ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ പ്രിയ മാലിക്കിനെ അഭിനന്ദിച്ച് കെഎഫ്സി പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അഭിനന്ദന ട്വീറ്റില്‍ കെഎഫ്സി ടാഗ് ചെയ്ത ആള് മാറിപ്പോയതോടെയാണ്. സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് വൈറലാത്.
റസ്ലിങ് താരം പ്രിയ മാലിക്കിന് പകരം സിനിമാ താരം പ്രിയ മാലിക്കിനെയാണ് കെഎഫ്സി ടാഗ് ചെയ്തത്. എന്നാല്‍ അബദ്ധം മനസ്സിലായതോടെ കെഎഫ്സി ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ നടി പ്രിയ മാലിക്ക് ട്വീറ്റിന് മറുപടിയുമായി എത്തിയതോടെയാണ് കെഎഫ്സിയ്ക്ക് പറ്റിയ അബദ്ധം കൂടുതല്‍ പേര് അറിഞ്ഞത്.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വച്ച് നടന്ന ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യന്‍ഷിപ്പിലാണ് ഗുസ്തി താരം പ്രിയാ മാലിക്ക് സ്വര്‍ണം നേടിയത്. ഇതിനെ തുടര്‍ന്ന് ഹംഗറിയിലെ സ്വര്‍ണം ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ വിശപ്പ് കൂട്ടുന്നു എന്നാണ് കെഎഫ്സി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഞാന്‍ സ്വര്‍ണ്ണം ധരിക്കാറേയുള്ളൂ. എനിക്ക് എല്ലായ്പ്പോഴും വിശക്കാറുണ്ടെന്നുമാണ് നടിയും കവിത അവതാരകയുമായ പ്രിയ മാലിക് മറുപടി നല്കി. മറ്റൊരു ട്വീറ്റില്‍ വീട്ടില്‍ എന്റെ ഭര്‍ത്താവുമായി വഴക്കുണ്ടാകുമ്പോഴെല്ലാം ഞാനാണ് സ്വര്‍ണം നേടാറുള്ളതെന്നും പ്രിയ കുറിച്ചു. നിരവധി ആളുകള്‍ പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കെഎഫ്സിയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുന്നത്. ഇങ്ങനെ ഒരു അബദ്ധം പറ്റിയതിന് കെഎഫ്സി പ്രിയ മാലിക്കിന് ആജീവനാന്തം സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് ഒരു ഉപഭോക്താവ് നിര്‍ദ്ദേശിച്ചു.
Also Read-ആമസോണിൽ നിന്ന് ഇതുവരെ ഒന്നും ഓർഡർ ചെയ്തിട്ടില്ല; ജെഫ് ബെസോസിനെ ഞെട്ടിച്ച് സഹബഹിരാകാശ യാത്രികൻ
73 കിലോഗ്രാം വിഭാഗത്തിലെ അവസാന മത്സരത്തില്‍ പ്രിയ മാലിക്ക് കെസ്നിയ പാറ്റപോവിച്ചിനെ 5-0ന് പരാജയപ്പെടുത്തിയാണ് ബുഡാപെസ്റ്റില്‍ കിരീടം നേടിയത്.
വെയ്റ്റ് ലിഫ്റ്റിംഗില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ നേടി മീരബായ് ചാനു ടോക്കിയോയില്‍ ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ് ബുഡാപെസ്റ്റിലെ ഈ നേട്ടം. നിരവധി പ്രമുഖര്‍ നേട്ടം ഒളിമ്പിക്സിലാണെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന കേഡറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയ നേട്ടം സ്വന്തമാക്കിയത്. ഈ സംഭവം ഞായറാഴ്ച സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ ആഘോഷമാക്കുപ്പെടുകയായിരുന്നു. പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ തന്നെ 43 കിലോ വിഭാഗത്തില്‍ തന്നുവും 46 കിലോ വിഭാഗത്തില്‍ കോമളും സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.
പ്രിയക്ക് സ്വര്‍ണ മെഡല്‍ നേട്ടങ്ങള്‍ പുതുമയുള്ളതല്ല. 2019 ല്‍ പൂനെയിലെ ഖേലോ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണം നേടിയ പ്രിയ 2019 ല്‍ ദില്ലിയില്‍ 17-ാമത് സ്കൂള്‍ ഗെയിംസിലും, 2020 ല്‍ പട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം പ്രിയ നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.