ആരാണ് ജ്ഞാനപീഠ പുരസ്കാരം നൽകുന്നത്? സർക്കാരുമായി എന്താണ് ബന്ധം?
- Published by:Sneha Reghu
- news18-malayalam
Last Updated:
ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ഒരു മലയാളിക്കാണ്
ഇന്ത്യൻ സാഹിത്യരംഗത്തെ ഏറ്റവും ഉന്നതമായ അംഗീകാരമായി കണക്കാക്കപ്പെടുന്ന ജ്ഞാനപീഠ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. രു കൃതിക്ക് എന്നതിലുപരി എഴുത്തുകാരന്റെ കഴിഞ്ഞ 20 വർഷത്തെ സാഹിത്യ സംഭാവനകൾ പരിഗണിച്ചു നൽകുന്ന ഈ പരമോന്നത ബഹുമതി വൈരമുത്തുവിലൂടെ ദക്ഷിണേന്ത്യൻ സാഹിത്യത്തിനുള്ള മറ്റൊരു വലിയ അംഗീകാരമായാണ് മാറിയിരിക്കുന്നത്.
എന്നാൽ, ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ഒരു മലയാളിക്കാണ്. അതാർക്കാണെന്നും എന്താണ് ജ്ഞാനപീഠ പുരസ്‌കാരമെന്നും ആരാണ് ഈ പുരസ്കാരം നൽകുന്നതെന്നും നോക്കാം...
എന്താണ് പുരസ്കാരം?
രാജ്യത്ത് സാഹിത്യത്തിന് നൽകുന്ന പരമോന്നത പുരസ്കാരമായി ജ്ഞാനപീഠം കണക്കാക്കപ്പെടുന്നു.
മലയാളിയുടെ ജ്ഞാനപീഠം
1965 ലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. ആദ്യമായി ലഭിച്ചത് ജി.ശങ്കരക്കുറുപ്പിനാണ് എന്നതിനാൽ
മലയാളത്തിന്റെ പ്രിയപ്പെട്ട പുരസ്കാരങ്ങളിലൊന്നാണിത്.
എസ്.കെ. പൊറ്റക്കാട് (1980) തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി. കുറുപ്പ് (2007), അക്കിത്തം അച്യുതൻ നമ്പൂതിരി (2019) എന്നീ മലയാള എഴുത്തുകാരും ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി.
advertisement
തിരഞ്ഞെടുക്കുന്നത് എങ്ങനെ?
വിവിധ ഭാഷകളിലെ ഉപദേശക സമിതികൾ അവാർഡ് തിരഞ്ഞെടുപ്പ് ബോർഡ് മുമ്പാകെ അവരുടെ നിർദ്ദേശം സമർപ്പിക്കുകയും അതിൽ നിന്നു തിരഞ്ഞെടുത്തയാൾക്ക് പുരസ്ക്കാരം നൽകുകയും ചെയ്യും.
18-ാത്തെ പുരസ്ക്കാരം വരെ നല്ല കൃതികൾക്കായിരുന്നു. അതിനുശേഷം പുരസ്ക്കാരം കൊടുക്കുന്നതിനു മുമ്പത്തെ 20 വർഷത്തെ പ്രവർത്തനത്തെ മുൻനിർത്തിയാണ് പുരസ്ക്കാരം നല്കുന്നത്.
എന്താണ് പുരസ്കാരം?
വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് ജ്ഞാനപീഠ പുരസ്കാരം.
ആരാണ് പുരസ്കാരം നൽകുന്നത്?
ഡൽഹിയിൽ നിന്ന് വരുന്നുവെങ്കിലും ഇത് കേന്ദ്രസർക്കാരിൻ്റെ പുരസ്കാരം അല്ല. എന്നാൽ പലരും അങ്ങനെ തെറ്റിദ്ധരിക്കാറുണ്ട്. ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ പൊതുവേ കണക്കാക്കുന്നു .
advertisement
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശമുള്ള ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് .
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 14, 2026 8:26 PM IST








