'ഒരു കുഞ്ഞ് മോഷണം' കയ്യോടേ പിടിച്ച് അച്ഛൻ; കുറ്റം സമ്മതിക്കാതെ 3 വയസുകാരി: വീഡിയോ വൈറൽ
Last Updated:
ഒരു കുഞ്ഞ് മോഷണമാണ് നടത്തിയതെങ്കിലും സോഷ്യൽ മീഡിയ മിലയ്ക്കൊപ്പമാണ്.
മൂന്നു വയസുകാരിയായ മകളെ ചോദ്യം ചെയ്യുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇഹബ് റഹ്മാനും മകൾ മൂന്നുവയസുകാരി മിലയുമാണ് വീഡിയോയിലെ താരങ്ങൾ. കുട്ടിയുടെ അമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വൈറൽ വീഡിയോയ്ക്ക് പിന്നിലെ കഥ ഇങ്ങനെയാണ്. ഒരു ദിവസം സ്കൂൾ കഴിഞ്ഞ് പുതിയ ഒരു ജാക്കറ്റും ധരിച്ചാണ് കുഞ്ഞ് മില വീട്ടിലെത്തിയത്. എന്നാൽ ഇത് അവൾക്ക് വാങ്ങിക്കൊടുത്തതായി അച്ഛനും അമ്മയ്ക്കും ഒരു ധാരണയുമില്ല. ഇതോടെ മകളിൽ നിന്ന് തന്നെ കാര്യങ്ങൾ ചോദിച്ചറിയാൻ പിതാവ് ഇഹബ് തീരുമാനിച്ചു.
പിന്നീട് അച്ഛനും മകളും തമ്മിലുള്ള ചോദ്യോത്തരങ്ങളാണ് വീഡിയോയിലുള്ളത്. എവിടെ നിന്നാണ് ഇത് വാങ്ങിയതെന്നും എത്ര രൂപയായെന്നും അച്ഛൻ ചോദിക്കുന്നു. ജാക്കറ്റ് കടയിൽ നിന്നാണെന്നും അഞ്ച് രൂപയായെന്നും തന്റെ കൃത്യം അളവാണെന്നും ഇഷ്ടപ്പെട്ട കളറാണെന്നും മിലയുടെ നിഷ്കളങ്ക മറുപടി. എല്ലാ ചോദ്യങ്ങൾക്കും ഒട്ടും മടികൂടാതെ കുഞ്ഞ് മില ഉത്തരം നൽകിയതോടെ ക്ലാസിൽ വേറെ ആർക്കാണ് ഇത്തരം ജാക്കറ്റുള്ളതെന്ന് ഇഹബ് ചോദിക്കുന്നു. ഇതിന് ക്ലാസിലെ ഒരു കുട്ടിയുടെ പേര് പറഞ്ഞ് മറുപടിയും നൽകുന്നുണ്ട് മില.
advertisement
so mila came home from school today with a random jacket pic.twitter.com/bAnBo3NOUf
— آيه (@samaraa0) October 31, 2019
അധികം വൈകാതെ തന്നെ ഈ ചോദ്യം ചെയ്യൽ സോഷ്യൽ മീഡിയയിൽ വൈറലായി. കുട്ടിക്കാലം ഓർമ്മ വന്നുവെന്നാണ് പലരും കുറിച്ചത്. ഒരു കുഞ്ഞ് മോഷണമാണ് നടത്തിയതെങ്കിലും സോഷ്യൽ മീഡിയ മിലയ്ക്കൊപ്പമാണ്. അതേസമയം അടുത്ത ദിവസം തന്നെ ജാക്കറ്റ് അതിന്റെ യഥാർഥ ഉടമയ്ക്ക് മടിയൊന്നും കൂടാതെ തന്നെ മില തിരിച്ചു നൽകിയെന്നും കുട്ടിയുടെ അമ്മ ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2019 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരു കുഞ്ഞ് മോഷണം' കയ്യോടേ പിടിച്ച് അച്ഛൻ; കുറ്റം സമ്മതിക്കാതെ 3 വയസുകാരി: വീഡിയോ വൈറൽ