869 രൂപയുടെ സബ്സ്ക്രിപ്ഷൻ; തനിക്ക് അറിവില്ല എന്ന വാദത്തിനു ശേഷം ലിങ്ക് പിൻവലിച്ച് നടി മീനാക്ഷി
- Published by:meera_57
- news18-malayalam
Last Updated:
ന്യൂസ് 18 മലയാളം വാർത്തയെ തുടർന്ന്, ഇക്കാര്യം തനിക്ക് അറിവില്ല എന്ന രീതിയിൽ നടി മീനാക്ഷി പ്രതികരിച്ചിരുന്നു
ഒരു മാസം 869 രൂപയുടെ ഫേസ്ബുക്ക് സബ്സ്ക്രിപ്ഷൻ ഫീച്ചർ ആക്ടിവേറ്റ് ചെയ്‌തതിനു പിന്നാലെ ലിങ്ക് പിൻവലിച്ച് നടി മീനാക്ഷി അനൂപ് (Meenakshi Anoop). ഇതേക്കുറിച്ചുള്ള ന്യൂസ് 18 മലയാളം വാർത്തയിൽ, ഇക്കാര്യം തനിക്ക് അറിവില്ല എന്ന രീതിയിൽ ന്യൂസ്18 കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിൽ നടി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മില്യണിലേറെ ഫോളോവേഴ്സ് ഉള്ള ഇവരുടെ സ്വന്തം ഫേസ്ബുക്ക് പേജിലെ ഫോട്ടോ പോസ്റ്റിന്റെ കമന്റ് ബോക്സിൽ നടി തന്നെ നൽകിയിരുന്ന പിൻചെയ്ത കമന്റിലെ ലിങ്ക് പിൻവലിച്ചത്.
നിരവധി മലയാളി സെലിബ്രിറ്റികൾ സബ്സ്ക്രിപ്ഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇത്രയും വലിയ വരിസംഖ്യ ആർക്കും തന്നെയില്ല. 300 രൂപയിൽ താഴെയാണ് പ്രശസ്തരായ പലരും സബ്സ്ക്രിപ്ഷൻ സേവനത്തിന് ഈടാക്കുന്ന മാസവരി. സബ്സ്ക്രൈബ് എന്ന ബട്ടൺ ഇല്ലെങ്കിലും, കമന്റ് ബോക്സിൽ നൽകിയ ലിങ്കിൽ കൃത്യമായി നല്ലൊരു വരിസംഖ്യ ഉള്ള സെക്ഷനിലേക്കാണ് ക്ലിക്ക് ചെയ്യുന്നവർ എത്തിച്ചേരുക. ഇതിന്റെ തെളിവ്, താരം വൻ തുകയ്ക്ക് സബ്സ്ക്രിപ്ഷൻ നടത്തുന്ന വിഷയം പരാമർശിച്ചുകൊണ്ടുള്ള വാർത്തയിൽ ന്യൂസ് 18 വ്യക്തമാക്കിയിരുന്നു.

advertisement
കമന്റിൽ ആക്റ്റീവ് ലിങ്ക് ഉണ്ടായിരുന്ന സാഹചര്യം നിലനിക്കവേയാണ് താരം താൻ എവിടെയും സബ്സ്ക്രൈബ് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല എന്ന് വാദിച്ചത്. ഇപ്പോൾ ഈ ലിങ്ക് സജീവമല്ല താനും.
Also read: Meenakshi | മീനാക്ഷി സബ്സ്ക്രിപ്ഷൻ ആരംഭിച്ചു; പല പ്രമുഖർക്കും ഇല്ലാത്ത വമ്പൻ വരിസംഖ്യാ നിരക്ക്
മീനാക്ഷി ന്യൂസ് 18 വാർത്തയിൽ പോസ്റ്റ് ചെയ്ത കമന്റിലെ വാചകങ്ങൾ ചുവടെ:
"നിലവിൽ ഈ വിവരം ഞാനും ഇപ്പോഴാണ് അറിയുന്നത് .. എൻ്റെ അറിവിൽ മെറ്റ (ഫേസ്ബുക്ക്)യുടെ ഫീച്ചേഴ്സുകളിൽ ഒന്നാണ് സബ്സ്ക്രിപ്ഷൻ എന്നത് സ്റ്റാർസ് പോലെ ഒന്ന് .. ഞാൻ എവിടെയും വ്യക്തിപരമായി എൻ്റെ പേജിലോ മറ്റോ സബ്സ്ക്രൈബ് ചെയ്യണം എന്ന് പറഞ്ഞിട്ടുമില്ല .. എൻ്റെ പേജ് വർഷങ്ങൾ പഴക്കമുള്ള ഒന്നായിരുന്നു ..അത് ക്ലിയർ ചെയ്ത് എടുക്കുവാൻ വളരെ കഷ്ടപ്പെട്ടിരുന്നു .. മെറ്റയുമായി ഏറെ കോൺവെർസേഷനുകൾക്കു ശേഷമാണ് പേജ് ശരിയായത് ശരിയായി വന്നപ്പോൾ ഈ സബ്സ്ക്രിപ്ഷൻ ഓപ്ഷനും അതിലുണ്ട് .. ചുരുക്കിപ്പറഞ്ഞാൽ സബ്സ്ക്രിപ്ഷൻ ചെയ്തതു കൊണ്ട് പ്രത്യേകിച്ച് ടോപ്പിക്കോ പോസ്റ്റുകളോ ഒന്നും ഉണ്ടാവില്ല ... ആളുകളുമായി സംവേദിക്കുവാൻ ആഗ്രഹിക്കുന്നത് പ്രത്യകിച്ച് ആളുകളിൽ നിന്നും. പണം വാങ്ങിക്കൊണ്ടുമല്ല ... സബ്സ്ക്രിപ്ഷൻ ഓപ്ഷൻ ഓഫാക്കിയാൽ ആ പേജിൽ ചില പ്രശ്നങ്ങളും കാണുന്നു അതുകൊണ്ടാണ് ഓഫാക്കാത്തത് .. മുൻപ് പേജിൽ കമൻറുകളിൽ പറഞ്ഞിട്ടുള്ളതുമാണ് ... വ്യക്തമായി പറഞ്ഞാൽ എൻ്റെ പേജിൽ സബ്സ്ക്രിപ്ഷൻ്റെ ആവശ്യമില്ല... വിഷയം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി... ഈ വിഷയത്തിൽ ഈ പേജിൽ ഇവിടെ മറ്റ് സംവാദങ്ങൾക്കുമില്ല ... നന്ദി."
advertisement
മലയാള സിനിമയിൽ ബാലതാരമായി എത്തിച്ചേർന്ന് പക്വതയുള്ള വേഷങ്ങളിലേക്ക് ചുവടുമാറ്റിയ താരമാണ് മീനാക്ഷി അനൂപ്.
Summary: Actress Meenakshi Anoop has withdrawn the link after activating the Facebook subscription feature of Rs 869 per month. In the News 18 Malayalam report on the same, the actress had responded to a comment on News 18 Kerala's official Facebook post by saying that she was not aware of the matter. Following this, the actress herself withdrew the link in the comment box of the photo post on her own Facebook page, which has more than a million followers
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 30, 2026 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
869 രൂപയുടെ സബ്സ്ക്രിപ്ഷൻ; തനിക്ക് അറിവില്ല എന്ന വാദത്തിനു ശേഷം ലിങ്ക് പിൻവലിച്ച് നടി മീനാക്ഷി







