'മേക്കപ്പ് ഇടാനല്ല ഉണരുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ഡിപ്രഷനിലേക്ക് പോയി': സുരേഷ് ഗോപി
- Published by:Sneha Reghu
- news18-malayalam
Last Updated:
Suresh Gopi says he depressed thinking he wouldn't be able to act in films
ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു യുട്യൂബ് ഷോയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'എന്റെയുള്ളിൽ ഞാൻ ഡിപ്രഷനിലേക്ക് പോകുന്ന തരത്തിലുള്ള അവസ്ഥയുണ്ടായി. പാഷൻ എനിക്ക് സപ്രസ് ചെയ്യേണ്ടി വന്നു. സിനിമയുള്ള സമയമെല്ലാം ഞാൻ ഉണർന്നിരുന്നത് സിനിമയക്ക് വേണ്ടി മേക്കപ്പ് ഇടാനായിരുന്നു. 2024 ജൂൺ 10-ാം തിയതി മുതൽ മേക്കപ്പ് ഇടാനേയല്ല, ഞാൻ ഉണരുന്നത് എന്ന കാര്യം വന്നത് എന്നെ ഡിപ്രഷനിലേക്ക് തള്ളിയിട്ടു.
സിനിമ എന്നതിൽ ചില കർശനങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടാമത്തെ നേതാവ് ചില ഇളവുകൾ തന്നു. ഇപ്പോൾ എനിക്ക് സിനിമയിൽ അഭിനയിക്കാം. മറ്റൊരു ജോലിയോടൊപ്പം എന്റെ പാഷനും കൊണ്ടു പോകാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്.'- സുരേഷ് ഗോപി പറഞ്ഞു.
advertisement
കഴിഞ്ഞ വർഷം സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി തെരഞ്ഞെടുത്തതോടെ ഒരു പോലെ ചർച്ചയായ വിഷയമാണ് ഇനി അഭിനയിക്കുമോ ഇല്ലയോ എന്നത്. മന്ത്രി സ്ഥാനവും അഭിനയവും ഒന്നിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്ന രീതിയിലെ വാർത്തകളും വന്നിരുന്നു. എന്നാൽ, പിന്നീട് അമിത്ഷാ അഭിനയിക്കാനുള്ള സമ്മതം നൽകിയിരുന്നു. തുടർന്നാണ്, സുരേഷ് ഗോപിയുടെ പകുതിയിൽ നിന്നു പോയ സിനിമകൾ ആരംഭിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 09, 2025 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മേക്കപ്പ് ഇടാനല്ല ഉണരുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ഡിപ്രഷനിലേക്ക് പോയി': സുരേഷ് ഗോപി