'ഹലോ...ഇന്ത്യയിലേക്ക് വരൂ സർ; നമുക്ക് ഒരുമിച്ച് RCB വിജയം ആഘോഷിക്കാം'; വിജയ് മല്യയുടെ പോസ്റ്റിൽ എസ്ബിഐ കമന്റോ?

Last Updated:

ആർസിബി ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള വിജയ് മല്യയുടെ ട്വീറ്റിൽ എസ്ബിയുടെ കമന്റ് എന്ന നിലയിലെ സ്ക്രീൻഷോട്ട് ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്

വിജയ് മല്യ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് (X)
വിജയ് മല്യ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് (X)
പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചൊവ്വാഴ്ച അഹമ്മദാബാദിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) അവരുടെ ആദ്യ ഐ‌പി‌എൽ കിരീടം നേടിയതിന്റെ ആഘോഷത്തിലാണ് രാജ്യമെമ്പാടുമുള്ള ആരാധകർ. വിരാട് കോഹ്‌ലിയും ടീമിലെ മറ്റുള്ളവരും ആഘോഷിക്കുകയും നഗരം സന്തോഷിക്കുകയും ചെയ്തപ്പോൾ, രാജ്യത്തുനിന്ന് മുങ്ങിയ ബിസിനസുകാരനും ആർ‌സി‌ബിയുടെ മുൻ ഉടമയുമായ വിജയ് മല്യ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. പിന്നാലെ മല്യക്ക് ട്രോള്‍ മഴയാണ്.
"18 വർഷങ്ങൾക്ക് ശേഷം ആർ‌സി‌ബി ഐ‌പി‌എൽ ചാമ്പ്യന്മാരായി. 2025 ടൂർണമെന്റിലുടനീളം മികച്ച പ്രകടനം. മികച്ച പരിശീലകരും സപ്പോർട്ട് സ്റ്റാഫും ഉള്ള ഒരു സന്തുലിത ടീം. അഭിനന്ദനങ്ങൾ! ഈ സാല കപ്പ് നമ്ദേ," അദ്ദേഹം എക്സിൽ കുറിച്ചു. ഇതിന് നെറ്റിസൺമാരിൽ നിന്ന് രസകരമായ പ്രതികരണമാണ് ലഭിച്ചത്. അവർ അദ്ദേഹത്തോട് ബെംഗളൂരുവിലെ ആഘോഷങ്ങളിൽ പങ്കുചേരാനും "എസ്‌ബി‌ഐയുടെ സ്വപ്നം സാക്ഷാത്കരിക്കാനും" ആവശ്യപ്പെട്ടു. ഒരു ഉപയോക്താവ് എഴുതിയത് ഇങ്ങനെ. 'സർ, ഇത് ആഘോഷിക്കാൻ, ദയവായി നാളെ രാവിലെ കീർത്തി നഗർ എസ്‌ബി‌ഐ ബ്രാഞ്ചിൽ വെറും 5 മിനിറ്റ് വരൂ'. “ഇപ്പോൾ വിജയിച്ച തുകയിൽ നിന്ന് കുറച്ച് പണമെങ്കിലും എസ്‌ബി‌ഐക്ക് തിരികെ നൽകുക,” മറ്റൊരാൾ കുറിച്ചു.
advertisement
advertisement
ഒട്ടേറെ കമന്റുകളുണ്ടായെങ്കിലും ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. മല്യയുടെ പോസ്റ്റിൽ എസ്ബിഐയുടെ കമന്റ് എന്ന പേരിലാണ് വ്യവസായി ഹർഷ് ഗോയങ്ക ചിത്രം പങ്കിട്ടത്. “സർ, ഇന്ത്യയിലേക്ക് വരൂ. "നമുക്ക് ഒരുമിച്ച് ആഘോഷിക്കും." മറുപടി സോഷ്യൽ മീഡിയയിൽ ഉടൻ വൈറലായി.
advertisement
എന്നാല്‍. മല്യയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ എസ്ബിഐയുടെ ഇത്തരമൊരു കമന്റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എസ്ബിഐ ഇത്തരമൊരു മറുപടി നൽകിയതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും സാധാരണ എസ്ബിഐയുടെ ആശയവിനിമ ശൈലിയോട് യോജിക്കുന്നതല്ലെന്നും ചില നെറ്റിസൺമാർ വാദിക്കുന്നു.
advertisement
എസ്‌ബി‌ഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്ന് 9,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പയെടുത്ത് തിരിച്ചടവിൽ‌ വീഴ് വരുത്തിയെന്ന കേസിൽ മല്യ പ്രതിയാണ്. ഇതിൽ അദ്ദേഹത്തിന്റെ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസും ഉൾപ്പെടുന്നു.
തുടർന്നുള്ള പോസ്റ്റിൽ, ടീമിന്റെ ആദ്യ വർഷങ്ങളിലെ തന്റെ പങ്കിനെക്കുറിച്ചും വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ൽ എന്നിവരുടെ സംഭാവനകളെക്കുറിച്ചും വിജയ് മല്യ ഓർമപ്പെടുത്തി. “ഞാൻ ആർ‌സി‌ബി സ്ഥാപിച്ചപ്പോൾ ഐ‌പി‌എൽ ട്രോഫി ബെംഗളൂരുവിൽ വരണമെന്നത് എന്റെ സ്വപ്നമായിരുന്നു. ഇതിഹാസതാരമായ കിംഗ് കോഹ്‌ലിയെ വളരെ ചെറുപ്പത്തിൽ തന്നെ തിരഞ്ഞെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി, അദ്ദേഹം 18 വർഷമായി ആർ‌സി‌ബിയിൽ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ഒടുവിൽ, ഐ‌പി‌എൽ ട്രോഫി ബെംഗളൂരുവിൽ എത്തി. എന്റെ സ്വപ്നം സാക്ഷാത്കരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും. ആർ‌സി‌ബി ആരാധകരാണ് ഏറ്റവും മികച്ചത്, അവർ ഐ‌പി‌എൽ ട്രോഫി അർഹിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ചൊവ്വാഴ്ച അഹമ്മദാബാദിൽ നടന്ന ആവേശകരമായ ഐ‌പി‌എൽ ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തിയാണ് ആർ‌സി‌ബി തങ്ങളുടെ കന്നി ഐ‌പി‌എൽ കിരീടം നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഹലോ...ഇന്ത്യയിലേക്ക് വരൂ സർ; നമുക്ക് ഒരുമിച്ച് RCB വിജയം ആഘോഷിക്കാം'; വിജയ് മല്യയുടെ പോസ്റ്റിൽ എസ്ബിഐ കമന്റോ?
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement