കണ്ണെഴുതി ലിപ്സ്റ്റിക്കിട്ട് വെളുത്ത് സുന്ദരിയായി സ്മൃതി മന്ദാന; ഫോട്ടോഷോപ്പ് ചിത്രത്തെ ചൊല്ലി ട്വിറ്ററിൽ പോര്

സ്മൃതി മന്ദാനയെ ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്ത് സുന്ദരിയാക്കിയ ചിത്രമാണ്. ഇതുചൂണ്ടിക്കാട്ടി ചേതന എന്ന ട്വിറ്റർ യൂസറാണ് വിമർശനവുമായി എത്തിയത്.

News18 Malayalam | news18-malayalam
Updated: November 13, 2019, 6:00 PM IST
കണ്ണെഴുതി ലിപ്സ്റ്റിക്കിട്ട് വെളുത്ത് സുന്ദരിയായി സ്മൃതി മന്ദാന; ഫോട്ടോഷോപ്പ് ചിത്രത്തെ ചൊല്ലി ട്വിറ്ററിൽ പോര്
smriti
  • Share this:
ഇന്ത്യൻ വനിത താരം സ്മൃതി മന്ദാനയുടെ ഫോട്ടോഷോപ്പ് ചിത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര്. ഒരു വാർത്ത സമ്മേളനത്തിനിടെയുളള സ്മൃതിയുടെ ചിത്രത്തിന് കണ്‍മഷിയും ലിപ്സ്റ്റിക്കും വെളുത്ത നിറവും നൽകിയതിനെ ചൊല്ലിയാണ് പോര് നടക്കുന്നത്. ഇന്ത്യയിലെ സൗന്ദര്യ നിലവാരത്തെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇതോടെ ഉടലെടുത്തത്.

കഴിഞ്ഞവർഷം മികച്ച വനിത ക്രിക്കറ്റായി ബിസിസിഐ തെരഞ്ഞെടുത്തത് സ്മൃതിയെയായിരുന്നു. ഏകദിന ക്രിക്കറ്റിൽ രണ്ടാമത്തെ ഫാസ്റ്റസ്റ്റ് 2000 റൺസ് നേടിക്കൊണ്ട് സ്മൃതി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരുന്നു.

also read:പന്തിൽ കൃത്രിമം കാട്ടി; വിൻഡീസ് താരം പുരാന് സസ്പെൻഷൻ

സ്മൃതി മന്ദാനയെ ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്ത് സുന്ദരിയാക്കിയ ചിത്രമാണ്. ഇതുചൂണ്ടിക്കാട്ടി ചേതന എന്ന ട്വിറ്റർ യൂസറാണ് വിമർശനവുമായി എത്തിയത്. എഡിറ്റ് ചെയ്ത ചിത്രവും യഥാർഥ ചിത്രവും ഒന്നിച്ച് പങ്കുവെച്ചുകൊണ്ടാണ് വിമർശനം.എത്ര മോശമാണ് സൗന്ദര്യ നിലവാരം. ഒരു വനിത ക്രിക്കറ്റ് താരത്തിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ലിപ്സ്റ്റിക്കും വെളുത്ത നിറവും കണ്ണിൽ കാജലും നൽകിയിരിക്കുന്നു- ചേതന ട്വിറ്ററിൽ കുറിച്ചു. ഇത് പങ്കുവെച്ചതിന് പിന്നാലെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.മന്ദാനയ്ക്ക് സുന്ദരിയാകാന്‍ ഫോട്ടോഷോപ്പിന്റെ ആവശ്യമില്ലെന്നാണ് പലരുടെയും അഭിപ്രായം. അല്ലാതെ തന്നെ അവർ സുന്ദരിയാണെന്നാണ് അവർ പറയുന്നത്.

അവർ അല്ലെങ്കിലും സുന്ദരിയാണ് എന്ന് പറയുന്നതല്ല പോയിന്റ്. സൗന്ദര്യത്തിന്റെ ഏകപക്ഷീയമായ നിലവാരവുമായി പൊരുത്തപ്പെടുന്നതിന് ഒരു അത്‌ലറ്റിന്റെ ഗൂഗിൾ ഇമേജ് പോലും ഫോട്ടോഷോപ്പ് ചെയ്യേണ്ടതുണ്ടെന്ന് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത- ചേതന വീണ്ടും കുറിച്ചു.

ഇതൊക്കെ നിസാര പ്രശ്നങ്ങളാണെന്നാണ് മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നത്. സ്മൃതിക്ക് വെളുത്ത നിറം നൽകിയതിനെ അനുകൂലിക്കുന്നവരുമുണ്ട്.

 അതേസമയം ധോനിക്കും കോഹ്ലിക്കുമൊക്കെ ഇങ്ങനെ നൽകുമോ എന്നാണ് ഫോട്ടോഷോപ്പ് ചിത്രത്തെയും അതിന്റെ ഉടമയെയും എതിർക്കുന്നവർ ചോദിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി വെബ്സൈറ്റുകൾ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.


First published: November 13, 2019, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading