Samantha | ചിലമ്പരശൻ, വെട്രിമാരൻ ചിത്രം 'അരസൻ' നായികയാവാൻ സമാന്ത റൂത്ത് പ്രഭുവോ?

Last Updated:

'അസുരൻ' എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

സമാന്ത റൂത്ത് പ്രഭു
സമാന്ത റൂത്ത് പ്രഭു
സിമ്പു എന്നറിയപ്പെടുന്ന നടൻ ചിലമ്പരശൻ ടി.ആർ. ആദ്യമായി സംവിധായകൻ വെട്രിമാരനുമായി സഹകരിക്കാൻ ഒരുങ്ങുന്ന ചിത്രത്തിലെ നായികയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നായികയായി സമാന്ത റൂത്ത് പ്രഭുവുമായി (Samantha Ruth Prabhu) നിർമ്മാതാക്കൾ ചർച്ചകൾ നടത്തിവരികയാണ്. എന്നിരുന്നാലും, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ ഈ വാർത്ത തീർച്ചയായും ആരാധകരെ ആവേശഭരിതരാക്കിയിരിക്കും.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് 'അരസൻ' എന്ന ചിത്രം നിർമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്സ്ക്ലൂസീവ് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. 'അസുരൻ' എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് ചിലമ്പരശൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും.
advertisement
തൻ്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകർഷിച്ച ചിലമ്പരശൻ, കരിയറിലെ നാഴികക്കല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രാജകീയ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകരിൽ ചിത്രം പ്രതീക്ഷ സൃഷ്‌ടിച്ചരിക്കുന്നു.
പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നിവക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് 'അരസൻ'. പൊല്ലാതവൻ മുതൽ അസുരൻ വരെയുള്ള വെട്രിമാരൻ സിനിമകളിൽ ധനുഷ് ആയിരുന്നു നായകൻ. അതിനു ശേഷം പുറത്തിറങ്ങിയ വിടുതലൈ ഒന്നും രണ്ടും ഭാഗങ്ങളിൽ വിജയ് സേതുപതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
advertisement
Summary: Actor Silambarasan T.R., popularly known as Simbu, is set to collaborate with director Vetrimaaran for the first time in a film, and a report is out about the heroine. According to the latest reports, the makers are in talks with Samantha Ruth Prabhu for the female lead
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Samantha | ചിലമ്പരശൻ, വെട്രിമാരൻ ചിത്രം 'അരസൻ' നായികയാവാൻ സമാന്ത റൂത്ത് പ്രഭുവോ?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement