നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| കരളലിയിക്കുന്ന കാഴ്ച; വാഹനമിടിച്ച് റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്ന നായ

  Viral Video| കരളലിയിക്കുന്ന കാഴ്ച; വാഹനമിടിച്ച് റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്ന നായ

  റോഡപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന പൂച്ചയെ ഒരു നായ രക്ഷിക്കാൻ ശ്രമിക്കുകയാണ്

  Dog Tries to Wake up Cat

  Dog Tries to Wake up Cat

  • Last Updated :
  • Share this:
   നായ്ക്കളും പൂച്ചകളും ജന്മനാ ശത്രുക്കളാണെങ്കിലും ഒരു അപകടം സംഭവിച്ചാൽ ഒപ്പം നിൽക്കുമെന്ന കാഴ്ചയാണ് ഈ വീഡിയോയിൽ കാണുന്നത്. റോഡപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന പൂച്ചയെ ഒരു നായ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഹൃദയം തകർക്കുന്ന കാഴ്ചയാണ് ചൈനയിൽ ഒരു യുവാവ് ക്യാമറയിൽ പകർത്തിയത്.

   ബ്ലാക്ക് പാന്തർ എന്ന നായ ട്രാഫിക്കിനിടയിലും റോഡിന് നടുവിൽ തന്നെ നിൽക്കുകയായിരുന്നു. തൻറെ സുഹൃത്ത് റോഡിൽ കിടന്നു മരിച്ചത് വിശ്വസിക്കാനാകാതെ. പൂച്ചയുടെ ശവശരീരത്തിൽ തലോടി എങ്ങനെയും ഉണർത്താനുള്ള ശ്രമത്തിലായിരുന്നു നായ. മറ്റ് വാഹനങ്ങള്‍ വരുമ്പോൾ ഇനിയും പൂച്ചയെ ഇടിക്കാതിരിക്കാനും നായ ശ്രമിക്കുന്നത് കാണാം.

   ഒക്‌ടോബർ 28 ന് രാത്രി തെക്ക്-പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാങ്‌യുവാനിലാണ് മോഗി എന്ന പൂച്ചയെ വാഹനം ഇടിച്ച് തെറുപ്പിച്ചത്. നായ പൂച്ചയെ കണ്ടപ്പോൾ തന്നെ പൂച്ച ഒരുപക്ഷേ ചത്തുപോയി കാണുമെന്ന് വീഡിയോ അപ്‌ലോഡ് ചെയ്ത വാങ് സിയാലോംഗ് പറഞ്ഞു.
   Published by:user_49
   First published:
   )}