കഴുത്തിലെ വീക്കത്തെ കുറിച്ച് പ്രേക്ഷകയുടെ സന്ദേശം; കാൻസർ തിരിച്ചറിഞ്ഞത് ഇങ്ങനെയെന്ന് മാധ്യമപ്രവർത്തക
- Published by:Gowthamy GG
- news18-malayalam
Last Updated:
കഴുത്തിലെ വീക്കത്തെ കുറിച്ചുള്ള പ്രേക്ഷകയുടെ സന്ദേശത്തിലൂടെയാണ് തന്നെ ബാധിച്ച തൈറോയിഡ് കാൻസർ തിരിച്ചറിഞ്ഞതെന്ന് മാധ്യമ പ്രവർത്തക പറയുന്നു.
കഴുത്തിലെ വീക്കത്തെ കുറിച്ചുള്ള പ്രേക്ഷകയുടെ സന്ദേശത്തിലൂടെ കാൻസർ തിരിച്ചറിഞ്ഞതിനെ കുറിച്ച് മാധ്യമ പ്രവർത്തകയുടെ കുറിപ്പ്. ഫ്ളോറിഡയിലെ ടാംപയിൽ WFLA-TV യിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ വിക്ടോറിയ പ്രൈസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. സ്ക്രീനിൽ വാർത്ത അവതരിപ്പിക്കുന്നതിനിടെയാണ് പ്രേക്ഷക തന്റെ കഴുത്തിലെ വീക്കം ശ്രദ്ധിച്ചതെന്നും വിക്ടോറിയ പറയുന്നു.
വിക്ടോറിയയ്ക്ക് ലഭിച്ച ഒരു ഇമെയിൽ സന്ദേശമാണ് എല്ലാത്തിന്റെയും തുടക്കം. തന്റെ കഴുത്തിലെ വീക്കം ശ്രദ്ധിച്ചുവെന്നും ഇത് ഉടൻ തന്നെ ഡോക്ടറെ കാണിക്കണമെന്നും പ്രേക്ഷക അയച്ച മെയിലിൽ വ്യക്തമാക്കുന്നു. അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നതെന്നും അവർ മെയിലിൽ അറിയിച്ചിരുന്നു.
എന്നാൽ ഈ മെയിലിനെ കുറിച്ച് ആദ്യം കൂടുതലൊന്നും ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ കാമുകന്റെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ കാണിക്കുകയായിരുന്നുവെന്നും വിക്ടോറിയ പറയുന്നു. തൈറോയിഡ് കാൻസറിൻറെ ഫലമായിട്ടുണ്ടായതാണ് കഴുത്തിലെ വീക്കമെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
advertisement
[NEWS]
വിശ്രമമില്ലാത്ത ജോലിയായിരുന്നുവെന്നും ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യം സംബന്ധിച്ച വാർത്തകൾ ചെയ്യുമ്പോൾ തന്റെ ആരോഗ്യനിലയെക്കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്ന് വിക്ടോറിയ പറയുന്നു.
advertisement
A bit of ~personal news~ to share.
Turns out, I have cancer. And I owe it to one of our wonderful @WFLA viewers for bringing it to my attention.
I’ll be off work for a bit after tomorrow, but I’ll see y’all soon 🥰 pic.twitter.com/UMsoj2SjtM
— victoria price (@WFLAVictoria) July 23, 2020
advertisement
തന്റെ കഴുത്തിലെ വീക്കത്തെ കുറിച്ച് സന്ദേശം അയച്ച അപരിചിതയായ ആ പ്രേക്ഷകയോട് ജീവിതകാലം വരെ കടപ്പെട്ടിരിക്കുമെന്നും വിക്ടോറിയ. കാരണം അത്തരമൊരു സന്ദേശം ലഭിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും ഡോക്ടറെ വിളിക്കുമായിരുന്നില്ല, കാൻസർ വീണ്ടും പടർന്നു തുടങ്ങും- വിക്ടോറിയ പറയുന്നു.
തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയാണെന്നും വിക്ടോറിയ അറിയിക്കുന്നു. ലോകം കഠിനമായ ഘട്ടത്തിലൂടെ പോയ്ക്കൊണ്ടിരിക്കുന്ന സമയമാണിത്, അവനവനെയും പരസ്പരവും കരുതൽ നൽകാൻ മറക്കരുത്- വിക്ടോറിയ കുറിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2020 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കഴുത്തിലെ വീക്കത്തെ കുറിച്ച് പ്രേക്ഷകയുടെ സന്ദേശം; കാൻസർ തിരിച്ചറിഞ്ഞത് ഇങ്ങനെയെന്ന് മാധ്യമപ്രവർത്തക