മോഹന്‍ലാലിന്റെ ചിത്രം ദുരുപയോഗിച്ചുള്ള തട്ടിപ്പ്; ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പൊലീസിന് കൈമാറി

Last Updated:

സൈബര്‍ തട്ടിപ്പിൽ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് നല്‍കി മോഹന്‍ലാലിന്റെ ഓഫീസ്. ന്യൂസ് 18 കേരളം പുറത്തുവിട്ട ലിങ്കുകളാണ് കൈമാറിയത്

തട്ടിപ്പ് നടന്ന പേജിലെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
തട്ടിപ്പ് നടന്ന പേജിലെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
നടന്‍ മോഹന്‍ലാലിന്റെ (Mohanlal) ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പിൽ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് നല്‍കി മോഹന്‍ലാലിന്റെ ഓഫീസ്. ന്യൂസ് 18 കേരളം പുറത്തുവിട്ട ലിങ്കുകളാണ് കൈമാറിയത്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിന്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു.
തട്ടിപ്പുകാരുടെ ഗൂഗിള്‍ അക്കൗണ്ടും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും നീക്കം ചെയ്തിരുന്നു. പോലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പ്രൊഫൈലുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയത്.
തട്ടിപ്പിലൂടെ നിരവധിപ്പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്.
നടന്റെ വീഡിയോയ്ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ്. പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലും വീഡിയോ ഷെയർ ചെയ്താൽ, ഫാൻസ്‌ പേജിലൂടെ പതിനായിരം രൂപ സമ്മാനം എന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സ്വന്തമാക്കും. നാല് ലക്ഷത്തിലധികം പേർ കാണുകയും എണ്ണായിരത്തിലധികം ഷെയറുകൾ ലഭിക്കുകയും ചെയ്ത വീഡിയോ ആണിത്.
advertisement
'മോഹൻലാൽ ഫാൻസ്‌' എന്ന പേരുള്ള പ്രൊഫൈലിൽ നിന്നുമാണ് പ്രചാരണം.
കമന്റ് ചെയ്താൽ, കുറച്ചു കഴിയുമ്പോൾ പ്രൊഫൈലിലേക്കും ഗ്രൂപ്പുകളിലേക്കും ഈ സന്ദേശം ഷെയർ ചെയ്യണമെന്ന നിർദേശവുമായി ഇൻബോക്സിലേക്ക് സന്ദേശം എത്തും. അതിനു ശേഷം, അടുത്ത ഘട്ടമായി ഒരു വെബ്‌സൈറ്റിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം എന്നാവും. അവിടെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ ആരായും.
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ സമ്മാനതുകയായ പതിനായിരം രൂപ നൽകാം എന്നാകും. ഇത്രയും കണ്ടയുടൻ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറിയാൽ തട്ടിപ്പിന്റെ ഇരയായി മാറും.
advertisement
മറ്റു ചില സെലിബ്രിറ്റികളുടെ പേരിലും സമാന രീതിയിൽ പോസ്റ്റുകൾ സമാനരീതിയിൽ പ്രചരിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
Summary: The office of actor Mohanlal has filed a police complaint regarding a case of cyber fraud involving a fan page operated under his name. The fraudulent Facebook page promised a cash prize of Rs 10,000 for users who shared a specific post. However, this was a scam designed to trick individuals into revealing their credit card details, which were then used to illegally withdraw money
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഹന്‍ലാലിന്റെ ചിത്രം ദുരുപയോഗിച്ചുള്ള തട്ടിപ്പ്; ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പൊലീസിന് കൈമാറി
Next Article
advertisement
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
  • ഹമാസിന് ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാൻ ട്രംപ് അവസാന അവസരം നൽകി.

  • ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഹമാസിനെ നരകം കാത്തിരിക്കുന്നു.

  • ഗാസ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏറ്റവും നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത്.

View All
advertisement