വിവാഹത്തിന് ബനാറസി ബിക്കിനി ധരിച്ച വധു! ഇന്റർനെറ്റിനെ ഇളക്കിമറിച്ച് ചിത്രം

Last Updated:

ഷോർട്ട്സും പഴങ്കഥയായോ! ബിക്കിനി ധരിച്ച വധുവിന്റെ ചിത്രം ഇന്റർനെറ്റിൽ തരംഗമായി മാറുന്നു

വൈറൽ ചിത്രം
വൈറൽ ചിത്രം
വിവാഹദിനത്തിൽ നെടുനീളൻ ലെഹങ്ക മടക്കി കയ്യിൽപ്പിടിച്ച്, ഷോർട്ട്സ് ധരിച്ച് ക്യാമറയെ നോക്കി ബോൾഡ് ആയി പുഞ്ചിരിക്കുന്ന നവവധുമാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയെ കാലാകാലങ്ങളായി ഇളക്കി മറിക്കുന്നുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചില മലയാളി താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഷോർട്ട്സ് ഇട്ട വധുവിന്റെ കാലവും പഴങ്കഥയായി മാറിയോ എന്നാണ് ചോദ്യം. ഇവിടെ തിളങ്ങുന്നത് വിവാഹത്തിന്റെ താലികെട്ട് ചടങ്ങിൽ 'ബനാറസി ബിക്കിനി' അണിഞ്ഞ സുന്ദരിയാണ്.
ഷോർട്ട്സ് ധരിച്ചവർ പോലും വിവാഹ ചടങ്ങിൽ സാരിയോ ലെഹങ്കയോ അണിഞ്ഞത് കാണാമായിരുന്നു. പക്ഷേ, ഇവിടെ ഇതെന്തു പറ്റി എന്നാണ് ചോദ്യം. ബനാറസി സാരി എന്നുണ്ടെങ്കിലും, ബനാറസി ബിക്കിനി എന്നുപോലും പലരും കേൾക്കുന്നത് ഇതാദ്യമായിട്ടായിരിക്കാം.
എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു എന്ന കഥയൊന്നും ഇവിടെ ഇല്ല. പരമ്പരാഗത ചടങ്ങുകളോട് കൂടി നടത്തിയ വിവാഹത്തിൽ ടൂ പീസിലാണോ വധു നിൽക്കേണ്ടത് എന്ന ചോദ്യവുമായി പലരും ദേഷ്യത്തോടു കൂടിയാണ് പ്രതികരിച്ചിട്ടുള്ളത്. യെല്ലോ നിറത്തിലെ അടിവസ്ത്രമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന വധുവിന്റെ വേഷം.
advertisement
സിമ്മി എന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നുമാണ് ആദ്യമായി ഈ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നത്. ലക്ക്നൗവിൽ നിന്നുമുള്ള യുവതിയാണിത് എന്ന നിലയിലായിരുന്നു പ്രചരണം. യഥാർത്ഥത്തിൽ ഇങ്ങനെയൊരു വധുവുണ്ടോ എന്നാണ് ചോദ്യം.
കണ്ടെത്തലിൽ ലഭിച്ച വിവരപ്രകാരം, ഇത് എ.ഐ. സാങ്കേതികതയുടെ മറ്റൊരു ഉൽപ്പന്നമാണ് എന്ന് മാത്രമാണ്. ബിക്കിനിയും കയ്യിൽ വരണമാല്യവും തലയിൽ നീളൻ ശിരോവസ്ത്രവുമാണ് വധുവിന്റെ വേഷം. വരൻ ഷെർവാണി ധരിച്ചിരിക്കുന്നു. റെഡിറ്റിലും ഈ ചിത്രം ചർച്ചയായി മാറിക്കഴിഞ്ഞു. പതിനെട്ടു വയസ് തികഞ്ഞവർ മാത്രം ചിത്രം കാണുക എന്ന അടിക്കുറിപ്പോടു കൂടി മറ്റൊരു പേജും ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
advertisement
Summary: Photograph of a young bride wearing bikini to her wedding day is breaking the internet like never before. A reality and fact checking finds the actuality behind the whole story
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹത്തിന് ബനാറസി ബിക്കിനി ധരിച്ച വധു! ഇന്റർനെറ്റിനെ ഇളക്കിമറിച്ച് ചിത്രം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement