സുരേഷ് ഗോപിക്ക് ഒരു സ്നേഹസമ്മാനം; ദുബായ് കിരീടാവകാശിയുടെ സമ്മാനപൊതിക്കുള്ളിൽ ഒരു റോളക്‌സ്‌ വാച്ച്

Last Updated:

സുരേഷ് ഗോപിയുടെ ഫാൻ പേജ് വഴിയാണ് വാച്ചിന്റെ വിവരം പുറത്തുവന്നത്

ദുബായ് കിരീടാവകാശിയുടെ സന്ദർശനവേളയിൽ നിന്നും, സമ്മാനം കിട്ടിയ വാച്ചുമായി സുരേഷ് ഗോപി
ദുബായ് കിരീടാവകാശിയുടെ സന്ദർശനവേളയിൽ നിന്നും, സമ്മാനം കിട്ടിയ വാച്ചുമായി സുരേഷ് ഗോപി
കഴിഞ്ഞ മാസം ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടത്തിയ ഇന്ത്യ സന്ദർശനം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ന്യൂഡൽഹിയിൽ എത്തിയ അദ്ദേഹത്തെ സ്വീകരിച്ചവരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും (Suresh Gopi) ഉണ്ടായിരുന്നു. സന്ദർശന വേളയിൽ, ഷെയ്ഖ് ഹംദാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനും തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
എങ്കിൽ ഈ ഔദ്യോഗിക സന്ദർശനവേളയിൽ തന്നെ സ്വീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഒരു സ്നേഹസമ്മാനം നൽകിയ ശേഷം മാത്രമാണ് ദുബായ് കിരീടാവകാശി മടങ്ങിയത്. ആ സമ്മാനപൊതിക്കുള്ളിൽ ഒരു വിലയേറിയ റോളക്സ് വാച്ചായിരുന്നു. ഇതിന്റെ വില എത്രയെന്നു പുറത്തുവന്നിട്ടില്ല. സുരേഷ് ഗോപിയുടെ ഫാൻ പേജ് വഴിയാണ് വാച്ചിന്റെ വിവരം എത്തിച്ചേർന്നിട്ടുള്ളത്.
പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായി തന്ത്രപരമായ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം. ഈ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ദുബായ് കിരീടാവകാശി അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കിട്ടിരുന്നു. ഔദ്യോഗിക തിരക്കുകൾ ഒഴിഞ്ഞ വേളയിൽ അടുത്ത ചിത്രം 'ഒറ്റക്കൊമ്പൻ' ചിത്രീകരണവുമായി സുരേഷ് ഗോപി തിരക്കിലാണ്. രണ്ടുദിവസങ്ങൾക്ക് മുൻപ് പാലാ കുരിശുപള്ളി മുറ്റത്ത് സുരേഷ് ഗോപിയും കബീർ ദുഹാൻ സിങ്ങും ചേർന്ന സംഘട്ടന രംഗം ചിത്രീകരിച്ചിരുന്നു. ഈ സെറ്റിൽ സംവിധായകൻ മാത്യൂസിനെ അനുഗ്രഹിക്കാൻ 'സ്ഫടികം' സിനിമയുടെ ശില്പി ഭദ്രൻ എത്തിച്ചേർന്നിരുന്നു.
advertisement
Summary: Suresh Gopi, Union Minister of State for Petroleum and Natural Gas, and Tourism flaunts an expensive Rolex watch gifted by Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, Deputy Prime Minister, and Minister of Defence during his latest visit to India in April 2025. A photograph of Gopi holding the watch was released through one of his fan pages
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സുരേഷ് ഗോപിക്ക് ഒരു സ്നേഹസമ്മാനം; ദുബായ് കിരീടാവകാശിയുടെ സമ്മാനപൊതിക്കുള്ളിൽ ഒരു റോളക്‌സ്‌ വാച്ച്
Next Article
advertisement
'മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി:' ബിസിസിഐ
'മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി:' ബിസിസിഐ
  • മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി, ബിസിസിഐ പ്രതിഷേധിച്ചു.

  • ബിസിസിഐയുടെ നിലപാടിനെ തുടർന്ന് നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു.

  • ബിസിസിഐ ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്ന് ഇന്ത്യക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement