എങ്കിലും മുണ്ടും ജുബ്ബയും ധരിച്ച മോഹൻലാലിന്റെ വേഷവും മീശയില്ലാത്ത മമ്മൂട്ടിയും മലയാളികൾക്ക് ഏറെ പരിചയമുള്ള ഗെറ്റപ്പാണ്. മോഹൻലാല്‍ ഫാൻസ് മീഡിയ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്

advertisement
അതേസമയം, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പുതിയ ചിത്രങ്ങൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാർ, ദൃശ്യം 2, മമ്മൂട്ടിയുടെ ബിലാൽ 2 എന്നീ ചിത്രങ്ങളുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മമ്മൂട്ടിയും മോഹൻലാലും മുരളിയും ഒപ്പം പ്രിയദർശനും; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ