'ഓടിയത് കൂടുതലും ഹൈറേഞ്ച് മേഖലയില്‍'; ടയർ വിവാദത്തിൽ മന്ത്രി മണിയുടെ മറുപടി
Last Updated:
കാർ ഉപയോഗിച്ചുതുടങ്ങിയതുമുതൽ ഇതുവരെ 1,24,075 കിലോമീറ്റർ ഓടി. ഇടുക്കിയിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിൽ ടയറുകൾക്ക് ലഭിച്ചിട്ടുള്ള മൈലേജ് 14597 കിലോമീറ്റർ ആണ്.
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്‍റെ ടയർ മാറിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിശദീകരണവുമായി മന്ത്രി എം.എം മണി. സാധാരണ റോഡുകളിൽ സുരക്ഷിതമായി കാറോടിക്കുന്നതിന് ലഭിക്കുന്ന മൈലേജ് 20,000 കിലോമീറ്ററാണെന്നും, ഇടുക്കിയിലെ ഹൈറേഞ്ച് റോഡുകളിൽ ഇത് വീണ്ടും കുറയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി പറഞ്ഞു. "കാർ ഉപയോഗിച്ചുതുടങ്ങിയതുമുതലുള്ള കാലയളവിൽ 1,24,075 കിലോമീറ്റർ ഓടി. ഇടുക്കിയിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിൽ ടയറുകൾക്ക് ലഭിച്ചിട്ടുള്ള മൈലേജ് 14597 കിലോമീറ്റർ ആണ്". ഇക്കാലയളവിൽ പത്ത് തവണയായി 34 ടയറുകൾ മാറിയെന്നതാണ് വിവാദത്തിന് ആധാരമായത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
തെറ്റിധരിപ്പിക്കുന്നവര്‍ക്ക് #വേണ്ടിയല്ല.... #തെറ്റിധരിച്ചവര്‍ക്ക് #വേണ്ടി #മാത്രം
വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ... ട്രോളന്‍മാര്‍ ട്രോളട്ടെ ... തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.
advertisement
എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB - 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്.
ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.
സാധാരണ റോഡുകളില്‍ ഓടുമ്പോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.
advertisement
ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്.
കണക്ക് ചിത്രത്തിലുണ്ട്.
advertisement
മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത് . അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.
കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2019 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഓടിയത് കൂടുതലും ഹൈറേഞ്ച് മേഖലയില്‍'; ടയർ വിവാദത്തിൽ മന്ത്രി മണിയുടെ മറുപടി




