ആറു കുട്ടികളുടെ അമ്മയെ ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള ബന്ധം പ്രണയമെന്ന് തെറ്റിദ്ധരിച്ച നാട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു

Last Updated:

വടിയും മറ്റുമെടുത്ത് അടിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

News18
News18
പാറ്റ്ന:  ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള ബന്ധം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ആറുകുട്ടികളുടെ അമ്മയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു. ബിഹാറിലെ ജാമുയിയിലാണ് സംഭവം.
ആറ് കുട്ടികളുടെ അമ്മയായ മാൽതി  ദേവി ജാമുയിയിലെ ഗിധൗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഛേദ്‌ലാഹി ഗ്രാമത്തില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ ഭര്‍ത്താവ് രോഹിത് താന്തിക്ക് ഡല്‍ഹിയിലാണ് ജോലി. മാല്‍തിക്ക് എന്തെങ്കിലും സഹായം ആവശ്യമുള്ളപ്പോഴെല്ലാം തന്റെ സുഹൃത്ത് രാഹുല്‍ ശര്‍മയെ അവരെ സഹായിക്കാന്‍ രോഹിത് അയയ്ക്കുമായിരുന്നു.
ഇതും വായിക്കുക: 55കാരനായ അമ്മാവനുമായി 15 വർഷത്തെ കടുത്ത പ്രണയം; ഒരുമിച്ച് ജീവിക്കാൻ 25കാരി ഭർത്താവിനെ കൊലപ്പെടുത്തി
എന്നാല്‍ പതിവായി മാല്‍തിയുടെ വീട്ടിൽ രാഹുല്‍ എത്തിയതോടെ നാട്ടുകാര്‍ ഇവരുടെ ബന്ധം പ്രണയമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. വടിയും മറ്റുമെടുത്ത് അടിച്ചും ഭീഷണിപ്പെടുത്തിയും ശര്‍മയെയും മാല്‍തിയെയും വിവാഹം കഴിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
advertisement
രോഹിത്തിന്റെ ആവശ്യം പ്രകാരം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ തയാറാക്കുന്നതിന് സഹായിക്കാനാണ് താന്‍ മാൽതിയുടെ വീട്ടില്‍ പോയതെന്ന് ശര്‍മ പറഞ്ഞുവെങ്കിലും നാട്ടുകാര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ശര്‍മയുടെ ഭാര്യ കരീന ഈ നിര്‍ബന്ധിത വിവാഹം അംഗീകരിച്ചില്ല. ഇതിനെതിരേ അവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Summary: In a shocking incident from Jamui, Bihar, a woman has been forcibly married to her husband’s friend by villagers who mistook their interactions as a love affair. Malti Devi, a mother of six, was living alone in Chhedlahi village within the Gidhaur police station area in Jamui, while her husband, Rohit Tanti, worked as a labourer in Delhi.
advertisement
l
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആറു കുട്ടികളുടെ അമ്മയെ ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള ബന്ധം പ്രണയമെന്ന് തെറ്റിദ്ധരിച്ച നാട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All
advertisement