‘പൊലീസ് അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവം’; വിശദീകരണവുമായി മുഖ്യമന്ത്രി

Last Updated:

മുൻപ് നടന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പരാതികളാണ് ഇപ്പോൾ ഉയർന്നു വരുന്നതെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു

News18
News18
കേരളത്തിലെ പോലീസിനെതിരെയുള്ള അതിക്രമ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകി. എൽഡിഎഫ് യോഗത്തിൽ സംസാരിക്കവെയാണ് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയത്. പോലീസിൻ്റെ ഭാഗത്തുനിന്ന് തെറ്റായൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 40 മിനിറ്റോളം സമയമെടുത്താണ് മുഖ്യമന്ത്രി പോലീസിനെതിരെയുള്ള പരാതികളെക്കുറിച്ച് വിശദീകരിച്ചത്. മുൻപ് നടന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പരാതികളാണ് ഇപ്പോൾ ഉയർന്നു വരുന്നതെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട പരാതികളെ പെരുപ്പിച്ച് കാണിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
പോലീസിൻ്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ചകൾ പോലും ഉണ്ടാവാതിരിക്കാൻ ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്ന് അദ്ദേഹം എൽഡിഎഫ് യോഗത്തിൽ ഉറപ്പുനൽകി. സിപിഐ സംസ്ഥാന സമ്മേളനത്തിൽ കസ്റ്റഡി മരണങ്ങളെക്കുറിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വിശദീകരണം. മുഖ്യമന്ത്രിയുടെ മറുപടിയിൽ ഘടകകക്ഷികൾ തൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘പൊലീസ് അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവം’; വിശദീകരണവുമായി മുഖ്യമന്ത്രി
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement