കുമാർ സാനുവുമായുള്ള 27 വര്‍ഷത്തെ തന്റെ രഹസ്യബന്ധത്തെക്കുറിച്ച് നടി; ബന്ധത്തില്‍ സത്യസന്ധതയ്ക്ക് എന്ത് പ്രധാന്യം?

Last Updated:

വര്‍ഷങ്ങളോളം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സത്യം ഒടുവില്‍ ആരോടെങ്കിലും പറയുമ്പോള്‍ ഒരു വലിയ ഭാരം ഇറക്കിവയ്ക്കുന്നത് പോലെയാണ് തോന്നുകയെന്ന് സീനിയർ സൈക്കളജിസ്റ്റ്

കുമാർ സാനു, കുനികാ സദാനന്ദ്
കുമാർ സാനു, കുനികാ സദാനന്ദ്
ബിഗ് ബോസ് 19ന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ നടി കുനികാ സദാനന്ദ് തന്റെ ജീവിതത്തിലെ പതിറ്റാണ്ടുകളോളം മറച്ചുവെച്ച ഒരു രഹസ്യബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് ചര്‍ച്ചയായിരുന്നു. ''27 വര്‍ഷത്തോളം ഞാന്‍ എന്റെ ബന്ധം രഹസ്യമാക്കിവെച്ചു. അതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. ഇപ്പോള്‍ അതിനെക്കുറിച്ച് ഞാന്‍ സംസാരിക്കുകയാണ്. അദ്ദേഹം വിവാഹിതനായ ഒരു വ്യക്തിയായിരുന്നു. എന്നാല്‍ പിന്നീട് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞു. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു,'' സഹമത്സരാര്‍ത്ഥികളായ നീലം ഗിരിയോടും തന്യ മിത്തലിനോടും കുനിക പറഞ്ഞു. ഗായകന്‍ കുമാര്‍ സാനുവുമായുള്ള ബന്ധത്തെക്കുറിച്ചാണ് കുനിക പറഞ്ഞതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ആ ബന്ധം അവസാനിച്ചത് എങ്ങനെയെന്നും കുനിക വിശദീകരിച്ചു. ''ആ സമയം ഞാന്‍ വിവാഹിതയായിരുന്നില്ല. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷനായിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. എന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം ഉപേക്ഷിച്ചു,'' കുനിക വ്യക്തമാക്കി.
ഇന്ന് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും സമൂഹത്തിന് മുന്നില്‍ ഈ ബന്ധം ഒരു കളങ്കമായി തുടരുകയാണ്. പ്രത്യേകിച്ച്, പങ്കാളി മുമ്പ് വിവാഹം കഴിച്ചയാളാണെങ്കിൽ. ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തിപരമായ വികാരങ്ങള്‍ മാത്രമല്ല, സാമൂഹികമായ ഇടപെടലുകളും കുടുംബത്തിന്റെ പ്രതീക്ഷകളും ആത്മാഭിമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവരും.
advertisement
രഹസ്യമാക്കി വയ്ക്കുന്ന ബന്ധം മാനസികവും വൈകാരികവുമായ ക്ഷേമത്തെ ബാധിക്കുന്നത് എങ്ങനെ?
വര്‍ഷങ്ങളോളം ഒരു കാര്യം രഹസ്യമാക്കി വയ്ക്കുന്നത് ഒരു വ്യക്തിയില്‍ വൈകാരികമായ ഭാരം സൃഷ്ടിക്കുന്നതായി കാഡബാംസ് ഹോസ്പിറ്റല്‍സിലെ സീനിയര്‍ സൈക്കോളജിസ്റ്റും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ നേഹ കാഡബാം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ''ഇത് ആളുകളില്‍ പലപ്പോഴും ഉത്കണ്ഠ, കുറ്റബോധം, രഹസ്യബന്ധം പുറത്താകുമോ എന്നതിനെക്കുറിച്ച് ഭയം എന്നിവ ഉണ്ടാക്കുന്നു. ഇത് ഒറ്റപ്പെടലിലേക്കും ഏകാന്തതയിലേക്കും നയിച്ചേക്കാം. മനസ്സ് എപ്പോഴും അമിത ജാഗ്രത പാലിക്കേണ്ടി വരും. പുറത്തിറങ്ങിയുള്ള ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കും,'' അവര്‍ പറഞ്ഞു.
advertisement
കാലക്രമേണ ഈ രഹസ്യബന്ധം ആത്മാഭിമാനത്തെ ഇല്ലാതാക്കുമെന്നും ബന്ധം പൂര്‍ണമായും അനുഭവിച്ചറിയാല്‍ പ്രയാസമായി തുടങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പങ്കാളി അടുത്തിരിക്കുന്നത് സന്തോഷമുണ്ടാക്കുമെങ്കിലും അത് മറച്ചുവയ്ക്കുന്നത് സമ്മര്‍ദ്ദത്തിന് കാരണമാകും.
രഹസ്യ ബന്ധത്തെക്കുറിച്ച് തുറന്ന് പറയുന്നത് ആശ്വാസം നല്‍കുന്നത് എങ്ങനെ?
വര്‍ഷങ്ങളോളം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സത്യം ഒടുവില്‍ ആരോടെങ്കിലും പറയുമ്പോള്‍ ഒരു വലിയ ഭാരം ഇറക്കിവയ്ക്കുന്നത് പോലെയാണ് തോന്നുകയെന്ന് കാഡബാം പറഞ്ഞു. ഒരു കാര്യം അടിച്ചമര്‍ത്തി വയ്ക്കുന്നതിന് എപ്പോഴും വലിയ മാനസിക ഊര്‍ജം ആവശ്യമാണ്. ഇത് തകര്‍ക്കുന്നത് ഈ സമ്മര്‍ദം ഇല്ലാതാക്കുന്നു.
advertisement
''രഹസ്യം പുറത്ത് പറയുമ്പോള്‍ അവരുടെ മനസ്സിലുള്ള ഒരു യഥാര്‍ത്ഥ കാര്യത്തെ അവരുടെ പുറംലോകവുമായി ബന്ധിപ്പിക്കാനും ഇത് അവസരമൊരുക്കുന്നു. ഇത് ആധികാരിതയും വൈകാരികമായ സ്വാതന്ത്ര്യവും തിരികെ നല്‍കുന്നു. സത്യസന്ധത സുഖപ്പെടുത്തലിനും സ്വയം സ്വീകാര്യതയ്ക്കും ഇടമുണ്ടാക്കുന്നതിനാല്‍ തുറന്ന് സംസാരിക്കുന്നത് ഉത്തേജകമായും മാറും,'' വിദഗ്ധര്‍ പറയുന്നു.
പങ്കാളി വിശ്വാസവഞ്ചന കാട്ടിയാല്‍ അതിനെ മറികടക്കാനുള്ള ആരോഗ്യകരമായ വഴികള്‍ ഏതൊക്കെ?
വിധിക്കാതെ വികാരങ്ങളെ അംഗീകരിക്കാനും മുന്നോട്ട് കൊണ്ടുപോകാനും അനുവദിക്കുകയാണ് ഇതിന്റെ ആദ്യപടിയെന്ന് കാഡബാം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തെറാപ്പി, കൗണ്‍സലിംഗ് തുടങ്ങിയ പ്രൊഫഷണലായ പിന്തുണ തേടുന്നത് വഞ്ചന മനസ്സിലാക്കാനും വേദന പിടിമുറുക്കാതെ ഇരിക്കാനും സഹായിക്കും.
advertisement
''വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും സ്വയം അനുകമ്പയോടെ പ്രവര്‍ത്തിക്കുകയും വ്യക്തിത്വം പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക. വേദനയില്‍ കുടുങ്ങിക്കിടക്കാതെ മുന്നോട്ട് പോകാന്‍ നിങ്ങളെ സ്വയം വീണ്ടെടുക്കുകയും വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Life/
കുമാർ സാനുവുമായുള്ള 27 വര്‍ഷത്തെ തന്റെ രഹസ്യബന്ധത്തെക്കുറിച്ച് നടി; ബന്ധത്തില്‍ സത്യസന്ധതയ്ക്ക് എന്ത് പ്രധാന്യം?
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement