• HOME
 • »
 • NEWS
 • »
 • buzz
 • »
 • Murder | സാന്‍വിച്ചില്‍ മയോണൈസ് കൂടിപ്പോയി; റെസ്റ്റോറന്റ് ജീവനക്കാരിയെ യുവാവ് വെടിവെച്ച് കൊന്നു

Murder | സാന്‍വിച്ചില്‍ മയോണൈസ് കൂടിപ്പോയി; റെസ്റ്റോറന്റ് ജീവനക്കാരിയെ യുവാവ് വെടിവെച്ച് കൊന്നു

26കാരിയായ ബ്രിട്ടാനി മക്കോണ്‍ ആണ് കൊല്ലപ്പെട്ടത്. 24കാരിയായ ജാഡ സ്റ്റാറ്റമാണ് ഗുരുതര പരിക്കുകളോട് കൂടി ചികിത്സയില്‍ കഴിയുന്നത്.

Credits: Facebook

Credits: Facebook

 • Last Updated :
 • Share this:
  ജോർജിയയിലെ (Georgia) സബ് വേ (subway) റെസ്റ്റോറന്റില്‍ നടന്ന വെടിവെയ്പ്പില്‍ (shooting) ഒരു ജീവനക്കാരി മരിച്ചു (died). മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്‍വിച്ചില്‍ മയോണൈസിന്റെ അളവ് കൂടിപ്പോയതാണ് വെടിവെയ്പ്പിന് കാരണം. വൈകുന്നേരം ആറരയോട് കൂടിയാണ് സംഭവം നടന്നത്. ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് (sandwich) ഇഷ്ടപ്പെടാതെ വന്നതോടെ ഉപഭോക്താവ് തന്റെ കൈയിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് രണ്ട് ജീവനക്കാര്‍ക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു.

  26കാരിയായ ബ്രിട്ടാനി മക്കോണ്‍ ആണ് കൊല്ലപ്പെട്ടത്. 24കാരിയായ ജാഡ സ്റ്റാറ്റമാണ് ഗുരുതര പരിക്കുകളോട് കൂടി ചികിത്സയില്‍ കഴിയുന്നത്. സംഭവം നടക്കുമ്പോള്‍ ജാഡയുടെ അഞ്ച് വയസ്സുള്ള മകനും റെസ്‌റ്റോറന്റില്‍ ഉണ്ടായിരുന്നുവെന്ന് ദ അറ്റ്‌ലാന്റിക് ജേര്‍ണല്‍ കോസ്റ്റിറ്റ്യൂഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  അറ്റ്‌ലാന്റ സ്വദേശിയായ 36കാരനാണ് പ്രതി. ഇയാളെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ' ഇന്നലെ വൈകുന്നേരം സംഭവത്തില്‍ പ്രതിയായ 36 വയസ്സുകാരനെ അറസ്റ്റ് ചെയ്തു' ഡെപ്യൂട്ടി പൊലീസ് ചീഫ് ഹാംപ്റ്റണ്‍ ജൂനിയര്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ അദ്ദേഹം പ്രതിയുടെ പേര് വെളിപ്പെടുത്തിയില്ല.

  'സാന്‍വിച്ചുമായി ബന്ധപ്പെട്ട പ്രശ്നമാണ്പ്രതിയെ ചൊടിപ്പിച്ചത്. അതിന്റെ ദേഷ്യം അയാള്‍ റെസ്റ്റോറന്റ് ജീവനക്കാരില്‍ തീര്‍ക്കുകയായിരുന്നു. വിവേകരഹിതമായ പ്രവര്‍ത്തിയാണ് അയാള്‍ ചെയ്തത്. പരിക്കേറ്റ ജീവനക്കാരിയുടെ 5 വയസ്സുള്ള മകനെ ഉടനെ കൗണ്‍സിലിംഗിന് വിധേയനാക്കും' ഹാംപ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

  സംഭവത്തില്‍ സബ് വേ റെസ്റ്റോറന്റിന്റെ ഉടമസ്ഥരില്‍ ഒരാളായ വില്ലി ഗ്ലെന്നും പ്രതികരിച്ചു. ജാഡയ്ക്ക് രണ്ട് തവണ വെടിയേറ്റിട്ടുണ്ട്. മകന് പരിക്ക് പറ്റാതിരിക്കാന്‍ കുട്ടിയെ അവര്‍ തള്ളി മാറ്റിയിരുന്നു. സാന്‍വിച്ചില്‍ അല്പം മയോണൈസ് കൂടിപ്പോയി എന്നുള്ള നിസ്സാര കാര്യത്തിന് ഒരാള്‍ ആയുധം എടുത്ത് മറ്റുള്ളവര്‍ക്ക് നേരെ നിറയൊഴിച്ചു എന്നത് വളരെ വിഷമകരമായ കാര്യമാണെന്ന് ഗ്ലെന്‍ പറഞ്ഞു.

  സംഭവത്തിലെ പ്രതിയായ 36കാരന്‍ നിരവധി തവണ ഇതിന് മുന്‍പ് കടയില്‍ വന്നിട്ടുള്ള ആളാണ്. എന്നാല്‍ ഇത്തവണ സകല നിയന്ത്രണങ്ങളും വിട്ട് രണ്ട് പേരെ ആക്രമിക്കുന്ന നിലയിലേയ്ക്ക് അയാള്‍ പോയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ സംഭവത്തോടെ അമേരിക്കയിലെ വിവാദ തോക്ക് നിയമങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.

  ചെറിയ കാരണങ്ങള്‍ക്ക് ഹോട്ടല്‍ ജീവനക്കാരെ പരിക്കേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഇതിന് മുന്‍പ് കേരളത്തിലടക്കം ഉണ്ടായിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയ അഞ്ചംഗ സംഘം ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച ഒരു സംഭവം നേരത്തെ കോഴിക്കോട് നടന്നിരുന്നു. ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ - മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലിലായിരുന്നു സംഭവം. അക്രമത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മറിനാണ് (43) ഗുരുതരമായി പരിക്കേറ്റത്.ടേബിള്‍ വൃത്തിയാക്കാന്‍ വൈകിയതോടെ സംഘം ഹോട്ടല്‍ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടയിലാണ് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഉമ്മറിനെ കുത്തിയത്.
  Published by:Naveen
  First published: