Vijay Madhav| ദേവികയെ വിജയ് അടിമയാക്കി വച്ചിരിക്കുന്നുവോ? തുറന്നു പറഞ്ഞ് ദമ്പതികൾ

Last Updated:

രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്ന അവഹേളനത്തെ കുറിച്ചും ദേവിക സംസാരിച്ചു

News18
News18
സീരിയൽ നടിയും അവതാരകയുമായിരുന്ന ദേവിക നമ്പ്യാരും ഭർത്താവും ​ഗായകനുമായ വിജയ് മാധവും സോഷ്യൽ മീഡിയയിലെ സജീവമാണ്. വിവാഹ ശേഷം ഇരുവരും യൂട്യൂബ് ചാനലിലായിരുന്നു സജീവം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.
ഭർത്താവ് വിജയ് പറയുന്നതനുസരിച്ചാണ് താൻ‌ ജീവിക്കുന്നതെന്നാണ് ചിലരുടെ തെറ്റിദ്ധാരണയെന്നും അതൊരിക്കലും ശരിയല്ലെന്നുമാണ് ദേവിക പറയുന്നത്. വിജയ് മാധവ് പറയുന്നതനുസരിച്ചാണ് ഞാൻ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നതെന്നാണ് പലരുടെയും ധാരണ. പക്ഷെ, ഞങ്ങൾ എല്ലാ കാര്യങ്ങളും ഡിസ്കസ് ചെയ്യുന്നവരാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം നന്നായി അറിയാമെന്നാണ് ദേവികയുടെ വാക്കുകൾ.
ഞാനൊരു ഭീകരനെയാണ് മാഷിൽ പ്രതീക്ഷിച്ചത്. പക്ഷെ, പുള്ളി ഒരു പാവമാണ്. മാഷിനെ കുറിച്ച് എന്റെ കുടുംബത്തിലുള്ളവർക്ക് പോലും തെറ്റിദ്ധാരണകളുണ്ട്. കാരണം, പണ്ട് ഞാൻ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോൾ, അത് കുറച്ചു കുറഞ്ഞു. കുട്ടികളായതും തിരക്കുകളും പ്രായമായതൊക്കെയാണ് ഇതിനുള്ള കാരണം. മാഷ് എന്നെ ഓവർ പവർ ചെയ്യുന്നതുകൊണ്ടാണ് ഞാൻ ഒതുങ്ങിപ്പോയതെന്നാണ് ആളുകൾ വിചാരിക്കുന്നതെന്നും ദേവിക അഭിമുഖത്തിൽ പറയുന്നു.
advertisement
താൻ ദേവികയെ അടിമയാക്കി വച്ചിരിക്കുകയാണെന്ന് തന്നെ കരൂതൂ. എന്നാലും ദേവിക ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്നാണ് വിജയ് ചോദിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്ന അവഹേളനത്തെ കുറിച്ചും ദേവിക സംസാരിച്ചു. രണ്ടാമത്തെ പ്രസവം സിസേറിയനായിരുന്നു. അതു കഴിഞ്ഞ് വീട്ടിൽ വന്ന സമയത്തായിരുന്നു ഒരു വീഡിയോയിൽ ഞങ്ങളെ വിമർശിച്ചിട്ടുള്ള കമന്റുകൾ കണ്ടത്. മാഷിനെ സൈക്കോയെന്ന് വിളിച്ചായിരുന്നു കമന്റുകളിൽ കൂടുതലും. നിങ്ങൾ സെപ്പറേറ്റ് ആകണം, ദേവിക ഓടിപ്പോകൂ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ടായിരുന്നു. മക്കളെ മോശമായി ചിത്രീകരിച്ചു വരെ കമന്റുകൾ ഉണ്ടായിരുന്നു. ഓം പരമാന്മ സമാധിയായി എന്നൊക്കെയുള്ള കമന്റുകൾ കണ്ടപ്പോൾ കരച്ചിൽ വരെ വന്നു. താൻ നിർബന്ധിച്ചാണ് ഭർത്താവ് വീഡിയോ ചെയ്തതെന്നും നടി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Vijay Madhav| ദേവികയെ വിജയ് അടിമയാക്കി വച്ചിരിക്കുന്നുവോ? തുറന്നു പറഞ്ഞ് ദമ്പതികൾ
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement