39-ാം വയസിൽ ഗർഭം ധരിച്ചത് 20-ാമത്തെ കുഞ്ഞിനെ; മാതൃത്വം തനിക്കൊരു ബിസിനസെന്ന് യുവതി
- Published by:Sarika KP
- news18-malayalam
Last Updated:
എല്ലാ മാസവും കൊളംബിയ സർക്കാർ ഏകദേശം 42,000 രൂപ മാർത്തയ്ക്ക് നൽകുന്നുണ്ട്. ഇതു കൂടാതെ പ്രദേശത്തെ പള്ളിയിൽ നിന്നും അയൽവാസികളിൽ നിന്നും ഇവർക്ക് സഹായം ലഭിക്കാറുണ്ട്.
39-ാമത്തെ വയസിൽ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നൽകാൻ തയ്യാറെടുക്കുകയാണ് കൊളമ്പിയൻ സ്വദേശിയായ മാർത്ത. ഇനിയും ഗർഭിണിയാകണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മാതൃത്വം താനൊരു ബിസിനസ് ആയാണ് കാണുന്നത് എന്നുമാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാർത്ത പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുട്ടികളെ പരിപാലിക്കുന്നതിന് മാർത്തയ്ക്ക് കൊളമ്പിയൻ സർക്കാർ ധനസഹായം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ഒരു ബിസിനസ് പോലെയാണെന്ന് മാർത്ത പറയുന്നു. കുട്ടികളിൽ 17 പേരും 18 വയസിന് താഴെയുള്ളവരാണ്. മൂന്ന് കിടപ്പുമുറികൾ മാത്രമുള്ള ചെറിയ ഒരു അപ്പാർട്ട്മെൻ്റിലാണ് ഇവർ താമസിക്കുന്നത്.
എല്ലാ മാസവും കൊളംബിയ സർക്കാർ ഏകദേശം 42,000 രൂപ മാർത്തയ്ക്ക് നൽകുന്നുണ്ട്. ഇതു കൂടാതെ പ്രദേശത്തെ പള്ളിയിൽ നിന്നും അയൽവാസികളിൽ നിന്നും ഇവർക്ക് സഹായം ലഭിക്കാറുണ്ട്. എന്നാൽ ഈ 19 കുട്ടികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമായി ഇതിലും കൂടുതൽ തുക ചെലവാകുന്നുണ്ടെന്നും മാർത്ത പറയുന്നു. എല്ലാ കുട്ടികൾക്കും വേണ്ടവിധം ഭക്ഷണം നൽകാൻ പോലും മാർത്തക്ക് കഴിയുന്നില്ല.
advertisement
മൂത്ത കുട്ടിക്ക് 6,300 രൂപയും ഇളയ കുട്ടിക്ക് 2,500 രൂപയും സർക്കാരിൽ നിന്നും ലഭിക്കുന്നുണ്ട്. എന്നാൽ, മറ്റു വരുമാനമൊന്നും ഇല്ലാത്തതിനാൽ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തനിക്ക് കഴിയുന്നില്ലെന്ന് മാർത്ത പറയുന്നു. എല്ലാവർക്കും സുഖമായി ഉറങ്ങാൻ വീട്ടിൽ മതിയായ ഇടം പോലും ഇല്ലെന്നും മാർത്ത കൂട്ടിച്ചേർത്തു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തനിക്ക് കഴിയുന്നതു വരെ, ഇനിയും ഗർഭം ധരിക്കാനാണ് താത്പര്യമെന്നും മാർത്ത വ്യക്തമാക്കി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 05, 2024 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
39-ാം വയസിൽ ഗർഭം ധരിച്ചത് 20-ാമത്തെ കുഞ്ഞിനെ; മാതൃത്വം തനിക്കൊരു ബിസിനസെന്ന് യുവതി