advertisement

Save the Date video | സേവ് ദി ഡേറ്റ് വീഡിയോക്കിടെ വെള്ളത്തിൽ മുങ്ങി യുവാവും യുവതിയും; വീഡിയോ വൈറൽ

Last Updated:

Save the Date shooting takes unexpected turn and video goes viral | നവവധുവിനെ വെള്ളത്തിൽ നിന്നും എടുത്തുയർത്തുന്നതിനിടയിൽ അടിതെറ്റി വരൻ. വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
എങ്ങനെയെല്ലാം വ്യത്യസ്തത പുലർത്താമോ, അത്രയേറെ വ്യത്യസ്തമാണ് ഓരോ സേവ് ദി ഡേറ്റ് വീഡിയോയും (Save the Date Video). ഫോട്ടോഗ്രാഫർമാരും നവവരനും വധുവും ചേർന്ന് പല ഐഡിയകൾ ചർച്ച ചെയ്ത ശേഷമാവും ഒടുവിൽ ഏതെങ്കിലും ഒന്ന് തീരുമാനിച്ചുറപ്പിക്കുക. രണ്ടുപേരും അതിന് തയാറായി എത്തിയാൽ പിന്നെ ഫോട്ടോയോ വീഡിയോയോ എന്തെന്ന് വച്ചാൽ ഷൂട്ട് ചെയ്യാം. ഇപ്പോൾ വിവാഹ തിയതി വെറുമൊരു കല്യാണക്കുറിയായി ഒതുങ്ങാതെ, നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാൻ സോഷ്യൽ മീഡിയ വഴി പ്രചരിക്കാവുന്ന രീതിയായി ഏറെക്കുറെ മാറിക്കഴിഞ്ഞു.
ചില വീഡിയോകൾ ഇത്തരം വ്യത്യസ്തതയുടെ പേരിൽ വൈറലാവാറുണ്ട്. പലപ്പോഴും, വീഡിയോ എടുത്ത രീതി മാത്രമാവില്ല, ഷൂട്ടിനിടെ സംഭവിച്ച തമാശകളും അബദ്ധങ്ങളുമെല്ലാം ഈ രീതിയിൽ പ്രചരിക്കാറുണ്ട്. അത്തരമൊരു വീഡിയോ കുറച്ച്‌ ദിവസമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ, ആരാണ് വീഡിയോയിൽ ഉള്ളതെന്നോ എങ്ങും പരാമർശിച്ചിട്ടില്ല.
യുവതിയെ വെള്ളത്തിൽ നിന്നും എടുത്തുയർത്തുന്ന യുവാവാണ് വീഡിയോയിൽ. എന്നാൽ നിനച്ചിരിക്കാതെ കാര്യങ്ങൾ കൈവിട്ടു പോയത് വളരെ പെട്ടെന്നാണ്. നവവധുവിനെ എടുത്തുയർത്തുന്നതിനിടയിൽ വരന്റെ ബാലൻസ് തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പെട്ടെന്ന് പുഴയിലേക്ക് മറിഞ്ഞ യുവാവും യുവതിയും ഭയചകിതരാവുന്നതും കാണാം.
advertisement
ഇരുവർക്കും നീന്തൽ അത്ര വശമില്ല എന്ന് വീഡിയോയിൽ നിന്നും ഏറെക്കുറെ വ്യക്തം. വെള്ളത്തിലേക്ക് മറിഞ്ഞ യുവാവിനെ രക്ഷപെടുത്താൻ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് യുവതി.
വീഡിയോ ചിത്രീകരിക്കുന്നവരും, അതിനായി തയ്യാറാവുന്ന വധൂവരന്മാരും മുൻകരുതലുകൾ ഇല്ലാതെ ഇറങ്ങിത്തിരിക്കരുത് എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ഈ വീഡിയോ. രണ്ടുപേരും അപകടമൊന്നുമില്ലാതെ രക്ഷപെട്ടു എന്ന് വീഡിയോയിൽ സൂചനകളുണ്ട്. വീഡിയോ ചുവടെ കാണാം:
2020ൽ ഒരു പ്രീ-വെഡിങ് ഫോട്ടോഷൂട്ടിൽ വരനും വധുവും മരണപ്പെട്ടിരുന്നു. ദാരുണമായ അപകടത്തിൽ, കാവേരി നദിയിൽ കുട്ടവള്ളം മറിഞ്ഞ് ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബർ 22നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തലക്കാടിന് സമീപം ഇരുവരും ഫോട്ടോഷൂട്ടിന് വേണ്ടി നദിയിലേക്കിറങ്ങിയതിന് ശേഷമാണ് അപകടമുണ്ടായത്. ഹൈഹീൽ ചെരിപ്പ് ധരിച്ച ശശികലക്ക് അടി തെറ്റിയതോടെ വള്ളം നദിക്കരയിൽ നിന്ന് 30 മീറ്ററോളം നീങ്ങിയതായി റിപോർട്ടുകൾ പറഞ്ഞു. ഇതേത്തുടർന്ന് വള്ളം തകർന്ന് ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം പ്രൊഫഷണൽ നീന്തൽ വിദഗ്ധരാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്.
advertisement
Summary: A 'save the date' video gone viral on social platforms show a groom and bride-to-be accidentally losing balance while posing before the camera in waist-deep water. The video, however, has not mentioned the whereabouts of the couple
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Save the Date video | സേവ് ദി ഡേറ്റ് വീഡിയോക്കിടെ വെള്ളത്തിൽ മുങ്ങി യുവാവും യുവതിയും; വീഡിയോ വൈറൽ
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement