തമിഴ്നാട് സ്വദേശിക്ക് ചൈനീസ് സുഹൃത്തിന്റെ പിറന്നാള്‍ സമ്മാനം; ബി എം ഡബ്ല്യു ഐ എക്സ് 1
- Published by:Nandu Krishnan
- news18-malayalam
Last Updated:
പിറന്നാള്‍ ദിനത്തിലെ വിലയേറിയ സമ്മാനവും വൈകാരികമായ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
പിറന്നാള്‍ ദിനത്തില്‍ അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍ കിട്ടാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. തന്റെ ജന്മദിനമായ ഏപ്രില്‍ 14-ന് പ്രവിന് ഗണേശന് എന്ന തമിഴ്നാട് സ്വദേശി ഉറക്കമുണര്‍ന്നത് അത്തരത്തില്‍ ഒരു അമ്പരപ്പോടെയായിരുന്നു. അപ്രതീക്ഷിതമായ ഒരു സന്ദേശമാണ് അദ്ദേഹത്തിന് പിറന്നാള്‍ ദിനത്തില്‍ ലഭിച്ചത്. ' നിങ്ങളുടെ സ്വപ്ന കാര്‍ തയ്യാറാണ്. വന്ന് അത് എടുത്തോളു'. ഇങ്ങനെയായിരുന്നു ആ സന്ദേശം. സെക്ഷ്വല്‍ വെല്‍നസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ കാമകാര്‍ട്ട് ഡോട്ട് കോമിന്റെ സ്ഥാപകനും സിഇഒയുമാണ് പ്രവിന് ഗണേശന്.
പുതിയ ബിഎംഡബ്ല്യു ഐഎക്സ് 1 ആണ് ഗണേശിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. പുതിയ ആഡംബര കാര്‍ കിട്ടിയതിന്റെ സന്തോഷവും ആഹ്ളാദവും അദ്ദേഹത്തിന് അടക്കാനായില്ല. ഈ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഗണേഷ് എക്സിലൂടെ തന്റെ സോഷ്യല്‍മീഡിയ സുഹൃത്തുക്കളുമായി പങ്കുവെച്ച ഹൃദയകാരിയായ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനീസ് സുഹൃത്താണ് ഇത്ര വില കൂടിയ സമ്മാനം തനിക്ക് നല്‍കിയതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വാഹനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിറന്നാള്‍ ദിനത്തിലെ വിലയേറിയ സമ്മാനവും വൈകാരികമായ കുറിപ്പും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.
advertisement
ആഡംബര കാറിന്റെ കഥ ആരംഭിക്കുന്നത് ചൈനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയില്‍ എത്തിയതായിരുന്നു പ്രവിന്. അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു ആ വിവാഹവും. എന്നാല്‍, വലിയൊരു ആഘോഷം ഒരുക്കികൊണ്ട് അവന്റെ സുഹൃത്ത് അവനെ അത്ഭുതപ്പെടുത്തി. കേക്കും മറ്റ് ആരവങ്ങളുമൊക്കെയായി ഗംഭീരമായിരുന്നു ആ പിറന്നാള്‍ ആഘോഷം. "കഴിഞ്ഞ വര്‍ഷം എന്റെ ജന്മദിനത്തില് ഞാന്‍ ചൈനയില്‍ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ അവള് അവളുടെ ജന്മനാട്ടില് എന്റെ പിറന്നാള്‍ ആഘോഷിക്കാനായി വലിയൊരു ആഘോഷം തന്നെ ഒരുക്കി", പ്രവിന് എക്സില്‍ കുറിച്ചു.
advertisement
നടക്കാതെ പോയ തന്റെ സ്വപ്നത്തെ കുറിച്ചും ചൈനീസ് സുഹൃത്ത് അന്ന് തന്നോട് ചോദിച്ചതായി പ്രവിന് പറയുന്നു. ഒരിക്കല്‍ എനിക്കൊരു ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കണമെന്ന് താന്‍ സുഹൃത്തിനോട് പറഞ്ഞിരുന്നതായി പ്രവിന് വെളിപ്പെടുത്തി. 'നിങ്ങളുടെ അടുത്ത ജന്മദിനത്തിനു മുമ്പ് സ്വന്തം ബിഎംഡബ്ല്യു കാര്‍ നിങ്ങള്‍ ഓടിക്കും', എന്നായിരുന്നു ചൈനീസ് സുഹൃത്തിന്റെ മറുപടി.
ഇത് വെറുമൊരു വാഗ്ദാനം മാത്രമായാണ് പ്രവിന് അന്ന് കരുതിയത്. ആ സമ്മാനം മുന്നിലെത്തിയപ്പോള്‍ മാത്രമാണ് അവള് അന്ന് പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന തിരിച്ചറിവുണ്ടായതെന്നും പ്രവിന് പറയുന്നു.
advertisement
ആഡംബര ഇലക്ട്രിക് എസ്യുവിയായ ബിഎംഡബ്ല്യു ഐഎക്സ് 1-ന് 2.5 ലക്ഷം ചൈനീസ് യുവാനാണ് വില വരുന്നത്. അതായത്. 30 ലക്ഷം ഇന്ത്യന്‍ രൂപ. ഇതൊരു ബിസിനസ് പങ്കാളിത്തത്തിന്റെ ഭാഗമായി നല്‍കിയതല്ലെന്നും അദ്ദേഹം പറയുന്നു.
വളരെ വികാരനിര്‍ഭരമായാണ് അദ്ദേഹം എക്സില്‍ കുറിച്ച വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഒരു സെക്സ് ടോയ് വില്പനക്കാരനായതിനാല് ആളുകള്‍ തന്നെ പരിഹസിച്ചിരുന്നതായി അദ്ദേഹം പറയുന്നു. "ഒരു സെക്സ് ടോയ് വില്ക്കുന്നവന് ജീവിതത്തില്‍ എന്താണ് നേടാന്‍ കഴിയുകയെന്ന് പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും തന്നെ പരിഹസിച്ചു. എന്ത് ബിസിനസ് ചെയ്താലും വിജയം മാത്രമാണ് അതിനുള്ള ഉത്തരം", പ്രവിന് കുറിച്ചു.
advertisement
അഭിനന്ദന പ്രവാഹമാണ് ഈ പോസ്റ്റിനു താഴെ വന്നിരിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും. അവരുടെ സൗഹൃദത്തെ ചിലര്‍ പുകഴ്ത്തി. അസൂയയില്ലാതെ നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകട്ടെയെന്ന് ഒരാള്‍ ആശംസിച്ചു. ബിഎംഡബ്ല്യു ചൈനയിലാണെന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും പ്രവിന് കമന്റ് ബോക്സിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 17, 2025 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തമിഴ്നാട് സ്വദേശിക്ക് ചൈനീസ് സുഹൃത്തിന്റെ പിറന്നാള്‍ സമ്മാനം; ബി എം ഡബ്ല്യു ഐ എക്സ് 1