ചാരിറ്റി പിരിവുകാരന്റെ അളിയനും അനിയനും സമ്മാനം; പുതിയ ചാരിറ്റി തട്ടിപ്പിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

Last Updated:

ചാരിറ്റിയുടെ പേരിൽ നടക്കുന്ന ലോട്ടറി തട്ടിപ്പുകളിൽ പെടാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ്
ചാരിറ്റിയുടെ മറവിൽ ഭാ​ഗ്യക്കുറി തട്ടിപ്പ് നടത്തുന്ന ആളുകളുടെ കയ്യിൽപെടാതെ സൂക്ഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. നറുക്കെടുപ്പ് നടത്തുന്ന പെട്ടിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുക പിരിവുകാരുടെ അനിയനും അളിയനുമാകുമെന്നും പണ്ഡിറ്റ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
ചില ചാരിറ്റി പിരിവുകാർ ഇയ്യിടെയായി പുതിയൊരു തരം തട്ടിപ്പ് തുടങ്ങി പാവപെട്ടവരുടെ പണം അടിച്ചു മാറ്റുന്നതായി വാർത്ത കണ്ടു.
അതായത് ചാരിറ്റിയുടെ ഭാഗമായി പാവപെട്ട ആർക്കെങ്കിലും വീട് വെച്ച് കൊടുക്കുവാൻ, അല്ലെങ്കിൽ വൃക്ക രോഗിയെ സഹായിക്കുവാൻ, നിർദ്ധരരായ യുവതികളെ കല്യാണ ആവശ്യത്തിന് എന്ന പേരിൽ ലോട്ടറി എടുക്കുന്നു. (മൊത്തം ഉഡായിപ്പാകും. . അങ്ങനെ ആളുകളെ ഉണ്ടാകില്ല ).. നിങ്ങൾ മിനിമം 1000 രൂപയെങ്കിലും കൊടുത്താൽ ഒരു കൂപ്പൺ കിട്ടും ട്ടോ. . അങ്ങനെ ഏത്ര കൂപ്പൺ വേണമെങ്കിലും എടുക്കാം. .. (അവർക്കു ലക്ക് ഉണ്ടേൽ മിനിമം 20000 കൂപ്പൺ ഒക്കെ വിറ്റ് പോകും. . 2 കൊടിയൊക്കെ പുഷ്പം പോലെ കിട്ടും ) ഒടുവിൽ നറുക്കെടുപ്പ് നടക്കുന്നു. . ആ പെട്ടിയിൽ ചില adnustments വരുത്തി ഒന്നാം സമ്മാനമായ വലിയ വീട് ചാരിറ്റി പിരിവുകാരന്റെ അളിയന് തന്നെ by ചാൻസ് കിട്ടും ട്ടോ. . രണ്ടാം സമ്മാനമായ 30 ലക്ഷത്തിന്റെ കാർ ചാരിറ്റി പിരിവുകാരന്റെ dearest ഫ്രണ്ടിന് by ചാൻസ് കിട്ടുന്നു. . മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ചാരിറ്റി പിരിവുകാരന്റെ അനിയന് by ചാൻസ് കിട്ടുന്നു. . അങ്ങനെ ലോട്ടറി എടുപ്പ് ശുഭം. . ( ഇനി തട്ടിപ്പ് ബോധ്യപ്പെട്ടാലും ആരും കേസിനു പോകില്ല )
advertisement
IPC 294 (A) പ്രകാരം ഇത്തരം തരികിട ലോട്ടറി സംഘടിപ്പിക്കൽ തടവ് കിട്ടാവുന്ന കുറ്റം ആണ്‌. . പിന്നെ ഈ ചാരിറ്റി പിരിവുകാർക്ക് രാഷ്ട്രീയ ബന്ധം ഒക്കെ ഉണ്ടെങ്കിൽ പിടിക്കപ്പെട്ടാലും തടി ഊരി വരാം. .
ഏതായാലും ജനങ്ങൾ ഇത്തരം ചാരിറ്റിയുടെ പേരിൽ നടക്കുന്ന ലോട്ടറി തട്ടിപ്പുകളിൽ പെടാതെ സൂക്ഷിക്കുക. .
ഭയം വേണ്ടാ, ജാഗ്രത മതി
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചാരിറ്റി പിരിവുകാരന്റെ അളിയനും അനിയനും സമ്മാനം; പുതിയ ചാരിറ്റി തട്ടിപ്പിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement