advertisement

സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപവും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ

Last Updated:

സാദിഖലി തങ്ങളുടെ ബന്ധുവിനെ സമീപിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു പ്രതിയുടെ ബ്ലാക്ക് മെയിലിംഗ് ശ്രമം

റോഷൻ മുഹമ്മദ്
റോഷൻ മുഹമ്മദ്
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷൻ പിടിയിലായി. പെരിന്തൽമണ്ണ സ്വദേശിയായ റോഷൻ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നാട്ടിലെത്തിച്ചാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്.
പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശിയായ റോഷൻ കാപ്പ (KAAPA) നിയമപ്രകാരം മുൻപും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. സാദിഖലി തങ്ങളുടെ ബന്ധുവിനെ സമീപിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു പ്രതിയുടെ ബ്ലാക്ക് മെയിലിംഗ് ശ്രമം.
പണം നൽകാൻ വിസമ്മതിച്ചതോടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുകയായിരുന്നു. ജനുവരി 31-നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപവും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ
Next Article
advertisement
മുംബൈ ഇന്ത്യൻസിന് ചരിത്ര നേട്ടം; ഒരു ടീമിനെതിരെ 25 ജയം നേടുന്ന ആദ്യ ഐപിഎൽ ടീം
മുംബൈ ഇന്ത്യൻസിന് ചരിത്ര നേട്ടം; ഒരു ടീമിനെതിരെ 25 ജയം നേടുന്ന ആദ്യ ഐപിഎൽ ടീം
  • ഐപിഎൽ ചരിത്രത്തിൽ ഒരു ടീമിനെതിരെ 25 ജയം നേടുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ് മാറി

  • വാങ്കഡെ സ്റ്റേഡിയത്തിൽ കെകെആറിനെതിരെ മുംബൈയുടെ 13 മത്സരങ്ങളിൽ 11-ാം വിജയമാണിത്

  • 221 റൺസ് ലക്ഷ്യം 19.1 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യൻസ് ഏറ്റവും വലിയ വിജയചേസ് നേടി

View All
advertisement