"ഞാൻ ഒരു സൂപ്പർ വുമണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു": വികാരാധീനനായി അക്ഷയ്
- Published by:Sarika KP
- news18-malayalam
Last Updated:
50ാം വയസ്സിൽ ലണ്ടൻ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ട്വിങ്കിൾ ഖന്ന
ന്യൂഡൽഹി: ബിരുദാനന്തര ബിരുദം നേടിയ തന്റെ ഭാര്യയെ അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ. അടുത്തിടെയാണ് ലണ്ടൻ സർവകലാശാലയിൽ നിന്ന് എഴുത്തുകാരിയും നടിയുമായ ട്വിങ്കിൾ ഖന്ന ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഫിക്ഷൻ റൈറ്റിംഗ് മാസ്റ്റർ പ്രോഗ്രാമിലാണ് ട്വിങ്കിൾ ഖന്ന ബിരുദാനന്തര ബിരുദം നേടിയത്. ഇതിനു പിന്നാലെയാണ് ഭാര്യയുടെ വിജയത്തിൽ സന്തോഷം പങ്കുവച്ച് കൊണ്ട് ഭർത്താവ് അക്ഷയ് കുമാർ എത്തിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രശംസ.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഭാര്യയുടെ ബിരുദദാന ചടങ്ങ് നടന്നത്. ഇതിൽ പങ്കെടുത്ത അക്ഷയ് കുമാർ ട്വിങ്കിളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെ കുറിച്ചു: "രണ്ട് വർഷം മുമ്പ് നിങ്ങൾക്ക് വീണ്ടും പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് നിങ്ങൾ എന്നോട് പറഞ്ഞപ്പോൾ, നിങ്ങൾ അത് ഉദ്ദേശിച്ചിരുന്നോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. വീട്, ജോലി, എനിക്കും കുട്ടികൾക്കും ഒപ്പം ഒരു മുഴുനീള വിദ്യാർത്ഥി ജീവിതം നന്നായി കൈകാര്യം ചെയ്യുന്നതും നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നതും കണ്ട ദിവസം, ഞാൻ ഒരു സൂപ്പർ വുമണിനെ വിവാഹം കഴിച്ചുവെന്ന് എനിക്കറിയാം, ഇന്ന് നിങ്ങളുടെ ബിരുദദാന വേളയിൽ, ഞാനും കുറച്ചുകൂടി പഠിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ടീന, നീ എന്നെ എത്രമാത്രം അഭിമാനിക്കുന്നു എന്ന് പറയാൻ മതിയായ വാക്കുകൾ അറിയാൻ, അഭിനന്ദനങ്ങളും എന്റെ എല്ലാ സ്നേഹവും".
advertisement
advertisement
ട്വിങ്കിൾ ഖന്ന മനോഹരമായ പച്ച നിറത്തിലുള്ള സാരിയും അക്ഷയ് കുമാർ കറുത്ത ബ്ലേസറും പാന്റുമാണ് ബിരുദദാന ചടങ്ങിൽ ധരിച്ചിരുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 17, 2024 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
"ഞാൻ ഒരു സൂപ്പർ വുമണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു": വികാരാധീനനായി അക്ഷയ്