ജോളിയുണ്ടാക്കിയ ആഘാതത്തില്‍ ഉറക്കം നഷ്ടപ്പെട്ട് വീട്ടമ്മമാര്‍, നാട്ടുകാര്‍ക്കായി കൗണ്‍സിലിങ്
റോയ് ഏത് നിമിഷവും മരിച്ചേക്കാം എന്ന് അറിയിക്കാനായിരിക്കാം ജോളിയുടെ അന്നത്തെ നീക്കം... ജോളിയുടെ പ്രവർത്തികൾ മറക്കാതെ കൂടത്തായി നിവാസികൾ
news18-malayalam
Updated: October 15, 2019, 5:12 PM IST

ഫയൽ ചിത്രം
- News18 Malayalam
- Last Updated: October 15, 2019, 5:12 PM IST
നടന്നു പോകുമ്പോള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റു തരുന്നയാള്‍. നാട്ടിലെ കലാപരിപാടികളില്‍ പാട്ടുപാടാന്‍ വിളിച്ചാല്‍ ഒരു മടിയുമില്ലാതെ രംഗത്തുവരുന്നയാള്‍. കുട്ടികളെ നന്നായി വളര്‍ത്താന്‍ ഉപദേശിക്കുന്നയാള്‍, തൊട്ടടുത്ത അംഗനവാടിയില്‍ ഇടക്കിടെ വന്ന് സുഖവിവരമന്വേഷിക്കുന്നവള്‍. എല്ലാത്തിലുമുപരി കുട്ടികള്‍ വരെ ജോളിട്ടീച്ചര്‍ എന്ന് വിളിച്ച എന്‍.ഐ.ടി. അധ്യാപിക. കൂടത്തായിലെ നാട്ടുകാര്‍ക്ക് ജോളിയെന്നാല്‍ ഇങ്ങനെയൊക്കെയായിരുന്നു.
പക്ഷെ ഇന്ന് സ്ഥിതി മറിച്ചാണ്. ആറ് കൊലപാതകക്കേസുകളിലെ പ്രതി. കുടുംബത്തെയൊന്നാകെ വിഷം നല്‍കി കൊലപ്പെടുത്തിയ ആള്‍. പിഞ്ചുകുഞ്ഞിനെ വരെ ഒരു ദയയുമില്ലാതെ ജീവനെടുത്ത വ്യക്തി. കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. പലര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്. "പൊന്നാമറ്റം കുടുംബത്തെ നേരത്തെ അറിയാം. നല്ല സ്‌നേഹമുള്ള കുടുംബം. ആ സ്‌നേഹത്തണലില്‍ തന്നെയാണ് ജോളിയും ജീവിച്ചത്. ഇടക്കിടെ അംഗണ്‍വാടിയില്‍ വരും. സുഖവിവരമന്വേഷിക്കും. കുശലാന്വേഷണം നടത്തും. പക്ഷെ ഒരു കാര്യം ഞാനിപ്പോഴാണ് ഓര്‍ക്കുന്നത്. അംഗണ്‍വാടിയില്‍ വരാറുണ്ടായിരുന്നുവെങ്കിലും ഒരിക്കലും കുട്ടികളുമായി ജോളി സംസാരിക്കാറുണ്ടായിരുന്നില്ല. കുട്ടികളുടെ അടുത്തേക്ക് പോകില്ല, അവരോട് സ്‌നേഹം കാണിച്ചിരുന്നില്ല," പൊന്നാമറ്റം തറവാട്ടിനടുത്ത അംഗണ്‍വാടി ടീച്ചറായിരുന്ന ഏലിയാമ്മ ഓര്‍ക്കുന്നു.
ജോളിയുടെ പുതിയ മുഖം അനാവരണം ചെയ്യപ്പെട്ടതോടെ വലിയ ആഘാതത്തിലാണ് നാട്ടുകാര്‍. ഇത്രയും കാലം നാട്ടുകാരുമായി ജോളി സൗഹൃദത്തോടെ സംസാരിക്കുമ്പോള്‍ പുതിയ കൊലപാതകം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു ജോളിയുടെ മനസ്സെന്ന തിരിച്ചറിവാണ് ഞെട്ടലിന്റെ ആഴം വര്‍ധിപ്പിക്കുന്നത്.
"നാട്ടുകാരില്‍ പലര്‍ക്കും ഇപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ഉറക്കം നഷ്ടപ്പെട്ടുവെന്ന് പല സ്ത്രീകളും തന്നോട് പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ ജോളിയെപ്പേടിച്ച് കരയുന്നു. സുഹൃത്തിന്റെ ഭാര്യ രാത്രി ഉറക്കത്തില്‍ ജോളിയെന്ന് വിളിച്ച് അലമുറയിട്ടു. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എങ്ങിനെ ഒരാള്‍ക്കിതൊക്കെ കഴിഞ്ഞു. ജോളി നടന്നു പോയ വഴികള്‍ പോലും ഇപ്പോള്‍ പേടിയോടെയാണ് ഞങ്ങള്‍ കാണുന്നത്," ഏലിയാമ്മ പറയുന്നു.
ജോളിയെ നന്നായറിയാം വത്സമയ്ക്ക്. പള്ളിപ്പരിപാടികളിലെല്ലാം ജോളി സജീവമായിരുന്നുവെന്ന് എല്‍സമ്മ പറയുന്നു. "നാട്ടിലും പള്ളിയിലുമൊക്കെ കലാപരിപാടികളുണ്ടാവുമ്പോള്‍ ജോളി സജീവമായിരുന്നു. പാട്ടുപാടാനൊക്കെ വിളിച്ചാല്‍ ജോളി മടിയില്ലാതെ വരും."
"രണ്ടാഴ്ച മുമ്പും ഞാന്‍ നടന്നു പോകുമ്പോള്‍ ജോളി വണ്ടിനിര്‍ത്തി കയറുന്നോയെന്ന് ചോദിച്ചു. തൊട്ടടുത്തേക്കായതിനാല്‍ ഞാന്‍ ഇല്ലെന്ന് പറഞ്ഞു. അങ്ങനെ നാട്ടുകാരുമായി നല്ല ബന്ധത്തിലാണ് ജോളി കഴിഞ്ഞത്. ഒരിക്കലും ജോളിയുടെ ഈ മുഖം ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. പള്ളിയില്‍ വരുമ്പോള്‍ തമാശകളൊക്കെ പറയാറുണ്ടായിരുന്നു. കുശലാന്വേഷണം നടത്തും. കുടുംബത്തിലെല്ലാരും മരിച്ചതിന്റെ സഹതാപമായിരുന്നു ഞങ്ങള്‍ക്ക് ജോളിയോട്. പക്ഷെ ഒരു കാര്യം ഇപ്പോള്‍ ഓര്‍ക്കുന്നു. വീട്ടുകാര്യങ്ങളൊന്നും ജോളി അന്നും പറയാറുണ്ടായിരുന്നില്ല. ഞങ്ങള്‍ കുടുംബകാര്യങ്ങളൊക്കെ സംസാരിക്കുമ്പോള്‍ ജോളി കേട്ടുനില്‍ക്കും. കുടുംബത്തെക്കുറിച്ചൊന്നും ജോളി പറയാറുണ്ടായിരുന്നില്ല," വത്സമ്മ പറയുന്നു.
ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ലെന്ന് ജോളിയെ അറിയുന്ന നാട്ടുകാരി ഷൈനി പറയുന്നു. നല്ല വസ്ത്രം ധരിക്കും, മാന്യമായി പെരുമാറും. ഭര്‍ത്താവിന്റെ ടുവീലര്‍ വര്‍ക്ക് ഷോപ്പില്‍ ജോളിയുടെ വാഹനം റിപ്പയിങ്ങിന് കൊണ്ടുവരാറുണ്ടായിരുന്നു. അങ്ങനെയുള്ള സൗഹൃദമുണ്ട്. ഇത്തരമൊരു കൃത്യം ജോളി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഷൈനി പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് വര്‍ഷങ്ങള്‍ മുൻപ് തന്നെ ജോളി അതിനുള്ള വഴിയൊരുക്കിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. നാട്ടുകാരനായ ഷാജു പറയുന്നതിങ്ങിനെ.
"അന്നമ്മയും ടോം തോമസും മരിച്ചതിന് ശേഷം ജോളി വീട്ടിലെത്തുമായിരുന്നു. വീട്ടിലെ കാന്താരി മുളക് ജോളി പറിച്ചുകൊണ്ടുപോകും. ഭര്‍ത്താവ് റോയിക്ക് കൊളസ്‌ട്രോള്‍ കൂടുതലാണെന്നും കാന്താരിമുളക് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കുമെന്നും ജോളി അമ്മയോട് പറയാറുണ്ടായിരുന്നു. ഇപ്പോഴാണ് അമ്മ അതെല്ലാം ഓര്‍ക്കുന്നത്. ഹൃദ്രോഗം കാരണം റോയ് ഏത് നിമിഷവും മരിച്ചേക്കാം എന്ന് അറിയിക്കാനായിരിക്കാം ജോളിയുടെ അന്നത്തെ നീക്കം. അല്ലെങ്കില്‍ റോയ് കൊല്ലപ്പെട്ടാല്‍ നാട്ടുകാര്‍ ഹൃദ്രോഗം കാരണമാണെന്ന് വിശ്വസിപ്പിക്കണം. അത്രയും പ്ലാനിങ്ങോടെയായായിരുന്നു ജോളിയുടെ ഓപ്പറേഷൻ."
നാട്ടുകാര്‍ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല. കൂടത്തായിക്കാര്‍ക്കായി കൗണ്‍സിലിങ് നടത്താനാണ് വിവിധ സംഘടനകളുടെ തീരുമാനം.
പക്ഷെ ഇന്ന് സ്ഥിതി മറിച്ചാണ്. ആറ് കൊലപാതകക്കേസുകളിലെ പ്രതി. കുടുംബത്തെയൊന്നാകെ വിഷം നല്‍കി കൊലപ്പെടുത്തിയ ആള്‍. പിഞ്ചുകുഞ്ഞിനെ വരെ ഒരു ദയയുമില്ലാതെ ജീവനെടുത്ത വ്യക്തി. കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. പലര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്.