ബലാത്സംഗക്കേസിൽ 7 വർഷം തടവ് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം; നിലവിലെ ജോലി വസ്ത്രവ്യാപാരം
- Published by:Sneha Reghu
- news18-malayalam
Last Updated:
അക്ഷയ് കുമാർ, കങ്കണ റണാവത്ത് തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം ഒരിക്കൽ സഹനടനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്
ഒരു കാലത്ത് ബോളിവുഡിന്റെ അടുത്ത സൂപ്പർസ്റ്റാറായി കണക്കാക്കപ്പെട്ട ആകർഷകനായ യുവ നടൻ, പ്രധാന ചിത്രങ്ങളിലും സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെയും ജനശ്രദ്ധ നേടിയിരുന്നു. കരിയർ ഉയരങ്ങളുടെ കൊടുമുടിയിലായിരുന്നു അദ്ദേഹം. എന്നാൽ, ഒരു സംഭവം എല്ലാം തലകീഴായി മാറ്റിമറിച്ചു. ബലാത്സംഗക്കേസിൽ അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ ജീവിതവും കരിയറും തകർന്നുവീണു. കോടതി ശിക്ഷിച്ചതിനെ തുടർന്ന് വർഷങ്ങളോളം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. അക്ഷയ് കുമാർ, കങ്കണ റണാവത്ത് തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം ഒരിക്കൽ സ്ക്രീൻ പങ്കിട്ടിരുന്ന ഈ നടൻ, ഇപ്പോൾ സിനിമാലോകത്തുനിന്ന് അകന്നൊരു ജീവിതമാണ് നയിക്കുന്നത്. അഭിനയത്തിൽ നിന്നും പൂർണമായി മാറി, വസ്ത്രവ്യാപാരത്തിലൂടെ ഉപജീവനം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
advertisement
advertisement
1973 മെയ് 15-ന് ഡൽഹിയിൽ ഒരു ആർമി കേണലിന്റെ മകനായി ഷൈനി അഹൂജ ജനിച്ചു. അമ്മ ഹൗസ് വൈഫ് ആയിരുന്നു. ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് പ്രശസ്ത നാടകസംവിധായകൻ ബാരി ജോണുമായി ഷൈനി അഹൂജ പരിചയപ്പെട്ടത്. അത് തന്നെയാണ് ഷൈനിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. നാടകപ്രവർത്തനങ്ങളിലൂടെ ആത്മവിശ്വാസം നേടിയ ഷൈനി, പിന്നാലെ കാഡ്ബറി, സിറ്റിബാങ്ക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആ പരസ്യങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെയും ചലച്ചിത്രലോകത്തിന്റെയും ശ്രദ്ധ നേടിയത്. പ്രത്യേകിച്ച് ഒരു പെപ്സി പരസ്യമാണ് സംവിധായകൻ സുധീർ മിശ്രയുടെ കണ്ണിൽ പെട്ടത്. അതുവഴിയാണ് ഷൈനിക്ക് തന്റെ സിനിമാസ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള വാതിൽ തുറന്നത്.
advertisement
സുധീർ മിശ്രയുടെ "ഹസാരോൺ ഖ്വൈഷെയ്ൻ ഐസി" എന്ന ചിത്രത്തിലൂടെയാണ് ഷൈനി അഹൂജ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഈ അരങ്ങേറ്റം തന്നെ അദ്ദേഹത്തെ വ്യവസായത്തിലെ ശ്രദ്ധേയനായ പുതുമുഖമായി മാറ്റി. അതേ വർഷം നാല് സിനിമകളിൽ അഭിനയിച്ച ഷൈനി, അതിലൂടെ ബോളിവുഡിലും ഒരു സ്ഥാനം കണ്ടെത്തി. അത് ആ കാലഘട്ടത്തിൽ തന്നെ വലിയ നേട്ടമായി കണക്കാക്കപ്പെട്ടു. എന്നാൽ ഷൈനിയുടെ യഥാർത്ഥ ബ്രേക്ക്ത്രൂ അനുരാഗ് ബസുവിന്റെ "ഗ്യാങ്സ്റ്റർ" എന്ന ചിത്രത്തിലൂടെയായിരുന്നു. കങ്കണ റണാവത്തിനൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിലൂടെ അദ്ദേഹം തന്റെ അഭിനയ മികവ് തെളിയിച്ചു. പ്രേക്ഷക പ്രശംസയും നിരൂപക അംഗീകാരവും ഒരുപോലെ നേടി.
advertisement
“ഗ്യാങ്സ്റ്റർ” വൻവിജയമായതോടെ ഷൈനി അഹൂജ ബോളിവുഡിലെ പ്രതീക്ഷാജനകമായ താരമായി ഉയർന്നു. തുടർന്ന് അദ്ദേഹം “വോ ലംഹേ”, “ലൈഫ് ഇൻ എ മെട്രോ”, “ഭൂൽ ഭുലൈയ്യ” തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കരിയറിന്റെ ഉച്ചസ്ഥായിയിലായിരുന്ന ആ കാലഘട്ടത്തിൽ, ജോൺ എബ്രഹാം, കേ.കെ. മേനോൻ എന്നിവർ പോലുള്ള സമകാലീന താരങ്ങൾക്ക് ശക്തമായ എതിരാളിയായി ഷൈനിയെ കണക്കാക്കപ്പെട്ടു.
advertisement
എന്നാൽ 2009-ൽ ഷൈനി അഹൂജയുടെ ജീവിതം മുഴുവൻ തലകീഴായി മാറിമറിഞ്ഞു. 19 വയസ്സുള്ള വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് അദ്ദേഹം അറസ്റ്റിലായി. ഈ സംഭവം ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ചു. കേസ് അന്വേഷണം പൂർത്തിയായതിനെ തുടർന്ന്, മുംബൈയിലെ ഫാസ്റ്റ് ട്രാക്ക് കോടതി 2011-ൽ ഷൈനിയെ ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ, ഡിഎൻഎ തെളിവുകൾ, കൂടാതെ അദ്ദേഹത്തിന്റെ പ്രാരംഭ മൊഴി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കോടതി ഷൈനിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് ഇര തന്റെ മൊഴി പിൻവലിച്ചെങ്കിലും, കേസിന്റെ ഗൗരവം പരിഗണിച്ച് കോടതി ശിക്ഷ നിലനിറുത്തി. ഈ വിധിയോടെ ഒരിക്കൽ ബോളിവുഡിന്റെ ഉയർച്ചയുടെ പ്രതീകമായിരുന്ന ഷൈനി അഹൂജയുടെ കരിയർ തകർന്നുവീണു.
advertisement
ബോംബെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് ഷൈനി അഹൂജയ്ക്ക് ജാമ്യം ലഭിച്ചു. തുടർന്ന് 2015-ൽ അനീസ് ബസ്മി സംവിധാനം ചെയ്ത “വെൽക്കം ബാക്ക്” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിലേക്ക് തിരിച്ചുവരവിന് ശ്രമിച്ചത്. ചിത്രം വാണിജ്യവിജയം നേടിയെങ്കിലും ഷൈനിയുടെ കരിയർ പഴയ നിലയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ല. ഒരിക്കൽ വേഗത്തിൽ ഉയർന്ന താരത്തിന്റെ ജീവിതം, അതുവരെ അനുഭവിച്ച വിവാദങ്ങളുടെ നിഴലിൽ നിന്നൊഴിഞ്ഞ് മുന്നോട്ടുപോകാനായില്ല.
advertisement
ഇതിനുശേഷം ഷൈനി അഹൂജ പൂര്‍ണമായും സിനിമാ രംഗത്തുനിന്ന് പിന്മാറി. പൊതുവേദികളില്‍ നിന്നും അകന്നാമ് അദ്ദേഹം കഴിയുന്നത്. അതേസമയം, അക്ഷയ് ഖന്നയും റിച്ച ചദ്ദയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച “സെക്ഷൻ 375” എന്ന ചിത്രത്തിന്റെ കഥയ്ക്ക് പ്രചോദനമായത് ഷൈനിയെ സംബന്ധിച്ച യഥാർത്ഥ സംഭവങ്ങളാണെന്നത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ചിത്രം നിയമവ്യവസ്ഥയുടെയും ലൈംഗികാതിക്രമക്കേസുകളുടെയും സങ്കീർണതകളെ ആസ്പദമാക്കിയതായിരുന്നുവെങ്കിലും, പ്രേക്ഷകർ അതിൽ ഷൈനിയുടെ ജീവിതസാധ്യതകളുടെ പ്രതിഫലനം കാണുകയുണ്ടായി.
advertisement
2023-ൽ ബോംബെ ഹൈക്കോടതി ഷൈനി അഹൂജയുടെ പാസ്പോർട്ട് 10 വർഷത്തേക്ക് പുതുക്കാൻ അനുമതി നൽകി. ഇതിനിടെ, ഷൈനി ഇപ്പോൾ ഫിലിപ്പീൻസിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അവിടെ ഒരു വസ്ത്ര വ്യാപാര സംരംഭം നടത്തുന്നുണ്ടെന്നും എക്സിൽ (മുൻ ട്വിറ്റർ) അടുത്തിടെ വൈറലായ ഒരു പോസ്റ്റിലാണ് അവകാശപ്പെട്ടത്. ഒരുകാലത്ത് ബോളിവുഡിലെ പ്രതീക്ഷയായിരുന്ന താരം, ഇപ്പോൾ സിനിമകളിൽ നിന്ന് പൂർണ്ണമായി അകന്ന് വ്യവസായ ജീവിതമാണ് നയിക്കുന്നത്.


