നല്ല ആരോഗ്യത്തിനായി വേവിക്കാത്ത ചിക്കൻ കഴിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍; ഇതൊന്നും അത്ര ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ
- Published by:Sarika KP
- news18-malayalam
Last Updated:
വയറുവേദന വരുന്നത് വരെ ഇവ കഴിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
ഡയറ്റ് പ്ലാനുകള്‍ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ നിരവധി പേർ രംഗത്തെത്താറുണ്ട്. എന്നാൽ അമ്പരപ്പിക്കുന്ന ഒരു ഭക്ഷണ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍ എന്ന ഇന്‍ഫ്‌ളുവന്‍സര്‍. വേവിയ്ക്കാത്ത ചിക്കന്‍ കഴിച്ചാണ് ഇദ്ദേഹം തന്റെ പുതിയ ഭക്ഷണ രീതി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഒന്നും രണ്ടുമല്ല, കഴിഞ്ഞ 17 ദിവസമായി ഇദ്ദേഹം വേവിയ്ക്കാത്ത ചിക്കന്‍ കഴിയ്ക്കുകയാണ്. ഓരോ ദിവസത്തെയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
ജനുവരി 19 മുതലാണ് ജോണ്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. വയറുവേദന വരുന്നത് വരെ ഇവ കഴിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. Raw chicken experiment എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
അതേസമയം പരീക്ഷണം തുടങ്ങി ഇത്രയും ദിവസത്തിനുള്ളില്‍ തനിക്ക് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടായിട്ടില്ലെന്നാണ് ജോണിന്റെ വാദം.
'' ആളുകള്‍ ചെയ്യരുത് എന്ന് എന്നോട് പറയുന്ന കാര്യങ്ങള്‍ ചെയ്യാനാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യം. ഇത്തവണ ചിക്കനുമായാണ് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്,'' എന്ന് ജോണ്‍ വീഡിയോയില്‍ പറയുന്നു.
നിരവധി പേരാണ് ഇത് ചെയ്യരുതെന്ന് പറഞ്ഞ് തന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നതെന്നും ജോണ്‍ പറയുന്നു. ആരോഗ്യം മോശമാകുമെന്ന് പലരും തനിക്ക് മുന്നറിയിപ്പ് തന്നതായും ജോണ്‍ പറഞ്ഞു. കാലം എല്ലാകാര്യവും തെളിയിക്കുമെന്ന് ഇതിന് മറുപടിയായി ജോണ്‍ പറഞ്ഞു. പാസ്ത സോസ്, ബ്ലെന്‍ഡഡ് ഓറഞ്ച് എന്നിവ ചേര്‍ത്താണ് ജോണ്‍ ചിക്കന്‍ കഴിക്കുന്നത്.
advertisement
advertisement
'' ഓര്‍ഗാനിക് ഫാമില്‍ നിന്നാണ് എനിക്ക് ഈ സാധനങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം ഇന്‍സ്റ്റഗ്രാമില്‍ അല്‍പ്പം രസകരമായ വീഡിയോയായി പോസ്റ്റ് ചെയ്യാമെന്ന് കരുതി. എനിക്ക് വളരെ ഇഷ്ടപ്പെട്ട കണ്ടന്റ് കൂടിയാണിത്,'' എന്ന് ജോണ്‍ പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല ജോണ്‍ ഇത്തരം അമ്പരപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മുമ്പും വേവിയ്ക്കാത്ത മാംസം ദിവസവും കഴിക്കുന്ന വീഡിയോ ജോണ്‍ പോസ്റ്റ് ചെയ്തിരുന്നു. ബാക്ടീരിയ രോഗം ബാധിക്കുന്നത് വരെ മാംസം കഴിക്കുമെന്നായിരുന്നു ആ വീഡിയോയില്‍ പറഞ്ഞിരുന്നത്.
advertisement
അതേസമയം ജോണിന്റെ ഇത്തരം പരീക്ഷണങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇയാള്‍ ചെയ്യുന്നത് ആരും അനുകരിക്കരുതെന്ന് ഒരു ഡോക്ടര്‍ ജോണിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.
വേവിയ്ക്കാത്ത ചിക്കനില്‍ സാല്‍മോണല്ല, കാംപിലോബാക്ടര്‍ തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യമുണ്ടെന്നും അവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 05, 2024 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നല്ല ആരോഗ്യത്തിനായി വേവിക്കാത്ത ചിക്കൻ കഴിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍; ഇതൊന്നും അത്ര ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ