'ഏഴാം വയസിൽ എന്റെ മകളുടെ പേര് തീരുമാനിച്ചു, അത് ടാറ്റു ചെയ്തിട്ടുണ്ട്'; പാർവതി തിരുവോത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇപ്പോൾ പല കാരണങ്ങളാൽ അമ്മ ആകാൻ കഴിയുമോ എന്നൊരു ഉറപ്പ് നൽകാൻ കഴിയില്ലെന്ന് പാർവതി പറഞ്ഞു
അമ്മയാകാൻ ആഗ്രഹിച്ച സമയത്തെ കുറിച്ച് സംസാരിച്ച് നടി പാർവതി തിരുവോത്ത്. ചെറിയ പ്രായത്തിൽ തന്നെ തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്നും ഏഴാം വയസിൽ തന്നെ തന്റെ കുഞ്ഞിന് ഇടേണ്ട പേരിനെ കുറിച്ച് തീരുമാനിച്ചിരുന്നെന്നുമാണ് പാർവതി പറയുന്നത്. ഹെർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് മാതൃത്വത്തെ കുറിച്ച് പാർവതി സംസാരിച്ചത്.
ഏഴാം വയസിൽ മകളുടെ പേരെന്താണെന്ന് ഞാൻ തീരുമാനിച്ചു. എന്റെ മകളുടെ പേര് ശരീരത്തിൽ ഞാൻ ടാറ്റു ചെയ്തിട്ടുണ്ട്. പക്ഷെ, ഇപ്പോൾ പല കാരണങ്ങളാൽ എനിക്ക് അമ്മ ആകാൻ കഴിയുമോ എന്നൊരു ഉറപ്പ് നൽകാൻ കഴിയില്ല. പരിസ്ഥിതി പ്രശ്നങ്ങളുണ്ട്, അതുപോലെ ഞാൻ പൊളിറ്റിക്കലി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ, പങ്കാളി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ചിന്തിക്കില്ലായിരുന്നെന്നും പാർവതി പറഞ്ഞു.
ഏഴാം വയസിൽ മകളുടെ പേര് തീരുമാനിച്ചെങ്കിലും, 17-ാം വയസിലും 27-ാം വയസിലും തനിക്ക് മാറ്റം വന്നു. ഞാൻ 27-ാം വയസിൽ അമ്മയോട് പറഞ്ഞത് ഞാൻ മിക്കവാറും ദത്തെടുക്കും അമ്മേ എന്നാണ്. എനിക്ക് ഒരു കുഞ്ഞു വേണമെങ്കിൽ ഞാൻ ദത്തെടുക്കും. പക്ഷേ, ഇപ്പോ എന്നോട് ചോദിച്ചാൽ എനിക്കു ആ കാര്യത്തിൽ ഡൗട്ടുണ്ടെന്നും പാർവതി വ്യക്തമാക്കി.
advertisement
റിലേഷിൻഷിപ്പിനെ കുറിച്ച് പലർക്കും പല കാഴ്ചപ്പാടാണ്. എനിക്കൊരു കംപാനിയനാണ് വേണ്ടത്. പക്ഷെ, വേറൊരാൾക്ക് അതായിരിക്കില്ല വേണ്ടത്. ചിലർക്ക് ഫിനാൻഷ്യൽ സെക്യൂരിറ്റിയാണ് വേണ്ടതെങ്കിൽ മറ്റൊരാൾക്ക് സംസാരിക്കണമെന്നുണ്ടാകില്ല. കുട്ടികൾ വേണമെന്നായിരിക്കും ചിലർ പറയുന്നത്. അതിനെ ഒരിക്കലും മറ്റൊരാൾ ജഡ്ജ് ചെയ്യരുതെന്നും പാർവതി കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 29, 2024 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഏഴാം വയസിൽ എന്റെ മകളുടെ പേര് തീരുമാനിച്ചു, അത് ടാറ്റു ചെയ്തിട്ടുണ്ട്'; പാർവതി തിരുവോത്ത്