ഡാൻസ് വീഡിയോയുമായി മോഹൻലാലിന്റെ മകൾ വിസ്മയ; 'അച്ഛന്റെ അല്ലേ മകൾ' എന്ന് ആരാധകർ
- Published by:Vishnupriya S
- news18-malayalam
Last Updated:
താരപുത്രിയുടെ തന്നെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്' എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് വിസ്മയയുടെ ഡാൻസ്
മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരപുത്രിയുടെ തന്നെ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് വിസ്മയയുടെ ഡാൻസ്. ‘നൃത്തം ചെയ്യുമ്പോൾ മാത്രമാണ് എനിക്ക് എന്റെ തലയിൽ നിന്ന് പുറത്തുവരാൻ കഴിയുന്നത്’എന്നാണ് മായ ഡാൻസ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.
advertisement
2021ൽ ആണ് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’വിസ്മയ എഴുതുന്നത്. അന്ന് പുസ്തകത്തിന് പ്രശംസയുമായി അമിതാഭ് ബച്ചൻ അടക്കം രംഗത്ത് എത്തിയിരുന്നു. അതേസമയം, തന്റെ ഡാൻസിനെ കുറിച്ചുള്ള അഭിപ്രായമൊന്നും മായയ്ക്ക് കേൾക്കാൻ താല്പര്യമില്ല. അതുകൊണ്ട് തന്നെ കമന്റ് ബോക്സ് ഓഫ് ചെയ്തും വച്ചിട്ടുണ്ട് ഈ താരപുത്രി. എന്നാൽ മായയുടെ വീഡിയോ കണ്ട് മോഹൻലാൽ ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. എന്തൊരു മെയ്‌വഴക്കം, അച്ഛന്റെ അല്ലേ മകൾ എന്നിങ്ങനെ പോകുന്നു അവരുടെ കമന്റുകൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 03, 2023 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഡാൻസ് വീഡിയോയുമായി മോഹൻലാലിന്റെ മകൾ വിസ്മയ; 'അച്ഛന്റെ അല്ലേ മകൾ' എന്ന് ആരാധകർ