നടി സുനൈനയുമായുള്ള പ്രണയം സ്ഥിരീകരിച്ച് അറബ് ഇന്‍ഫ്ലുവന്‍സർ ഖാലിദ് അല്‍ അമേരി

Last Updated:

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഖാലിദ് അൽ അമേരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു

News18
News18
കൊച്ചി: നടി സുനൈന യെല്ലയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ദുബായ് ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമേരി. ഖാലിദിന്റെ പിറന്നാൾ ദിനത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സുനൈന ഒരുക്കിയ സർപ്രൈസ് പാർട്ടിയാണ് ഇരുവരുടെയും ബന്ധം വെളിപ്പെടുത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഖാലിദ് അൽ അമേരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു. 'എന്നെന്നും ഓർമയിലുണ്ടാകുന്ന ഒരു രാത്രി' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
പാർട്ടിയുടെ അവസാന ചിത്രമായി നൽകിയിട്ടുള്ളത് സുനൈനക്കൊപ്പമുള്ള ഒരു മിറർ സെൽഫിയാണ്. പർപ്പിൾ നിറത്തിലുള്ള സാരിയാണ് സുനൈന ധരിച്ചിരിക്കുന്നത്. ഖാലിദ് കറുപ്പ് നിറത്തിലുള്ള ഷർട്ടും പാന്റ്സുമാണ് അണിഞ്ഞത്. ഇരുവരും കൈ കോർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളുംക്കൂടെയുള്ള കേക്കിന്റെ ദൃശ്യങ്ങളും പോസ്റ്റിൽ ഉണ്ട്. കഴിഞ്ഞ ജൂണിൽ മോതിരങ്ങൾ അണിഞ്ഞ രണ്ട് കൈകളുടെ ചിത്രം ഖാലിദ് പങ്കുവെച്ചിരുന്നു. അതേസമയം സുനൈനയും ഇതേ ചിത്രം പോസ്റ്റ് ചെയ്തതോടെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.



 










View this post on Instagram























 

A post shared by Khalid Al Ameri (@khalidalameri)



advertisement
മലയാളികൾക്കും സുപരിചിതനായ വ്‌ളോഗറാണ് ഖാലിദ് അൽ അമേരി. നടൻ മമ്മൂട്ടിയെ അഭിമുഖം ചെയ്തത് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ വലിയ ശ്രദ്ധ നേടിയിരുന്നു. കോസ്‌മെറ്റിക്‌സ് കമ്പനിയായ പീസ്ഫുൾ സ്‌കിൻ കെയറിന്റെ സിഇഒയും ഇൻഫ്ലുവൻസറുമായ സൽമ മുഹമ്മദായിരുന്നു ഖാലിദിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. നാഗ്പുർ സ്വദേശിയായ നടി സുനൈന, 2005-ൽ 'കുമാർ വേഴ്‌സസ് കുമാരി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 'ബെസ്റ്റ് ഫ്രണ്ട്‌സ്' എന്ന മലയാള ചിത്രത്തിലും സുനൈന അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നടി സുനൈനയുമായുള്ള പ്രണയം സ്ഥിരീകരിച്ച് അറബ് ഇന്‍ഫ്ലുവന്‍സർ ഖാലിദ് അല്‍ അമേരി
Next Article
advertisement
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
  • ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റായി.

  • എ പി അബ്ദുള്ളക്കുട്ടി മോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായിരുന്നു.

  • അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയതിന്റെ കാരണം മോദി ഫാൻസ് അസോസിയേഷനാണ്.

View All
advertisement