വിമാനത്തിലെ ജീവനക്കാരനായി ആള്‍മാറാട്ടം നടത്തി യുവാവ് ആറ് വര്‍ഷത്തിനിടെ ഫ്രീ ആയി നടത്തിയത് 120 യാത്രകൾ

Last Updated:

പ്രതി മൂന്ന് വിമാനങ്ങളില്‍ ജീവനക്കാരനായി ആള്‍മാറാട്ടം നടത്തിയതിനുള്ള തെളിവുകള്‍ പൊലീസ് കണ്ടെത്തി

News18
News18
വിമാനത്തിലെ ജീവനക്കാരനായി ആള്‍മാറാട്ടം നടത്തി സൗജന്യ വിമാന യാത്രകള്‍ നടത്തി പിടിയിലായ 35-കാരനെ കുറ്റക്കാരനായി കണ്ടെത്തി ഫെഡറല്‍ കോടതി. യുഎസിലാണ് സംഭവം. ടിറോണ്‍ അലക്‌സാണ്ടര്‍ എന്ന 35-കാരനാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയി ആൾമാറാട്ടം നടത്തി വിമാനത്തില്‍ സൗജന്യ യാത്ര നടത്തിയത്. ആറ് വര്‍ഷത്തിനുള്ളില്‍ 120-ല്‍ അധികം തവണ സൗജന്യമായി വിമാനത്തില്‍ യാത്ര ചെയ്ത ഇദ്ദേഹം കുറ്റക്കാരനാണെന്ന് ഫെഡറല്‍ കോടതി കണ്ടെത്തി.
2018-നും 2024-നും ഇടയിലാണ് ഇയാള്‍ സൗജന്യ യാത്ര ചെയ്തിട്ടുള്ളത്. വിമാനത്തിലെ ജീവനക്കാര്‍ക്ക് മാത്രമായുള്ള ബുക്കിംഗ് സംവിധാനങ്ങള്‍ ആക്‌സസ് ചെയ്താണ് അലക്‌സാണ്ടര്‍ ജീവനക്കാര്‍ക്കുള്ള സൗജന്യ യാത്രാ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്. പ്രധാനപ്പെട്ട നിരവധി യുഎസ് എയര്‍ലൈനുകളില്‍ ഈ സൗകര്യം ചൂഷണം ചെയ്തുകൊണ്ട് യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ജീവനക്കാര്‍ക്കുള്ള സൗജന്യ വിമാന യാത്രകളെ സാധാരണയായി 'റവന്യു ഇതര യാത്ര' എന്നാണ് വിളിക്കുന്നത്. വ്യോമയാന വ്യവസായത്തെ സംബന്ധിച്ച് ഇതൊരു പ്രൗഢിയാണ്.
2015 നവംബര്‍ മുതല്‍ അലക്‌സാണ്ടര്‍ ഒരു വിമാനക്കമ്പനിയില്‍ ജോലി ചെയ്തിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും അറ്റന്‍ഡന്റ് ആയോ പൈലറ്റായോ സേവനമനുഷ്ടിച്ചിട്ടില്ലെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ്, വിമാനത്താവളങ്ങളിലെ സുരക്ഷിത മേഖലകളില്‍ അനധികൃതമായി പ്രവേശിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പിന് 20 വര്‍ഷം വരെയും വിമാനത്താവളത്തിലെ സുരക്ഷിത മേഖലകളില്‍ അനധികൃതമായി കടന്നുകയറയിതിന് 10 വര്‍ഷം വരെ തടവും അലക്‌സാണ്ടര്‍ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കുറ്റകൃത്യങ്ങളിലും മൂന്ന് വര്‍ഷത്തെ മേല്‍നോട്ടത്തില്‍ മോചനത്തിനുള്ള സാധ്യതയും 2.15 കോടി രൂപ പിഴ ഈടാക്കാനുള്ള സാധ്യതയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ദുരുപയോഗത്തിന്റെ വ്യാപ്തിയും പ്രതിയുടെ ധൈര്യവും കാരണവും കേസ് എല്ലാവരുടെയും ശ്രദ്ധനേടി.അമേരിക്കന്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ്, യുണൈറ്റഡ്, ഡെല്‍റ്റ, സൗത്ത് വെസ്റ്റ് തുടങ്ങിയ പ്രധാന യുഎസ് വിമാനക്കമ്പനികളുടെയെല്ലാം സര്‍വീസുകളില്‍ അലക്‌സാണ്ടര്‍ പറ്റിച്ച് സൗജന്യ യാത്ര നടത്തിയിട്ടുണ്ടെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ജീവനക്കാരന്‍ എന്ന വ്യാജേന ഒരു എയര്‍ലൈനില്‍ മാത്രം 34 തവണ ഇദ്ദേഹം സൗജന്യ യാത്ര നടത്തിയിട്ടുണ്ട്. ഇതിനായി 30 വ്യത്യസ്ഥ ബാഡ്ജ് നമ്പറുകളും നിയമന തീയതികളും ഉപയോഗിച്ചു.
കോടതിയില്‍ ഇദ്ദേഹത്തിനെതിരെയുള്ള തെളിവുകളും ഹാജരാക്കി. മൂന്ന് വിമാനങ്ങളില്‍ ഇയാള്‍ ജീവനക്കാരനായി ആള്‍മാറാട്ടം നടത്തിയതിനുള്ള തെളിവുകള്‍ വിചാരണയ്ക്കിടെ കോടതിയില്‍ കാണിച്ചു. 120-ല്‍ അധികം സൗജന്യ ടിക്കറ്റുകള്‍ ഈ രീതിയില്‍ കബളിപ്പിച്ച് ബുക്ക് ചെയ്തതായും കണ്ടെത്തിയെന്ന് യുഎസ് അറ്റോര്‍ണി ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
advertisement
യുഎസിലെ ഗതാഗത സുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) കോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിസന്ധി വഞ്ചനയിലൂടെയാണ് ബോര്‍ഡിംഗ് പാസുകള്‍ നേടിയതെങ്കിലും ഐഡി പരിശോധനകളും ശാരീരിക പരിശോധനയും ഉള്‍പ്പെടെ എല്ലാ സ്റ്റാന്‍ഡേര്‍ഡ് ടിഎസ്എ സുരക്ഷാ പ്രോട്ടോക്കോളുകളും അദ്ദേഹം പാലിച്ചുവെന്നും ഒരു ഘട്ടത്തിലും യാത്രക്കാര്‍ക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.വിമാന യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും വ്യോമയാന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തുടര്‍ന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഏജന്‍സി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിലെ ജീവനക്കാരനായി ആള്‍മാറാട്ടം നടത്തി യുവാവ് ആറ് വര്‍ഷത്തിനിടെ ഫ്രീ ആയി നടത്തിയത് 120 യാത്രകൾ
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement