'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ
- Published by:Sarika KP
- news18-malayalam
Last Updated:
താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് മോഹൻലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്.
മലയാളികളുടെ സൂപ്പര്‍ സ്റ്റാർ മോഹൻലാലിന് ഏറെ ആരാധകരാണുള്ളത്. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവും അഭിനയത്തിൽ മിന്നിതിളങ്ങുകയാണ് . എന്നാല്‍ അച്ഛന്റെ പേരും പ്രശസ്തിയും തങ്ങളുടെ ജീവിതത്തിലേക്ക് തെല്ലും എടുക്കാത്ത താരപുത്രിയാണ് വിസ്മയ മോഹന്‍ലാല്‍. ഇപ്പോഴിതാ വിസ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് മോഹൻലാൽ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകൾ നേർന്നത്. 'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ' എന്നാണ് താരം കുറിച്ചത്.
advertisement
താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് മോഹൻലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്. സോഷ്യൽമീഡിയയിൽ സജീവമാണ് വിസ്മയ. താൻ എഴുതിയ പുസ്തകങ്ങളെ കുറിച്ചും താൻ വരച്ച ചിത്രങ്ങളെ കുറിച്ചുമുള്ള വിശേഷങ്ങൾ വിസ്മയ ഇൻസ്റ്റഗ്രാം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഈയടുത്ത് അമ്മ സുചിത്രയുടെ ഏറെ നാളായുള്ള ആഗ്രഹം വിസ്മയ സാധിച്ചുകൊടുത്തതും ശ്രദ്ധനേടിയിരുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാൻ സുചിത്രയെ മകൾ കൊണ്ടുപോയിരുന്നു. അമ്മ ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന വീഡിയോ വിസ്മയ പങ്കുവെക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 27, 2024 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ