പെൻഗ്വിനുകളിലും ഇണയെ പിരിയൽ കൂടുന്നതായി പഠനം; കുഞ്ഞുങ്ങളുടെ എണ്ണത്തിൽ തൃപ്തരല്ലെങ്കിൽ പുതിയ ഇണ

Last Updated:

ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ 13 ബ്രീഡിങ് സീസണുകളിൽ പത്തുവർഷം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിലാണ് കണ്ടെത്തൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മനുഷ്യരെ പോലെ തന്നെ ദീർഘകാലം ഒരേ ഇണകളുമായി കഴിയുന്നവരാണ് പെൻഗ്വിനുകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മനുഷ്യരെ പോലെ തന്നെ ഇണയുമായുള്ള ബന്ധം വേർപ്പെടുത്തലും പെൻഗ്വിനുകൾക്കിടയിലും ഉണ്ടെന്ന് എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു .
ഓസ്ട്രേലിയയിലെ ഫിലിപ്പ്  ദ്വീപിൽ ഉള്ള 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ 13 ബ്രീഡിങ് സീസണുകളിൽ പത്തുവർഷം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. കുഞ്ഞുങ്ങളുടെ എണ്ണത്തിൽ തൃപ്തർ അല്ലെങ്കിൽ പെൻഗ്വിനുകൾ പുതിയ ഇണയെ തേടുന്നതായാണ് പഠനം പറയുന്നത്.
മോശം പ്രജന കാലത്തിനു ശേഷമാണ് ഇത്തരത്തിൽ പെൻഗ്വിനുകൾ പഴയ ഇണയുമായി വേർപെട്ട് പുതിയ ഇണയെത്തേടിപ്പോകുന്നത്. ഇത്പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കാൻ ആണെന്നും പഠനത്തിൽ പറയുന്നു.
ഒരു സീസണിൽ മോശം പ്രത്യുൽപാദനം ആണെങ്കിൽ അടുത്ത പ്രജനന സീസണിലേക്ക് പുതിയ പങ്കാളിയെ കണ്ടെത്തുന്നതിനാണ് പെൻഗ്വിനുകൾ ശ്രമിക്കാറുള്ളതെന്ന്  ഓസ്ട്രേലിയ മോനാഷ് യൂണിവേഴ്സിറ്റിയിലെ ഇക്കോ ഫിസിയോളജി ആൻഡ് കൺസർവേഷൻ റിസർച്ച് ഗ്രൂപ്പിൻറെ തലവനായ റീന പറയുന്നു. സംഘം പഠനത്തിന് വിധേയമാക്കിയ ആയിരത്തിലാഴ്ത്തികം ജോഡികളിൽ 250 വിവാഹമോചനങ്ങൾ ആണ് ഉണ്ടായതെന്ന് ഇവർ നിരീക്ഷിച്ചു. ഇത്തരത്തിൽ വിവാഹമോചനം കൂടുതൽ ഗുണമേന്മയുള്ള ഇണയെ കണ്ടെത്താൻ സഹായിക്കുന്നു. എന്നാൽ പങ്കാളികളെ ഉപേക്ഷിച്ചു പുതിയ പങ്കാളികളുടെ നേടിയതിനു ശേഷമുള്ള പ്രജന സീസണിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു എന്നും പഠനത്തിൽ പറയുന്നു.  ഇണയെ തിരയുന്നതിനിടെ സമയനഷ്ടം ഉണ്ടായതും ഭക്ഷണവും ആവാസ വ്യവസ്ഥയിലെ പ്രശ്നങ്ങളും പാരിസ്ഥിതിക സമ്മർദ്ദങ്ങളും പ്രത്യുൽപാദനശേഷിയെ ബാധിക്കുന്നുണ്ട്.
advertisement
40,000 ഓളം  ചെറിയ പെൻഗ്വിനുകളാണ് ഫിലിപ്പ് ദ്വീപിൽ ഉള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ ഇനമാണിത്. 12 മുതൽ 14 ഇഞ്ച് വരെയാണ് ഇവയുടെ നീളം. 3 പൌണ്ട് മാത്രം ഭാരമുള്ള ഇവയെ പ്രധാനമായും ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലുമാണ് കണ്ട് വരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെൻഗ്വിനുകളിലും ഇണയെ പിരിയൽ കൂടുന്നതായി പഠനം; കുഞ്ഞുങ്ങളുടെ എണ്ണത്തിൽ തൃപ്തരല്ലെങ്കിൽ പുതിയ ഇണ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement