ഗർഭിണിയായ പൂച്ച വാഹനമിടിച്ച് ചത്തു; അമ്മയ്ക്കൊപ്പം മരിക്കേണ്ടിയിരുന്ന 4 കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്ത് യുവാവ്

Last Updated:

ചത്ത പൂച്ചയെ സിസേറിയൻ നടത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെത്തെത്തിച്ചത്. കുഞ്ഞുങ്ങൾ ഇപ്പോൾ ഹരിദാസിന്റെ വീട്ടിൽ സുരക്ഷിതമായി കഴിയുന്നുണ്ട്.

കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസം ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത ഗർഭിണിയായ ആ അമ്മ പൂച്ചയോടൊപ്പം നാലു കുഞ്ഞുങ്ങളും മരിക്കേണ്ടതായിരുന്നു. എന്നാൽ ആ കുഞ്ഞുങ്ങളുടെ വിധി മറ്റൊന്നായിരുന്നു. പൂച്ചയുടെ വയറ്റിൽ നിന്നും നാല് ജീവനുകളെ ഹരിദാസ് എന്ന യുവാവ് പുറത്തെടുത്തു. മതിലകം തൃപ്പേക്കുളം സ്വദേശിയാണ് ഹരിദാസ്.  ചത്ത പൂച്ചയെ സിസേറിയൻ നടത്തിയാണ്  കുഞ്ഞുങ്ങളെ പുറത്തെത്തെത്തിച്ചത്. കുഞ്ഞുങ്ങൾ ഇപ്പോൾ ഹരിദാസിന്റെ വീട്ടിൽ സുരക്ഷിതമായി കഴിയുന്നുണ്ട്.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാം പരത്തിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പാമ്പ് പിടുത്തക്കാരനായ ഹരിദാസ് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്നും പാമ്പിനെ പിടികൂടി തിരികെ ബൈക്കിൽ വരുന്നതിനിടയിലാണ് വാഹനമിടിച്ച് നടുറോഡിൽ പൂച്ച ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇനിയും വാഹനങ്ങൽ കയറി ഇറങ്ങാതിരിക്കാൻ പൂച്ചയെ റോഡരികിലേക്ക് മാറ്റി കിടത്താമെന്നു കരുതിയാണ് ബൈക്കിൽ നിന്നും ഇറങ്ങിയത്. എന്നാൽ പൂച്ചയെ എടുത്തപ്പോഴാണ് ഗർഭിണിയാണോയെന്നു സംശയം തോന്നി. ഉടൻ തന്നെ തൊട്ടടുത്ത കടയിൽ നിന്നും  ബ്ലേഡ്‌ വാങ്ങി പൂച്ചയുടെ വയർ കീറി. കുഞ്ഞുങ്ങളെ ഹരിദാസ് സുരക്ഷിതമായി പുറത്തെടുത്തു. കണ്ട് നിന്നവർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
advertisement
പൂച്ച കുഞ്ഞുങ്ങളെ ഹരിദാസ് വീട്ടിലേക്ക് കൊണ്ടുവന്നു. അര മണിക്കൂർ ഇടവിട്ട് ലാക്ടോജൻ കലക്കി സിറിഞ്ചിൽ നിറച്ച് നൽകുന്നുണ്ട്. സ്പോഞ്ച് നിറച്ച കാർഡ് ബോർഡ് പെട്ടിയിലാണ് പൂച്ചക്കുഞ്ഞുങ്ങൾക്ക് കൂടൊരുക്കിയിരിക്കുന്നത്. ഇരുപത് വർഷത്തോളമായി പാമ്പ് പിടുത്തത്തിൽ സജീവമായി രംഗത്തുള്ളയാളാണ് ഹരിദാസ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗർഭിണിയായ പൂച്ച വാഹനമിടിച്ച് ചത്തു; അമ്മയ്ക്കൊപ്പം മരിക്കേണ്ടിയിരുന്ന 4 കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്ത് യുവാവ്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement