ഇങ്ങനെ മുറി ഉണ്ടാക്കിയാൽ നഷ്ടപ്പെട്ട പേഴ്‌സ് കണ്ടെത്താന്‍ എത്ര ദിവസം വേണമെങ്കിലും എടുക്കാം; വട്ടം ചുറ്റിക്കുന്ന ഓപ്റ്റിക്കല്‍ ഇല്ല്യൂഷന്‍

Last Updated:

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെയാണ് ഓപ്റ്റിക്കൽ ഇല്ല്യൂഷന്റെ വിചിത്രമായ അനുഭവം ഒരാൾ പങ്കുവെച്ചത്

News18
News18
സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവെക്കുന്നതും നഷ്ടപ്പെടുന്നതുമൊക്കെ പലര്‍ക്കും സംഭവിക്കുന്നതാണ്. താക്കോല്‍, പേഴ്സ് എന്നിവ എവിടെയാണ് വച്ചതെന്ന് ഓര്‍മ്മയില്ലെങ്കിലും നമ്മള്‍ വളരെയധികം നിരാശരാകും. ഇത്തരം സംഭവങ്ങള്‍ മൊത്തത്തില്‍ ആ ദിവസം തന്നെ കളയുമെന്ന് പറയാം. ചിലരില്‍ ഇത് സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും വരെ കാരണമാകുന്നു.
ചിലപ്പോള്‍ നഷ്ടപ്പെട്ടെന്ന് വിചാരിച്ച് നമ്മള്‍ അന്വേഷിക്കുന്ന സാധാനം നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടാകും. എന്നാല്‍ അത് കണ്ടെത്തുന്നത് ദിവസങ്ങള്‍ തിരഞ്ഞതിന് ശേഷമായിരിക്കും. ഇത്തരത്തില്‍ പേഴ്‌സ് നഷ്ടപ്പെട്ട ഒരാളുടെ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. രണ്ട് ദിവസം അയാള്‍ തന്റെ കാണാതെപോയ പേഴ്‌സിനായി തിരഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെയാണ് ഓപ്റ്റിക്കൽ ഇല്ല്യൂഷന്റെ ഈ വിചിത്രമായ അനുഭവം പങ്കുവെച്ചിട്ടുള്ളത്.
തന്റെ കാണാതായ പേഴ്‌സ് കണ്ടെത്താന്‍ രണ്ട് ദിവസം തിരഞ്ഞ ഒരു ബന്ധുവിന്റെ ഓപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ അനുഭവമാണ് റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഫോട്ടോയും ഇതോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ബാത്‌റൂമിന്റെ അകമാണ് ഫോട്ടോയിലുള്ളത്. കറുപ്പും വെളുപ്പും നിറങ്ങളില്‍ ചെക്ക് ടൈല്‍ തറ, ഒരു ചവിട്ടി, അടച്ച ഷവര്‍ കര്‍ട്ടണ്‍ എന്നിവ ബാത്‌റൂമില്‍ കാണാം. കറുത്ത ടൈലില്‍ പേഴ്‌സ് അലക്ഷ്യമായി കിടക്കുന്നതും ചിത്രത്തിലുണ്ട്. എന്നാൽ ഇത് കണ്ടെത്താനാണ് പ്രയാസം. ബാത്‌റൂമിലെ പറ്റേണുമായി വളരെ സാമ്യമുള്ളതായതിനാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പേഴ്‌സ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.
advertisement
ബാത്റൂമിലെ തറയിൽ ടൈൽ ആകൃതിയിൽ തന്നെ പേഴ്സ് മറഞ്ഞിരിക്കുകയാണ്. ഓപ്റ്റിക്കൽ ഇല്ല്യൂഷൻ കാരണം ഇത് കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ഒരു ദൃശ്യത്തെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒന്നാണ് ഓപ്റ്റിക്കല്‍ ഇല്ല്യൂഷന്‍. യഥാര്‍ത്ഥത്തില്‍ നിന്നും തെറ്റായ കാഴ്ചയിലേക്ക് ഇത് നയിക്കുന്നു. പലപ്പോഴും വലിപ്പം, ആകൃതി, നിറം അല്ലെങ്കില്‍ ചലനം എന്നിവയിലെ സാമ്യങ്ങളാണ് ഇത്തരത്തില്‍ ഒരു അനുഭവത്തിന് കാരണമാകുന്നത്.
പോസ്റ്റ് റെഡ്ഡിറ്റില്‍ വളരെപെട്ടെന്നാണ് വൈറലായത്. പലരും ഇതിനുള്ള പ്രതികരണങ്ങളും പങ്കുവെച്ചു. കറുത്ത ചതുരത്തില്‍ പേഴ്‌സ് കൃത്യമായി നിലയുറപ്പിച്ചിരിക്കുന്നുവെന്ന് ഒരാള്‍ കുറിച്ചു. ഈ ഫോട്ടോയില്‍ പേഴ്‌സ് തനിക്ക് കാണാനായില്ലെന്നും ഇപ്പോഴും സൂക്ഷ്മമായി നോക്കുകയാണെന്നും സംഭവം കണ്ടെത്താനായി അതിനാലാണ് കമന്റ് ബോക്‌സ് നോക്കിയതെന്നും ഒരാള്‍ കുറിച്ചു.
advertisement
ഫോട്ടോയിലെ പേഴ്‌സ് കണ്ടെത്താന്‍ താന്‍ ഒരുമിനുറ്റ് എടുത്തെവെന്നും എന്നാല്‍ അതെങ്ങനെയാണ് അവിടെ വന്നതെന്നും മറ്റൊരാള്‍ ചോദിച്ചു. 27,000 അനുകൂല വോട്ടുകളാണ് പോസ്റ്റ് നേടിയത്. സമാനമായ രീതിയില്‍ മറഞ്ഞിരിക്കുന്ന ഒരു മൂങ്ങയുടെ ഫോട്ടോ ഓണ്‍ലൈനില്‍ അടുത്തിടെ വൈറലായിരുന്നു. ഒറ്റനോട്ടത്തില്‍ മൂങ്ങയെ കണ്ടെത്താന്‍ കഴിയില്ല. മൂങ്ങയുടെ രൂപവും നിറവും മരത്തിന്റെ ഘടനയും ഏതാണ്ട് സാമ്യമുള്ളതായതിനാല്‍ ആ ചിത്രത്തില്‍ നിന്നും ആദ്യ നോട്ടത്തില്‍ മൂങ്ങയെ കണ്ടെത്തുക പ്രയാസകരമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇങ്ങനെ മുറി ഉണ്ടാക്കിയാൽ നഷ്ടപ്പെട്ട പേഴ്‌സ് കണ്ടെത്താന്‍ എത്ര ദിവസം വേണമെങ്കിലും എടുക്കാം; വട്ടം ചുറ്റിക്കുന്ന ഓപ്റ്റിക്കല്‍ ഇല്ല്യൂഷന്‍
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement