'ബേബി സാറെന്ന വൻവൃക്ഷത്തിന്‍റെ ശിഖരമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം' - അച്ഛന്‍റെ ഓർമകളിൽ ഷിബു ബേബി ജോൺ
Last Updated:
പിതാവിനെ ഇനിയും കുറേക്കാലം കിട്ടിയിരുന്നെങ്കിൽ എന്നത് ഇന്നും മനസ്സിലെ തോരാത്ത ആഗ്രഹമാണ്.
കൊല്ലം: പിതാവ് ബേബി ജോണിന്‍റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മകൻ ഷിബു ബേബി ജോൺ. ബേബി സാറെന്ന വൻവൃക്ഷത്തിന്‍റെ ശിഖരമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം. പിതാവിനെ ഇനിയും കുറേക്കാലം കിട്ടിയിരുന്നെങ്കിൽ എന്നത് ഇന്നും മനസ്സിലെ തോരാത്ത ആഗ്രഹമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,
'എന്‍റെ പിതാവ് കടന്നുപോയിട്ട് ഇന്നേക്ക് 12 വർഷം. മരിക്കാത്ത ഓർമകൾ കടലിരമ്പമായി മനസിലേക്ക് കയറി വരുകയാണ്. ബേബി സാറെന്ന വൻവൃക്ഷത്തിന്‍റെ ശിഖരമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം. പിതാവിനെ ഇനിയും കുറേക്കാലം കിട്ടിയിരുന്നെങ്കിൽ എന്നത് ഇന്നും മനസ്സിലെ തോരാത്ത ആഗ്രഹമാണ്.
പിതാവിന്‍റെ പൊതുപ്രവർത്തന തിരക്കിനിടയിൽ ഒപ്പം യാത്ര ചെയ്യാൻ അവസരം ലഭിച്ചത് വളരെകുറവാണ്, അതുകൊണ്ട് തന്നെ പിതാവിനൊപ്പമുള്ള ഓർമ്മയിലെ ഒരുയാത്ര ഇന്നെന്‍റെ മനസ്സിലുടക്കി.!
advertisement
അഞ്ചോ ആറോ വയസുള്ളപ്പോൾ കൊല്ലത്തെ പഴയ സേവിയേഴ്‌സ് ഹോട്ടലിന് അടുത്തുള്ള സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ അമ്മയോടൊപ്പം കൊണ്ടുപോയ ഓർമ്മയാണ് കുട്ടിക്കാലത്തെ ഈ ചിത്രം. ജീവിതത്തിൽ ഇത്രമേൽ സുരക്ഷിതത്വം അനുഭവിച്ച ഈ നാളുകൾ ഇനിയുണ്ടാകില്ല എന്നറിയാം, എങ്കിലും തിരിച്ചുകിട്ടണമെന്ന് ഒരുപാട് ആഗ്രഹിക്കുന്ന കാലമാണത്.
#BabyJohn #ShibuBabyJohn #Memories
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2020 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ബേബി സാറെന്ന വൻവൃക്ഷത്തിന്‍റെ ശിഖരമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം' - അച്ഛന്‍റെ ഓർമകളിൽ ഷിബു ബേബി ജോൺ