ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ വിസ്തരിച്ച് സോപ്പ് തേച്ച് കുളിച്ചാലോ? കേസ് തലയിലാകാൻ വേറൊന്നും വേണ്ട. വിയറ്റ്നാമിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ സോപ്പ് തേച്ചു കുളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സംഭവത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് രണ്ട് പേർക്കും ബൈക്ക് ഉടമയ്ക്കുമെതിരെ കേസെടുത്ത പൊലീസ് കനത്ത പിഴയും ഈടാക്കി.
ഇതിനോടകം 26000-ൽ അധികം പേർ കണ്ടുകഴിഞ്ഞ വീഡിയോയിൽ, പുറകിൽ ഇരിക്കുന്നയാൾ ബൈക്ക് ഓടിക്കുന്നയാളുടെ പുറത്തേക്കും സ്വന്തം ദേഹത്തേക്കും വെള്ളമൊഴിച്ച് സോപ്പ് തേച്ച് കുളിപ്പിക്കുന്നതും കുളിക്കുന്നതും കാണാം. ഇരുവരുടെയും നടുക്ക് ബക്കറ്റിൽ വെള്ളം വെച്ചാണ് ഓടുന്ന ബൈക്കിൽ കുളിക്കുന്നത്.
ഓടുന്ന ബൈക്കിൽ 23കാരനായ ഹുയിൻ തൻ ഖാനും മറ്റൊരാളെയും ബിൻ ഡുവോംഗ് പ്രവിശ്യയിൽ നിന്ന് പൊലീസ് പിടികൂടിയതായി തുവോയ് ട്രെ എന്ന പ്രാദേശിക പത്രത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇരുചക്രവാഹനം ഓടിച്ചിരുന്നത് ഹ്യൂയിനാണെന്ന് ബിൻ ഡുവോങിലെ ടിയംഗ് ജില്ലയിലെ പോലീസ് കണ്ടെത്തി. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരെ മോട്ടോർബൈക്കിന്റെ ലൈസൻസ് പ്ലേറ്റ് വഴിയാണ് പൊലീസ് ട്രാക്ക് ചെയ്തത്. ഹെൽമെറ്റില്ലാതെ മോട്ടോർ ബൈക്ക് ഓടിക്കുക, വാഹനമോടിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഹുയിനെ പൊലീസ് ചോദ്യം ചെയ്തു.
ബൈക്കോടിച്ചയാൾക്കും ഒപ്പം സഞ്ചരിച്ചിരുന്നയാൾക്കുമെതിരെ 1.8 വിയറ്റ്നാമീസ് ഡോങ്ങിന് പിഴ ചുമത്തിയിട്ടുണ്ട്. ഇവർക്കൊപ്പം, വാഹനം വാടകയ്ക്ക് നൽകിയ മോട്ടോർ സൈക്കിളിന്റെ ഉടമയ്ക്കും 1.4 വിയറ്റ്നാമീസ് ഡോങ് പിഴ ചുമത്തിയിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.