നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ കൈ വിറച്ച വരനേ വേണ്ടെന്ന് വധു

Last Updated:

വിവാഹചടങ്ങുകള്‍ക്ക് ശേഷം വരന്റെ കുടുംബത്തോടൊപ്പം പോകാന്‍ വധു വിസമ്മതിച്ചു

News18
News18
ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷം, പാരമ്പര്യത്തിലൂന്നിയ ചടങ്ങുകള്‍ എന്നിവയ്ക്ക് പേരുകേട്ടവയാണ് ഇന്ത്യന്‍ വിവാഹങ്ങള്‍. ചിലപ്പോഴെങ്കിലും വിവാഹത്തോട് അനുബന്ധിച്ച് അപ്രതീക്ഷിത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ആശ്ചര്യമുണ്ടാക്കുന്ന നിസ്സാരമായ സംഭവങ്ങള്‍ മുതല്‍ വൈകാരിക നിമിഷങ്ങള്‍ വരെയും ചിലപ്പോള്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വരെയുമുണ്ടാകാം. ഇപ്പോഴിതാ രാജസ്ഥാനില്‍ നിന്നുള്ള ഒരു വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വിവാഹചടങ്ങുകള്‍ക്കിടെ വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ വരന്റെ കൈ വിറച്ചതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് വധു. വിവാഹചടങ്ങുകള്‍ക്ക് ശേഷം വരന്റെ കുടുംബത്തോടൊപ്പം പോകാന്‍ വധു വിസമ്മതിച്ചപ്പോഴാണ് കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞത്.
രാജസ്ഥാനിലെ ധോല്‍പൂര്‍ സ്വദേശിയായ ദീപികയാണ് വധു. കരൗലി സ്വദേശിയായ വരന്‍ പ്രദീപാണ് ദീപികയെ വിവാഹം കഴിച്ചത്. ഗംഭീരമായ വിവാഹചടങ്ങാണ് ഒരുക്കിയിരുന്നത്. രാത്രി വരെ നീളുന്നതായിരുന്നു വിവാഹച്ചടങ്ങുകള്‍. എന്നാല്‍, വിവാഹം കഴിഞ്ഞ് പിറ്റേന്ന് രാവിലെ ദീപികയുടെ വീട്ടില്‍ നിന്ന് പ്രദീപിന്റെ വീട്ടിലേക്ക് ഇരുവരെയും യാത്രയാക്കാന്‍ ഇറങ്ങുമ്പോഴാണ് വരനെ തനിക്ക് വേണ്ടെന്ന് ദീപിക അറിയിക്കുന്നത്. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ പ്രദീപിന്റെ കൈകള്‍ വിറച്ചിരുന്നുവെങ്കിലും ഇത് ഗുരുതരമായ രോഗമുണ്ടെന്ന സൂചനയാണെന്നും പറഞ്ഞാണ് ദീപിക വരനൊപ്പം പോകാന്‍ വിസമ്മതിച്ചത്.
advertisement
എന്നാല്‍ ദീപികയെ സമാധാനിപ്പിക്കാന്‍ പ്രദീപ് ശ്രമിച്ചു. തണുത്ത കാലാവസ്ഥ മൂലമാണ് കൈകള്‍ വിറച്ചതെന്ന് പ്രദീപ് അവരെ അറിയിച്ചു. കൂടാതെ വധുവിന്റെ കുടുംബാംഗങ്ങള്‍ ഒട്ടേറെ തവണ തന്നെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അപ്പോഴൊന്നും യാതൊരു വിധ ആശങ്കയും പങ്കുവെച്ചിട്ടില്ലെന്നും പ്രദീപ് ചൂണ്ടിക്കാട്ടി. എന്നാല്‍, വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തില്‍ ദീപിക ഉറച്ചു നിന്നു.
പോലീസ് ഇടപെടല്‍
വിവാഹം റദ്ദാക്കാന്‍ വധു ആവശ്യപ്പെട്ടത് ഇരുവീട്ടുകാരും തമ്മില്‍പ്രശ്‌നത്തിന് കാരണമായി. ഇരുകൂട്ടരും തമ്മില്‍ ചൂടേറിയ വാദപ്രതിവാദങ്ങളും നടന്നു. സ്ഥിതിഗതികള്‍ വഷളായതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടു. പലരും മധ്യസ്ഥത വഹിച്ചിട്ടും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വധുവിനെ കൂട്ടാതെ വരന്റെ വീട്ടുകാര്‍ മടങ്ങി.
advertisement
സര്‍ക്കാര്‍ സ്‌കൂളിലെ കരാര്‍ അധ്യാപകനാണ് പ്രദീപ്. ബിഎഡ് ബിരുദധാരിയാണ് ദീപിക. ഇരുവരും തങ്ങളുടെ തകര്‍ന്ന ദാമ്പത്യബന്ധത്തിന്റെ അനന്തരഫലങ്ങള്‍ നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സന്തോഷകരമായ സന്ദര്‍ഭങ്ങളില്‍ പോലും ഉണ്ടാകാനിടയുള്ള അപ്രതീക്ഷിത സംഭവങ്ങളിലേക്ക് ഈ വിവാഹം വിരല്‍ ചൂണ്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ കൈ വിറച്ച വരനേ വേണ്ടെന്ന് വധു
Next Article
advertisement
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
  • 49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന് 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് ലഭിച്ചു.

  • പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

  • ഇ. സന്തോഷ് കുമാറിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

View All
advertisement