ലോക ലഹരി വിരുദ്ധ ദിനം 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും

Last Updated:

എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാറുള്ളത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാറുള്ളത്. വിശാലമായ അർത്ഥത്തിൽ മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 'മികച്ച പരിചരണത്തിനായി മികച്ച അറിവ്' എന്നതായിരുന്നു 2020-ലെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം.
മയക്കുമരുന്നിന്റെ ഉപയോഗം സംബന്ധിച്ച ആഗോളപ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യം, ഭരണനിർവഹണം, സുരക്ഷ തുടങ്ങിയ മേഖലകളിൽ അതുണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിൽ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്ക് നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പ്രമേയം
'ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കാനായി നിലവിലെ ആഗോള മയക്കുമരുന്ന് പ്രതിസന്ധി ഇല്ലാതാക്കാൻ വസ്തുതകളും പ്രായോഗികമായ പരിഹാരമാർഗങ്ങളും അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
advertisement
പ്രാധാന്യം
കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കാൻ കഴിയുന്നു എന്നതാണ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം. ഈ ദിവസം ലോകമെമ്പാടുമുള്ള വിദ്യാലയങ്ങൾ, കോളേജുകൾ, തൊഴിലിടങ്ങൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിക്കപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നു വിരുദ്ധ വിഭാഗമായ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു എൻ ഒ ഡി സി) നാർക്കോട്ടിക്സ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും മരുന്ന് വ്യവസായത്തിന്റെ മറവിൽ നടക്കുന്ന അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
advertisement
ചരിത്രം
1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടത്തെ ഹ്യുമൻ എന്ന പ്രദേശത്ത് വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലിൻ സെക്സു നടത്തിയ ധീരമായ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോക ലഹരി വിരുദ്ധ ദിനം 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement