വിവാഹമോചനത്തിന് ശേഷം 3.5 കോടി കടം; ഉറക്കം കാറിൽ; മനസ് തുറന്ന് രഷാമി ദേശായി

Last Updated:

സ്വന്തമായി വീട് ഇല്ലാത്തതുകൊണ്ട് തന്റെ ഔഡി കാറിലാണ് ദിവസങ്ങളോളം നടി ഉറങ്ങിയിരുന്നത്

ന്യൂഡൽഹി : ടെലിവിഷന്‍ പരമ്പരകളിലൂടെ ഒട്ടേറെ ആരാധകരെ നേടിയ നടിയാണ് രഷാമി ദേശായി.ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രഷാമി ദേശായി എന്ന അഭിനേത്രി ജനശ്രദ്ധ നേടിയത് ടെലിവിഷന്‍ സീരിയൽ കാരണമാണ്.2002 ല്‍ സംപ്രേഷണം ആരംഭിച്ച കന്യാദാന്‍ എന്ന അസമീസ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രഷാമി ഇപ്പോൾ . ഒരു പോഡ്-കസ്റ്റിലൂടെയാണ് നടിയുടെ ഈ വെളിപ്പെടുത്തൽ.ആ ദുര്‍ഘടമായ സമയത്ത് ഒറ്റയ്ക്ക് നിന്ന് പോരാടി അതിനെ മറികടന്നതിനെ പറ്റി വാചാലയാകുകയാണ് രഷാമി ദേശായി.സ്വന്തമായി വീട് ഇല്ലാത്തതുകൊണ്ട് തന്റെ ഔഡി കാറിലാണ് ദിവസങ്ങളോളം നടി ഉറങ്ങിയിരുന്നത്.2012 ലാണ് നടന്‍ നന്ദീഷ് സന്ധുവിനെ രഷാമി ദേശായി വിവാഹം ചെയ്യുന്നത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
''വിവാഹത്തിന് ശേഷം കുടുംബവും സുഹൃത്തുക്കളുമായി ബന്ധമുണ്ടായിരുന്നില്ല. വിവാഹത്തെ സംബന്ധിച്ചുള്ള തന്റെ തീരുമാനം തെറ്റാണെന്ന് അവര്‍ അന്നേ പറഞ്ഞിരുന്നു.ആ സമയത്ത് ഒരു വീട് വാങ്ങുവാന്‍ ഏകദേശം 2.5 കോടി രൂപ വായ്പയെടുത്തിരുന്നു. കൂടാതെ, എനിക്ക് ആകെ 3.25-3.5 കോടി രൂപ കടം ഉണ്ടായിരുന്നു. എല്ലാം ശരിയാണെന്ന് ഞാന്‍ കരുതി, പക്ഷേ എന്റെ ടെലിവിഷന്‍ ഷോ പെട്ടെന്ന് നിന്നതോടെ ഞാന്‍ സാമ്പത്തികമായി തകര്‍ന്നു.വിവാഹജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന ഞാന്‍ ആ നാല് ദിവസം റോഡിലായിരുന്നു എന്റെ ജീവിതം.എനിക്ക് ഔഡി എ6 ഉണ്ടായിരുന്നു, ഞാന്‍ ആ കാറില്‍ ഉറങ്ങും, എന്റെ എല്ലാ സാധനങ്ങളും എന്റെ മാനേജരുടെ വീട്ടിലായിരുന്നു, ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് പൂർണമായും അകന്നു.ആ ദിവസങ്ങളില്‍ റിക്ഷാ വാലകളുടെ ഭക്ഷണം കഴിക്കും. 20 രൂപയുടെ ചോറും പയറുമായിരുന്നു അന്നത്തെ തന്റെ പ്രധാന ഭക്ഷണം.പ്രതിസന്ധി മറികടക്കാനായി ഒടുവില്‍ തന്റെ ഔഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു.അന്തരിച്ച നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയ്ക്കൊപ്പം അഭിനയിച്ച 'ദില്‍ സേ ദില്‍ തക്' എന്ന ഷോ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ മാറി തുടങ്ങിയത്. പിന്നീട് ഒരു ഇന്നോവ വാങ്ങി. ഇനിയും ഇത്തരം അവസ്ഥ വന്നാല്‍ അതില്‍ കിടക്കാം''- രഷാമി ദേശായി പറഞ്ഞു.
advertisement
നിരവധി ആളുകളാണ് രഷാമിയുടെ കഥ കേട്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ തിരഞ്ഞത്. ഒരു കാലത്തേ യുവാക്കളുടെ സ്വപ്നനായിക അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച് കേട്ട് അവരുടെ ദുഃഖത്തിൽ പങ്കുചേരുവാണ് ആരാധകർ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹമോചനത്തിന് ശേഷം 3.5 കോടി കടം; ഉറക്കം കാറിൽ; മനസ് തുറന്ന് രഷാമി ദേശായി
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement