Viral Video |തോളില്‍ ബാഗുമിട്ട് അര്‍ധരാത്രിയില്‍ നിര്‍ത്താതെ ഓടുന്ന 19കാരന്; എന്തിനെന്ന ചോദ്യത്തിന് കിടിലന്‍ മറുപടി
- Published by:Sarath Mohanan
- news18-malayalam
Last Updated:
തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി റോഡിലൂടെ ഓടുന്ന ഒരു 19 വയസുകാരന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
നോയ്ഡ: തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു 19 വയസുകാരന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രദീപ് മെഹ്റ എന്നാണ് ഇയാളുടെ പേര്. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് വീഡിയോ പകര്‍ത്തിയത്.
തന്റെ കാറില്‍ കയറിക്കോളൂ താമസസ്ഥലത്ത് ആക്കിത്തരാമെന്ന വിനോദ് കാപ്രിയുടെ വാഗ്ദാനം നിരസിച്ച് വിയര്‍ത്തു കുളിച്ച് മുന്നോട്ടോടുകയാണ് ഈ 19കാരന്. എന്തിനാണ് ഈ രാത്രി നീയിങ്ങനെ ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് പ്രദീപ് നല്കുന്ന ഒരു കിടിലന്‍ മറുപടിയുണ്ട്. പട്ടാളത്തില്‍ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നാണ് പ്രദീപ് നല്കുന്ന ആ മറുപടി.
വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ 10 കിലോമീറ്ററാണ് പ്രദീപ് ദിവസവും രാത്രിയില്‍ ഓടുന്നത്.
advertisement
സെക്ടര്‍ 16-ലെ മക്ഡൊണാള്‍ഡ്സിലെ ജീവനക്കാരനാണ് പ്രദീപ്. വരൂ നിന്നെ വീട്ടിലാക്കിത്തരാമെന്ന് വിനോദ് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേണ്ട, ഞാന്‍ ഓടിപ്പൊയ്ക്കോളാം എന്നാണ് പ്രദീപിന്റെ മറുപടി. എന്താ ഓടുന്നത് എന്ന ചോദ്യത്തിന്, താനെന്നും വീട്ടിലേക്ക് ഇങ്ങനെ ഓടിയാണ് പോകുന്നതെന്ന് പ്രദീപ് പറയുന്നു.
കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്പോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. പിന്നീട് വിനോദ് ചോദിക്കുന്നുണ്ട്, എന്തിനാണ് ഈ ഓട്ടമെന്ന്- അപ്പോഴാണ് സൈന്യത്തില്‍ ചേരാനെന്ന ആ കിടിലന്‍ മറുപടി പ്രദീപ് പറയുന്നത്.
advertisement
This is PURE GOLD❤️❤️
नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया
मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिए
बार बार लिफ़्ट का ऑफ़र किया पर इसने मना कर दिया
वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️😊 pic.twitter.com/kjBcLS5CQu
— Vinod Kapri (@vinodkapri) March 20, 2022
advertisement
രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിനും പ്രദീപിന് മറുപടിയുണ്ട്. രാവിലെ ഭക്ഷണം പാകംചെയ്യലും ജോലിക്കു പോകലും ഒക്കെ ആകുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്ന് പ്രദീപ് പറയുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്തസഹോദരനൊപ്പമാണ് പ്രദീപിന്റെ താമസം.
പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് വിനോദ് പറയുന്നുണ്ട്. അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് പ്രദീപിന്റെ മറുപടി. ഇനി വൈറലായാലോ എന്ന ചോദ്യത്തിന് 'സാരമില്ല, താന്‍ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത്' എന്നാണ് ഇയാള്‍ നല്കുന്ന മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ 10 കിലോമീറ്റര്‍ ഓടുമെന്ന് പ്രദീപ് പറയുന്നു.
advertisement
ലിഫ്റ്റ് നല്‍കാമെന്ന് വിനോദ് വീണ്ടും പറയുന്നുണ്ടെങ്കിലും തന്റെ പതിവാണിതെന്നും ലിഫ്റ്റ് സ്വീകരിച്ചാല്‍ പരിശീലനം മുടങ്ങുമെന്നും പ്രദീപ് വ്യക്തമാക്കുന്നു. ആശംസകള്‍ നേര്‍ന്നാണ് വിനോദ് വീഡിയോ റെക്കോഡിങ് അവസാനിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2022 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video |തോളില്‍ ബാഗുമിട്ട് അര്‍ധരാത്രിയില്‍ നിര്‍ത്താതെ ഓടുന്ന 19കാരന്; എന്തിനെന്ന ചോദ്യത്തിന് കിടിലന്‍ മറുപടി


